'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്‌തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്
മലയാള സിനിമയുടെ അഭിമാനമാണ് മോഹൻലാൽ. നിരവധി സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുള്ള മോഹൻലാലിന്റെ പേരിൽ പല പുസ്‌തകങ്ങളും അച്ചടിച്ച് വന്നിരുന്നു. അത്തരത്തിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമയായ 'തിരനോട്ടം' എന്ന പേരിൽ ഇറക്കിയ പുസ്‌തകത്തിനെ കുറിച്ച് സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. ആ പുസ്‌തക പ്രകാശന വേദിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
സിനിമാ മംഗളത്തിൽ ഞാൻ എഴുതിയത് അടിച്ചുമാറ്റി പിന്നീട് മോഹൻലാലിനെ സ്‌തുതിച്ചു ജീവിക്കുന്ന പലരും പുസ്‌തകങ്ങൾ എഴുതി കാശുണ്ടാക്കിയത് ചരിത്രം. അത് ഞാൻ ഉറപ്പിച്ചു പറയാൻ കാരണം എന്താണെന്ന് പറഞ്ഞാൽ ഞാൻ എഴുതിയപ്പോൾ വന്ന ചില പിശകുകൾ ഉണ്ട്, ചില തെറ്റുകൾ, അത് അതുപോലെ തന്നെ ഈ മഹാന്മാർ എഴുതിയതിലും വന്നപ്പഴാണ് ഇവർ എന്റെ ചുരണ്ടിയാണ് ഈ പുസ്‌തകം എഴുതുന്നതെന്ന് എനിക്ക് മനസിലായത്.

ഞാൻ ആരോടും ചോദിച്ചിട്ടില്ല, ആ എഴുതിയ ആളുകളെ ഒക്കെ എനിക്ക് നല്ല പരിചയമാണ്. ഒരു 100 പേജിൽ ഇറക്കുന്ന പുസ്‌തകത്തിൽ ചിത്രങ്ങൾ ഒക്കെ വച്ച് ഈ തിരനോട്ടം എന്ന പേരിൽ ഇറക്കാൻ തീരുമാനിച്ചു. ഇതിനായി ഒരു ലാൽ ചരിത്രം എഴുതാമോ എന്ന് ഗോപാലകൃഷ്‌ണൻ എന്നോട് ചോദിച്ചു. ഞാൻ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്‌തു. സൗജന്യമായി കൊടുക്കുന്ന പുസ്‌തകം ആയതിനാൽ തന്നെ പ്രതിഫലം ഒന്നും അധികം ലഭിക്കില്ലെന്ന് ആമുഖമായി പറഞ്ഞിരുന്നു.
എനിക്ക് അത് സമ്മതമായിരുന്നു. പറഞ്ഞ സമയത്തിന് തന്നെ അത് ഞാൻ തീർത്തു കൊടുത്തു. പിന്നെ പേജ് ലേഔട്ട് ചെയ്‌ത് കൊടുക്കുന്നതിനും ഒപ്പം നിന്നും. ഓരോ ഫോട്ടോ ഒക്കെ പ്ലേസ് ചെയ്യുന്നതിലൊക്കെ നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. തിരനോട്ടം എന്ന ഈ പ്രോഗ്രാമിനായി വഴുതക്കാട് കലാഭവനിൽ ഒരു ആഘോഷ കമ്മിറ്റി ഓഫീസ് ഉണ്ടാക്കി. വമ്പന്മാരെ ഒക്കെ പരിപാടിയിൽ എത്തിക്കാനുള്ള ആലോചനകൾ ഒക്കെ നടന്നു.
പണ്ട് മോഹൻലാൽ ഉൾപ്പെടെയുള്ള യുവതലമുറയ്ക്ക് മദ്രാസിൽ അഭയം നൽകിയിട്ടുള്ള, കലാസംവിധായകനും പോസ്‌റ്റർ ഡിസൈനറും ഒക്കെയായി ആർകെ എന്ന രാധാകൃഷ്‌ണൻ ചേട്ടൻ ഈ തിരനോട്ടം കമ്മിറ്റി ഓഫീസിന് മുന്നിലൂടെ പോവുകയായിരുന്നു. ആർകെയുടെ വീട്ടിൽ വച്ച് നമ്പ്യാതിരി അഞ്ചാറു പടമെടുത്തു. അതിലൊന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയ്ക്ക് വേണ്ടി സുരേഷ് കുമാർ അയച്ചു കൊടുത്തത്.
ആ ആർകെയെ വരെ അവരോട് വിട്ടുപോയി. അവിടെ അദ്ദേഹം നിൽക്കുന്നത് കണ്ട ആരോ സംഗതി പറഞ്ഞു. അപ്പൊ തന്നെ അദ്ദേഹത്തെ തൂക്കി ഓഫീസിൽ കൊണ്ട് ചെന്നു. മറന്നുപോയി അണ്ണാ, ഒന്ന് മണ്ണിച്ചിടുങ്കോ എന്നാണ് പറഞ്ഞത്. അല്ലെങ്കിലും അവരുടെ പരിപാടികൾ ഒക്കെ അങ്ങനെയാണ്. പലരെയും ഓർക്കുമ്പോൾ ആണ് വിളിക്കാറുള്ളത്.
ഞാൻ വെറും ഡാറ്റ മാത്രം കൊടുത്തു എന്നുള്ള നിലയിലാണ് പുസ്‌തകത്തിൽ വച്ചിട്ടുള്ളത്. അത് ഗോപാലകൃഷ്‌ണൻ ചെയ്‌ത പണി ആയിരിക്കും. ഞാൻ മോഹൻലാലിന്റെ ഡാറ്റ ഒന്നുമല്ല കൊടുത്തത്. കൃത്യമായ വിവരങ്ങളാണ് കൊടുത്തത്. പക്ഷേ എന്റെ പേര് വച്ചത് അങ്ങനെയായിരുന്നു. ഞാൻ അതൊന്നും കണക്കിൽ എടുക്കാത്ത ഒരാൾ ആയിരുന്നത് കൊണ്ട് കുഴപ്പമില്ല.
തിരനോട്ടം പ്രോഗ്രാം നടക്കുന്നതിന്റെ തലേന്ന്, ആരോ ഓർക്കുന്നു പുസ്‌തകം എഴുതിയ ദിനേശിനെ ക്ഷണിച്ചിട്ടില്ല എന്ന്. വൈകിയ വേളയിൽ ആര് വിളിക്കുമെന്നായി. വൈകുന്നേരം ആയപ്പോൾ ലാലിന്റെ അക്കൗണ്ടന്റ് സനൽ എന്നെ വിളിച്ചു. എന്നെ സംഘാടക സമിതിയുടെ പേരിൽ ക്ഷണിച്ചു. ഞാൻ വരില്ലെന്ന് ഉത്തരം പറഞ്ഞു. നിങ്ങൾ ആ പ്രോഗ്രാം നടത്തൂ, കഴിയുമെങ്കിൽ ഒരു പുസ്‌തകം തരണം എന്ന് ഞാൻ പറഞ്ഞു, പ്രതിഫലം വേണ്ട എന്നും.
എന്റെ അടുത്ത സുഹൃത്തായ ഗോപാലകൃഷ്‌ണൻ പോലും എന്നെ ഓർത്തില്ലല്ലോ എന്നതാണ് എനിക്ക് വിഷമം ഉണ്ടാക്കിയത്. സുരേഷ് കുമാർ പോലും ക്ഷണിച്ചില്ല. മനസിനേറ്റ നൊമ്പരവുമായി ഞാൻ വീട്ടിൽ കിടന്നു. പറഞ്ഞുവച്ചത് പോലെ എംജി കോളേജിൽ തുള്ളിക്ക് ഒരുകുടം മഴയായിരുന്നു. അതോടെ പരിപാടി അലങ്കോലമായി. പിന്നെ പിറ്റേന്ന് അതെ പോലെ റിക്രിയേറ്റ് ചെയ്‌താണ് ചാനലിനായി പരിപാടി ഷൂട്ട് ചെയ്‌ത് കൊടുത്തത്.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല"












Click it and Unblock the Notifications