കൊല്ലുമെന്നും ഭ്രാന്താശുപത്രിയിലാക്കുമെന്നും ഭീഷണി! പുതിയ വെളിപ്പെടുത്തലുകളുമായി ഹാദിയ

 • Written By:
Subscribe to Oneindia Malayalam
cmsvideo
  മതം മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി, വെളിപ്പെടുത്തലുകളുമായി ഹാദിയ | Oneindia Malayalam

  കോഴിക്കോട്: ഹാദിയയുടെ വിവാഹം സുപ്രീംകോടതി അംഗീകരിച്ചതോടെ മാസങ്ങള്‍ നീണ്ട് നിന്ന വലിയ വിവാദങ്ങള്‍ക്കാണ് അവസാനമായിരിക്കുന്നത്. വിവാഹം തന്റെ ഇഷ്ടപ്രകാരമാണ് എന്ന ഹാദിയയുടെ വാദം പൂര്‍ണമായും അംഗീകരിച്ച് കൊണ്ടുള്ളതാണ് സുപ്രീം കോടതി വിധി.

  എന്നാല്‍ ഹാദിയയുടേത് തട്ടിക്കൂട്ട് കല്യാണമാണ് എന്നാണ് അച്ഛന്‍ അശോകന്‍ പ്രതികരിച്ചത്. ഒരു തീവ്രവാദിയുടെ കൂടെ മകളെ കല്യാണം കഴിച്ചയയ്ക്കുമ്പോള്‍ ഒരച്ഛനുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാനാവുന്നതല്ലെന്നും അശോകന്‍ പറയുകയുണ്ടായി.

  അതേസമയം ഷെഫിന്‍ ജഹാന്‍ തീവ്രവാദിയല്ലെന്ന് ഹാദിയ പറയുന്നു. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയിലാണ് ഹാദിയയുടെ പ്രതികരണം. വൈക്കത്തെ വീട്ടില്‍ കഴിഞ്ഞിരുന്ന കാലത്ത് തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിലെ ആളുകളില്‍ നിന്നും നേരിട്ട ഭീഷണികളെക്കുറിച്ചും ഹാദിയ വെളിപ്പെടുത്തി.

  കിട്ടാതെ പോയ നീതി കിട്ടി

  കിട്ടാതെ പോയ നീതി കിട്ടി

  സുപ്രീം കോടതി വിധിയില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഹാദിയ പ്രതികരിച്ചു മീഡിയ വണ്‍ സ്പെഷ്യൽ എഡിഷൻ ചർച്ചയിൽ പ്രതികരിച്ചു. ഹൈക്കോടതിയില്‍ നിന്നും കിട്ടാതെ പോയ നീതി സുപ്രീം കോടതിയില്‍ നിന്നും കിട്ടി.ഒപ്പം നില്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഹാദിയ വ്യക്തമാക്കി.

  ഷെഫിന്‍ നിരപരാധി

  ഷെഫിന്‍ നിരപരാധി

  ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ട് എന്നത് വെറുമൊരു ആരോപണം മാത്രമാണ്. അതും വളരെ എളുപ്പം തന്നെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷെഫിന്‍ നിരപരാധിയാണ് എന്ന് എന്‍ഐഎ അന്വേഷണത്തില്‍ തെളിയുമെന്ന് തന്നെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും ഹാദിയ പറഞ്ഞു.

  വീട്ടുതടവിലെ പീഡനങ്ങൾ

  വീട്ടുതടവിലെ പീഡനങ്ങൾ

  വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനം അടക്കം സുപ്രീം കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറയുന്നതെല്ലാം സത്യം മാത്രമാണ്.അവയില്‍ ഉറച്ച് നില്‍ക്കുന്നു. പലതരം ഭീഷണികളാണ് അക്കാലത്തുണ്ടായിരുന്നത്. പോലീസുകാരോട് പലതവണ പരാതിപ്പെട്ടതാണ്.

  പോലീസ് അനങ്ങിയില്ല

  പോലീസ് അനങ്ങിയില്ല

  നിരാഹാരം വരെ കിടന്നിട്ടുണ്ട്. എന്നാല്‍ പോലീസുകാരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഹാദിയ പറഞ്ഞു. ഇക്കാര്യങ്ങള്‍ പുറം ലോകം അറിയണം എന്നത് മാത്രമാണ് ആഗ്രഹം. മാത്രമല്ല താന്‍ ഇതേക്കുറിച്ച് പരാതിപ്പെടുന്നത് മൂലം മാതാപിതാക്കള്‍ക്കടക്കം ബുദ്ധിമുട്ടുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും ഹാദിയ പറഞ്ഞു.

  പരാതിപ്പെടുന്നത് ആലോചിക്കും

  പരാതിപ്പെടുന്നത് ആലോചിക്കും

  മാതാപിതാക്കളുടെ ചിലരുടെ ഉപകരണങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പോലീസില്‍ പരാതിപ്പെടുന്നത് അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് ആലോചിച്ച് തീരുമാനിക്കും. മാതാപിതാക്കള്‍ക്ക് പിന്നിലുള്ള ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഹാദിയ പ്രതികരിക്കുകയുണ്ടായി.

  മാനസിക പീഡനം

  മാനസിക പീഡനം

  തൃപ്പൂണിത്തുറ വിവാദ യോഗകേന്ദ്രത്തിലെ ആളുകള്‍ വീട്ടിലെത്തിയിരുന്നു. ഇസ്ലാം മതം പൂര്‍ണമായും വിട്ട് ഹിന്ദുമതത്തിലേക്ക് തിരിച്ച് വരണമെന്ന് അവിടുത്തെ ആളുകള്‍ ആവശ്യപ്പെട്ടു.അതിനായി ഏതറ്റം വരെയും പോകുമെന്നും അവര്‍ പറയുന്നു. ആ സമയത്ത് വളരെ അധികം മാനസിക പീഡനം അനുഭവിച്ചു

  ഭീഷണിപ്പെടുത്തി യോഗ കേന്ദ്രത്തിലുള്ളവർ

  ഭീഷണിപ്പെടുത്തി യോഗ കേന്ദ്രത്തിലുള്ളവർ

  6 മാസക്കാലം രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ എല്ലാ ദിവസം അഞ്ചോളം ആളുകള്‍ ദിവസവും വൈക്കത്തെ വീട്ടിലേക്ക് വരുമായിരുന്നു. അവര്‍ പേടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഭയപ്പെടുത്തി തന്നെ മതംമാറ്റിക്കാം എന്ന് കരുതിയായിരുന്നു അവര്‍ വന്നത്.

  കൊല്ലും, ഭ്രാന്തിയാക്കും

  കൊല്ലും, ഭ്രാന്തിയാക്കും

  മതം മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ ഭ്രാന്താശുപത്രിയിലിടും എന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം അവര്‍ സോഫ്‌ററ് ആയിട്ടായിരുന്നു പെരുമാറിയത്. എന്നാല്‍ മതം മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ അവരുടെ പെരുമാറ്റ രീതികള്‍ മാറി.

  പലതരം ഓഫറുകൾ

  പലതരം ഓഫറുകൾ

  പലതരം ഓഫറുകള്‍ തനിക്ക് ലഭിച്ചിരുന്നു. വിവാഹം, നല്ല ജോലിയുള്ള, സ്ത്രീധനം വേണ്ടാത്ത ഭര്‍ത്താവ് അങ്ങനെയുളള ഓഫറുകളാണ് മതം മാറുന്നതിന് വേണ്ടി തനിക്ക് ലഭിച്ചത് എന്നും മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ഹാദിയ പ്രതികരിച്ചു. സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

  ഹാദിയയുടെ പ്രതികരണം- വീഡിയോ

  മീഡിയ വൺ ചാനൽ ചർച്ചയിൽ ഹാദിയ പ്രതികരിക്കുന്നു.

  ഹാദിയ കേസിൽ നിർണായക വിധി.. ഹാദിയ-ഷെഫിൻ ജഹാൻ വിവാഹം നിയമപരമെന്ന് സുപ്രീം കോടതി

  ബാഷ പഴയ ബാഷയല്ല മക്കളേ.. ബോധം പോയി ഫഹദ് ഫാസിൽ ഫാൻസ്.. സംസ്ഥാന അവാർഡിനും ട്രോൾ പൂരം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Hadiya makes new revelations after the Supreme Court Verdict

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്