കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഇന്ന് സ്വലാത്ത് നഗറില്‍ പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്കായി സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഇന്ന് സ്വലാത്ത് നഗറില്‍ നടക്കും. രാവിലെ എട്ടു മുതല്‍ അഞ്ചുവരെ നീണ്ടു നില്‍ക്കുന്ന ഏക ദിന പഠന ക്യാമ്പില്‍ സംബന്ധിക്കുന്നതിനായി വിദൂരങ്ങളില്‍ നിന്നുള്ളവര്‍ ഇന്നലെ തന്നെ സ്വലാത്ത് നഗറില്‍ എത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കരുനാഗപള്ളിയില്‍ നിന്നുള്ള ആദ്യ സംഘത്തെ സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കേരളത്തിന് പുറത്തുള്ള ലക്ഷദ്വീപ്, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരും നേരത്തെ തന്നെ ക്യാമ്പിലെത്തി. ഹാജിമാര്‍ക്കായി ഭക്ഷണ താമസ സൗകര്യങ്ങള്‍ സ്വലാത്ത് നഗറില്‍ ഒരുക്കിയിരുന്നു. ഹാജിമാരുടെ സേവനത്തിനായി മുഴുവന്‍ സമയ സന്നദ്ധ സേവകരും ഹജ്ജ് ഹെല്‍പ്പ് കൗണ്ടറും ഇന്നലെ തന്നെ പ്രവര്‍ത്തന സജ്ജമാണ്.

 haj malappuram

സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ഉദ്ഘാടനം നിര്‍വ്വഹിക്കും. വര്‍ഷങ്ങളായി ഹജ്ജ് ഉംറ യാത്രകള്‍ക്കും പരിശീലനത്തിനും നേതൃത്വം നല്‍കുന്ന ഇബ്റാഹീം ബാഖവി മേല്‍മുറി, കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് എന്നിവര്‍ ക്ലാസെടുക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ.ബി മൊയ്തീന്‍ കുട്ടി, ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ടി. കെ അബ്ദുറഹ്മാന്‍, സംസ്ഥാന ഹജ്ജ് കോ ഓര്‍ഡിനേറ്റര്‍ ഷാജഹാന്‍ എന്‍ പി, സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രൈനര്‍ മുജീബ് റഹ്മാന്‍ വടക്കേമണ്ണ എന്നിവര്‍ പ്രസംഗിക്കും.

ഹജ്ജ്, ഉംറ എന്നിവ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത. കൂടാതെ ലഗേജ്, കുത്തിവെയ്പ്, യാത്രാ സംബന്ധമായ വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം എന്നിവയുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ്-തസ്ബീഹ് മാല, ഹജ്ജ്, ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.ഹജ്ജ് ഉംറ കര്‍മം, ചരിത്രം, അനുഭവം പുസ്ത പ്രകാശനവും ചടങ്ങില്‍ നടക്കും.

ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ക്യാമ്പിനായി സ്വലാത്ത് നഗറില്‍ ഒരുക്കിയിട്ടുള്ളത്. ഹാജിമാര്‍ക്കുള്ള സേവനത്തിന് പ്രത്യേക ഹെല്‍പ് കൗണ്ടറും തുറന്നിട്ടുണ്ട്. ആയിരങ്ങള്‍ക്ക് അലോസരങ്ങളില്ലാതെ പരിപാടിയില്‍ സംബന്ധിക്കുന്നതിന് ഷോര്‍ട്ട് സര്‍ക്യൂട്ട് ടി.വിയും മഅ്ദിന്‍ വെബ് ഹബ് വഴി തത്സമയ വെബ്കാസ്റ്റും ഏര്‍പെടുത്തിയിട്ടുണ്ട്.

വൈകുന്നേരം മൂന്നിന് അനാഥ, അന്ധ-ബധിര-മൂക വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9645600072, 9744748497.

English summary
hajj camp in malapuram swalath nagar; practical knowledge is the advantage of the camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X