ഒന്നിനു പിറകെ ഒന്നായി ദുരിതങ്ങൾ; ഹനാന് വീണ്ടും അപകടം, തലയ്ക്ക് പരുക്ക്
Recommended Video

കൊച്ചി: ദുരിതപർവ്വങ്ങൾ നീന്തിക്കയറി മലയാളികളുടെ മാനസപുത്രിയായി മാറിയ പെൺകുട്ടിയാണ് ഹനാൻ. പഠനത്തിനിടെ മീൻ വിൽപ്പന നടത്തി ഉപജീവനമാർഗം കണ്ടെത്തിയ പെൺകുട്ടിയെ സഹായിക്കാൻ നിരവധി പേരാണ് മുന്നോട്ട് വന്നത്. പ്രതിസന്ധികളോട് നിരന്തരം മല്ലടിക്കുന്ന ഹനാൻ പുതിയ തലമുറയ്ക്കൊരു മാതൃകയാണ്.
ജീവിതത്തെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടുന്ന ഈ പെൺകുട്ടിക്ക് മുമ്പിൽ വീണ്ടും വീണ്ടും പ്രതിസന്ധികൾ നിറയുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ വാഹനാപകടത്തിന്റെ മുറിവുകൾ ഭേദമായി വരുന്നതെയുള്ളു. ഇതിനിടയിൽ ഹനാന് വീണ്ടും അപകടം സംഭവിച്ചിരിക്കുകയാണ്.

കാറപടകം
തനിക്ക് നേരെ നീണ്ട സഹായ ഹസ്തങ്ങളുടെ കരുതലിൽ പുതിയ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു ഹനാൻ. ഇതിനിടെയാണ് കഴിഞ്ഞ സെപ്റ്റംബറിൽ കാർ അപകടത്തിൽ ഹനാന് ഗുരുതരമായി പരുക്കേൽക്കുന്നത്. മൂന്ന് ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം കോഴിക്കോട് നിന്ന് മടങ്ങുകയായിരുന്ന ഹനാന് കൊടുങ്ങല്ലൂരിൽ വെച്ചാണ് അപകടം സംഭവിക്കുന്നത്.

നട്ടെല്ലിന് ഗുരുതര പരുക്ക്
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചായിരുന്നു അപകടം സംഭവിക്കുന്നത്. ഹനാന്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഹനാനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മാസങ്ങൾ നീണ്ട ചികിത്സകൾക്കും വിശ്രമത്തിനും ഒടുവിലാണ് ഹനാൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. മാസങ്ങളോളം വീൽച്ചെയറിലായിരുന്നു ഹനാൻ.

അപൂർവ്വ മനക്കരുത്തുള്ള പെൺകുട്ടി
അപൂർവ്വ മനക്കരുത്തുള്ള പെൺകുട്ടിയാണ് ഹനാൻ എന്നാണ് ചികിത്സിച്ച ഡോക്ടർമാർ പോലും ഹനാനെക്കുറിച്ച് പറഞ്ഞത്. നട്ടെല്ലിന് പരുക്കേറ്റവർ ഇത്രവഗം എഴുന്നേറ്റ് നടക്കുന്നത് അപൂർവ്വമാണെന്നാണ് ഡോക്ടർ പറഞ്ഞത്.

വൈറൽ ഫിഷ് സ്റ്റാൾ
പുതിയൊരു സംരഭവവുമായാണ് അപകടത്തിൽ നിന്നും ഹനാൻ ഉയർത്തെഴുന്നേറ്റത്. ആദ്യം മീൻ വിൽപ്പന നടത്തിയ തമ്മനം ജംഗ്ഷനിൽ തന്നെയാണ് ഇത്തവണയും കച്ചവടം. മിനിവാനിൽ തുടക്കം കുറിച്ച സംരഭത്തിന്റെ പേര് വൈറൽ ഫിഷ് എന്നാണ്. നടൻ സലീം കുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രതിസന്ധികളെ അതിജീവിച്ച് യാത്ര തുടരുന്നതിനിടയിലാണ് ഹനാന് വീണ്ടും അപകടം പറ്റിയിരിക്കുന്നത്.

വീണ്ടും അപകടം
വരാപ്പുഴ മാർക്കറ്റിൽ നിന്നും മീൻ വാങ്ങി പോകുന്നതിനിടെയാണ് ഹനാന് വീണ്ടും അപകടം പറ്റുന്നത്. കാറിന്റെ ഡോർ തലയ്ക്ക് ഇടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടക്കുന്നത്.

തലയ്ക്ക് പരുക്ക്
കലൂർ ഭാഗത്ത് കച്ചവടം നടത്താനായി വരാപ്പുഴയിൽ നിന്നും മൊത്തമായി മീൻ വാങ്ങി പെട്ടിയിലാക്കി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. വാഹനത്തിന്റെ പിൻവശത്തെ ഡോർ അടയ്ക്കുന്നതിനിടെ തലയുടെ പിൻഭാഗത്ത് ഇടിയ്ക്കുകയായിരുന്നു.

ആശുപത്രിയിലേക്ക്
ശക്തമായി തലയിൽ അടിയേറ്റതിനെ തുടർന്ന് തലമുറിഞ്ഞ് ചോരയൊഴുകി. കൂടെയുണ്ടായിരുന്ന ഡ്രൈവർ ഹനാനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വേദന കുറയാത്തതിനാൽ ആംബുലൻസിൽ ഇടപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചു.

ഗുരുതരമല്ല
ഹനാന്റെ മുറിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. മുൻപ് നടന്ന കാറപകടത്തിൽ നട്ടെല്ലിനുണ്ടായ പരുക്കിനെ തുടർന്ന് ബെൽറ്റ് കെട്ടിയാണ് ഹനാൻ മീൻ കച്ചവടം നടത്തുന്നത്.
-
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ












Click it and Unblock the Notifications