നോട്ട്ബുക്ക് ടെക്സ്റ്റ്ബുക്കിനെ തെറിവിളിച്ചതിൽ കലിപ്പ് തീരുന്നില്ല.. പാർവ്വതിക്കെതിരെ ഹരീഷ് പേരടി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്ന പാര്‍വ്വതിക്കെതിരെ നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍വ്വതിയുടെ പേരെടുത്ത് പറയാതെ പരോക്ഷമായിട്ടാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അഭിനയത്തിന്റെ എബിസിഡി അറിയാത്ത ഒരു നോട്ട്ബുക്ക് അഭിനയത്തിന്റെ നിറകുടമായ ഒരു ടെക്‌സ്റ്റ് ബുക്കിനെ തെറി വിളിച്ചതിന്റെ കലിപ്പ് തീരുന്നില്ല എന്നായിരുന്നു പോസ്റ്റ്. ഇതോടെ ഹരീഷ് പേരടിക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തി. മമ്മൂട്ടിയെന്ന നടനെ പാര്‍വ്വതി വിമര്‍ശിക്കുകയോ തെറി വിളിക്കുകയോ ചെയ്തിട്ടില്ല എന്നിരിക്കെയാണ് ഹരീഷ് പേരടിയുടെ ഈ പരാമര്‍ശം.

ദിലീപിന് നടിയോടുള്ള ശത്രുത വെളിപ്പെടുത്തി സിദ്ദിഖും.. ദിലീപിന് കുരുക്കായി മൊഴി പുറത്ത്

parvathy

വിമര്‍ശനം കടുത്തതോടെ ഹരീഷ് പേരടി മറ്റൊരു കുറിപ്പ് കൂടിയിട്ടു. നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും വാക്കുകള്‍ ആരെയോ മുറിപ്പെടുത്തുന്നു എന്നറിഞ്ഞതില്‍ വേദന തോന്നുന്നുവെന്നും വേദനിച്ചവരോട് സോറിയെന്നുമാണ് പുതിയ പോസ്റ്റ്. കസബ വിഷയത്തില്‍ പാര്‍വ്വതിയെ പരോക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്റണി നേരത്തെ രംഗത്ത് വന്നിരുന്നു. പാര്‍വ്വതിയെ കുരങ്ങിനോട് ഉപമിക്കുന്ന പോസ്റ്റിന് ഓട് മലരേ കണ്ടം വഴി എന്നായിരുന്നു നടിയുടെ മറുപടി. അത് കൂടാതെ തെറിവിളികള്‍ക്ക് ഉത്തരവാദി നടി തന്നെ ആണെന്നും മമ്മൂട്ടി അല്ലെന്നും പ്രതികരിച്ച് നടന്‍ സിദ്ദിഖും രംഗത്ത് വന്നിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hareesh Peradi's facebook post against Parvathy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്