ബിയര്‍ പാഴ്‌സല്‍ കൊണ്ടുപോകാന്‍ അനുമതിയില്ല; ഉത്തരവ് റദ്ദാക്കി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ബിയര്‍ പാര്‍ലറുകളില്‍ നിന്നും ബിയര്‍ പാഴ്‌സലായി വാങ്ങി പുറത്ത് കൊണ്ടുപോകാമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തടഞ്ഞു. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു. എന്നാല്‍, വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിയര്‍പാര്‍ലര്‍ ഉടമകള്‍ അറിയിച്ചു.

ബിയര്‍ പാര്‍ലറുകളില്‍ നിന്നും പാഴ്‌സല്‍ നല്‍കുന്നതിനെതിരെയും കൂടുതല്‍ കൗണ്ടുകറുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പാര്‍ലറുകള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് ബിയര്‍പാര്‍ലര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ സിംഗിള്‍ ബഞ്ച് അനുകൂല ഉത്തരവ് നല്‍കിയത്.

beer

ഈ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയത്. പുതിയ ഉത്തരവ് പ്രകാരം ബിവറേജ് കോര്‍പറേഷന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും ഔട്ട് ലെറ്റുകളില്‍ നിന്ന് മാത്രമെ ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാന്‍ കഴിയൂവെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു. ബിയര്‍ പാര്‍ലറുകളില്‍ നിന്ന് വാങ്ങുന്ന മദ്യം അവിടെ വെച്ച് കുടിക്കണമെന്നതാണ് നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി.


English summary
HC quashes order allowing beer takeouts from parlours
Please Wait while comments are loading...