കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് നിയന്ത്രിക്കാനാവാതെ കേരളം: കാരണങ്ങൾ നിരത്തി വിദഗ്ധർ, കോണ്ടാക്ട് ട്രേസിംഗ് വെല്ലുവിളി

Google Oneindia Malayalam News

കൊച്ചി: ബുധനാഴ്ച 46,265 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കേരളം വീണ്ടും ദേശീയ തലത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നേരത്തെ കൊവിഡ് നിയന്ത്രണത്തിൽ കേരള മോഡൽ ശ്രദ്ധയാകർഷിച്ചിരുന്നെങ്കിലും ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയായിരുന്നു. നേരത്തെ ദിവസേന 14,820 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് നിന്നാണ് 20000ന് മുകളിലേക്കും 30000ന് മുകളിലേക്കും എത്തിയത്.

പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

അവസാന നിമിഷം മാറ്റങ്ങള്‍: പാലോട് രവിയും ഫില്‍സണും പട്ടികയില്‍, രാഹുലിന്‍റ പിന്തുണയില്‍ അപ്പച്ചനുംഅവസാന നിമിഷം മാറ്റങ്ങള്‍: പാലോട് രവിയും ഫില്‍സണും പട്ടികയില്‍, രാഹുലിന്‍റ പിന്തുണയില്‍ അപ്പച്ചനും

1

കേരളത്തിലെ ഈ സാഹചര്യത്തിന് പിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എത്ര പേർ വാക്സിൻ സ്വീകരിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് ഇത്. കേരളത്തിൽ കൊവിഡ് പരിശോധനയും വാക്സിനേഷനും വർധിപ്പിക്കണമെന്ന നിർദേശമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ളത്. വൈറസും വൈറസ് അടങ്ങിയ ഡ്രോപ് ലറ്റും ഏറെക്കാലത്തേക്ക് അന്തരീക്ഷത്തിൽ തുടരുന്നതിന് കാലാവസ്ഥയും ഒരു കാരണമാകുമെന്നും കേരള സ്റ്റേറ്റ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റിസർച്ച് സെല്ലിലെ വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ ചൂണ്ടിക്കാണിക്കുന്നു.

2

കേരളത്തിൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗ വ്യാപനം ആരംഭിച്ചതോടെ മെയ് മാസത്തിന്റെ പകുതിയോടെ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം 40000 കവിഞ്ഞിരുന്നു. ടിപിആർ 28 ശതമാനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. അതിന് മുമ്പ് 16000-18000 നും ഇടയിലായിരുന്നു പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്ന കേസുകളുടെ എണ്ണം. ടിപിആർ 11-12 ശതമാനത്തിലേക്ക് എത്തിയിരുന്നു. പിന്നീട് കേരളത്തിൽ ഓണം കഴിഞ്ഞതോടെ കൊവിഡ് കേസുകളിൽ കുത്തനെയുള്ള വർധനവുണ്ടായിട്ടുണ്ട്.

3

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 51 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്. ആരോഗ്യസംവിധാനങ്ങൾ ലഭ്യമാണെങ്കിലും കൊവിഡ് ഭീഷണി നേരിടുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. വൈറസ് സജീവമായി തുടരുന്നതുകൊണ്ടും രോഗവ്യാപനത്തിന്റെ തോത് കൂടുതലായതിനാലും വേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുകയും രോഗവ്യാപനവും കൊവിഡ് മൂലമുള്ള മരണങ്ങൾ നിയന്ത്രിക്കുകയുമാണ് വേണ്ടത്. ഭൂരിപക്ഷം ആളുകളും മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുകയും അനാവശ്യയാത്രകൾ ഒഴിവാക്കുകയും ആളുകൾ കൂടുന്ന ചടങ്ങുകൾ ഒഴിവാക്കുകയും ചെയ്യുന്നുണ്ടെന്നാണ് കേരള മെഡിക്കൽ അസോസിയേഷൻ ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജിഎസ് വിജയ കൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നത്.

4

കൊവിഡ് പരിശോധന, കോണ്ടാക്ട് ട്രേസിംഗ്, ശാസ്ത്രീയമായ ഐസോലേഷൻ, എന്നിവയാണ് കൊവിഡിന്റെ ആദ്യതംരഗംത്തിൽ രോഗനിയന്ത്രണത്തിനായി അവലംബിച്ച മാർഗ്ഗങ്ങൾ. ഇതോടെ കൊവിഡ് നിയന്ത്രണ വിധേയമായിരുന്നു. നിലവിൽ 1.5 ലക്ഷം കൊവിഡ് പരിശോധനകളാണ് ദിവസേന നടക്കുന്നത്. ഇത് രണ്ട് ലക്ഷമാക്കി ഉയർത്തുമെന്ന് സംസ്ഥാനം ഉറപ്പുനൽകിയിട്ടുണ്ട്. അതേ സമയം കോണ്ടാക്ട് ട്രേസിംഗോ രോഗികളെ ഐസോലേറ്റ് ചെയ്യുന്നതോ ഫലപ്രദമായി കേരളത്തിൽ നടപ്പിലാകുന്നില്ലെന്നാണ് മുൻ പകർച്ചാവ്യാധി വിദഗ്ധനായ ഡോ. എ സുകുമാരൻ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ വയനാട് കൊവിഡ് കൺട്രോൾ റൂമിൽ ജോലി ചെയ്തുവരികയാണ് അദ്ദേഹം.

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
5

പെട്ടെന്ന് കൊവിഡ് വരാൻ സാധ്യതയുള്ള വിഭാഗത്തെ രക്ഷിച്ചത് വാക്സിനേഷനാണ്. ഇതാണ് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും കൊവിഡ് മൂലമുള്ള മരണങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിച്ചത്. ഇപ്പോൾ രോഗം ബാധിച്ചവരിൽ പലർക്കും രോഗലക്ഷണങ്ങളില്ലാത്തവരോ നേരിയ രോഗലക്ഷണുള്ളവരോ ആണ്. കാസർഗോഡ്, മലപ്പുറം ജില്ലകൾ ഒഴികെയുള്ള ഇടങ്ങളിൽ ആശുപത്രികളിൽ സൌകര്യങ്ങളുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ എസ്എസ് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ മുതിർന്നവരിൽ 68 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 24 ശതമാനം പേർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ കൊവിഡ് മരണനിരക്ക് 0.51 ശതമാണ്. എന്നാൽ ഇത് രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ്. അതേ സമയം മരണം സംബന്ധിച്ച കണക്കുകൾ പൂഴ്ത്തിവെക്കുന്നതായുള്ള ആരോപണങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ 131 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

English summary
Health experts cite many reasons behind the surge in the numbers of Covid cases in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X