• search

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു; ജലനിരപ്പ് ക്രമാതീതമായി കൂടുന്നു, അതീവ ജാഗ്രതാ

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്

   ചെറുതോണി: ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ ചെറുതോണി ഡാമിലെ രണ്ട് ഷട്ടറുകൾ കൂടി തുറന്നുവിട്ടു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഷട്ടറുകളും ഉയർത്തിയത്. 40 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഇന്നലെ തുറന്ന ഷട്ടറിന്റെ ഉയരം 50ൽ നിന്ന് 40 ആക്കുകയും ചെയ്തിട്ടുണ്ട്.

   കരുണാനിധിയുടെ സംസ്കാരം തടഞ്ഞതിന് പിന്നില്‍!! കരുക്കള്‍ നീക്കിയ സര്‍ക്കാറിന്‍റെ ലക്ഷ്യം മറ്റൊന്ന്

   നിലവിൽ 2401 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 2403 അടിയായാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
   കെഎസ് ഇബി ഇന്നലെ തന്നെ ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കിയിൽ മാത്രം പെയ്തത് 129 മില്ലീ മീറ്റർ മഴയാണ്.

   rain

   1,20,000 ലിറ്റർ വെള്ളമാണ് പുറത്തേയ്ക്കൊഴുകുന്നത്. കൂടുതൽ ഷട്ടറുകളും തുറക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് അധികൃതർ നൽകുന്ന സൂചന. കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ചെറുതോണിയിൽ നിന്നും കൂടുതൽ ആളുകളെ മാറ്റി പാർപ്പിച്ചു

   rain

   ചെറുതോണിയിൽ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം വലിയ രീതിയിൽ ചെറുതോണി ടൗണിലെത്തുകയാണ്. പെരിയാറിന്റെ തീരത്തുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ കൂടുതൽ പേരെ മാറ്റിപാർപ്പിക്കും. ഇടുക്കി ജില്ലയിൽ ചരക്ക് വാഹനങ്ങളും വിനോദ സഞ്ചാരവും നിരോധിച്ച് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

   rain

   വ്യാഴാഴ്ച 12.30നാണ് ചെറുതോണി അണക്കെട്ടിന്റെ മധ്യഭാഗത്തെ ഷട്ടർ 50 സെന്റീമീറ്റർ ഉയർത്തി ട്രയൽ റൺ നടത്തിയത്. സെക്കന്റിൽ 50000 ലിറ്റർ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുകിയത്. വൈകിട്ട് 4.30 അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്ന ട്രയൽ റൺ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ തുടരുകയായിരുന്നു.

   rain

   അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതികൾ വിലയിരുത്താൻ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പാലക്കാട് ജില്ലയിൽ കനത്ത മഴയെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

   rain

   വയനാട് ജില്ലയിൽ മഴ തുടരുകയാണെങ്കിലും ശക്തി കുറഞ്ഞിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. അടുത്ത ഒരാഴ്ചത്തേയ്ക്ക് അതിരപ്പിള്ളിയിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. അതിരപ്പിള്ളി,മലക്കപ്പാറ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 22 പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്.

   rain

   പ്രളയക്കെടുതി നേരിടാൻ കേരളത്തിന് അഞ്ച് കോടി രൂപ ധനസഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന് പത്ത് കോടിയുടെ സഹായം എത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും അറിയിച്ചിട്ടുണ്ട്.

   English summary
   heavy rain: 2 more shutters of cheruthoni dam opened

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more