ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്ക്; ഫേസ്ബുക്ക് ലൈവില്‍ പ്രതിഷേധവുമായി നടി സുരഭി

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലുണ്ടായ ഗതാഗതക്കുരുക്കില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് ലൈവില്‍ ദേശീയ അവാര്‍ഡ് ജേതാവും നടിയുമായ സുരഭി. കുരുക്ക് അസഹനീയമായതോടെയാണ് സുരഭി പ്രതിഷേധവുമായി രംഗത്തെത്തിയത്. ടോള്‍ പ്ലാസമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിട്ട അറിയിക്കുകയായിരുന്നു നടി.

മണിക്കൂറുകളോളം യാത്ര മുടങ്ങിയപ്പോഴാണ് സുരഭി സമൂഹമാധ്യമത്തില്‍ തത്സമയ പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിന് പോവുകയായിരുന്നു സുരഭിയും സംഘവും. ആശുപത്രിയിലേക്ക് പോയ യാത്രക്കാരും കുരുക്കില്‍ അകപ്പെട്ടെന്ന് സുരഭി പറയുന്നു. നേരത്തെയും ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിനെതിരെ ഒട്ടേറെപ്പേര്‍ പ്രതിഷേധിച്ചിരുന്നു.

surabh

ഇതേതുടര്‍ന്ന് പാലിയേക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പുതിയ പദ്ധതി മുന്നോട്ടുവച്ചിരുന്നു. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്നായിരുന്നു എഡിഎമ്മിന്റെ ഉറപ്പെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല. ഇതിനു പിന്നാലെയാണ് വീണ്ടും മേഖലയില്‍ കുരുക്ക് അനുഭവപ്പെട്ടത്. സുരഭിയുടെ പ്രതിഷേധം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

English summary
Heavy traffic jam on toll plaza; actress surabhi on facebook live.
Please Wait while comments are loading...