കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനും കോലിയും പഠിച്ചത് കലാമണ്ഡലത്തില്‍!പുലിക്കോട്ടില്‍ ഹൈദര്‍ ഒരു പുലിമുരുകന്‍!

ഏപ്രില്‍ മൂന്നിന് ആരംഭിച്ച ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലെ ചില ഉത്തരങ്ങള്‍ കേട്ടാല്‍ ആര്‍ക്കും ചിരി നിര്‍ത്താനാകില്ലെന്നതാണ് സത്യം.

Google Oneindia Malayalam News

തിരുവനന്തപുരം: കലയും കായിക വിനോദങ്ങളും മനുഷ്യര്‍ക്കിടയിലെ വേലിക്കെട്ടുകള്‍ തകര്‍ക്കുകയും മാനവികത വളര്‍ത്തുകയും ചെയ്യുമെന്നുള്ളത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കലാമണ്ഡലം ഹൈദരാലി എന്നിവരുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി ഒരു പ്രഭാഷണം തയ്യാറാക്കുക എന്നതായിരുന്നു പ്ലസ് ടു മലയാളം പരീക്ഷയിലെ ചോദ്യം.

മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലെത്തിയ അദ്ധ്യാപകര്‍ ഈ ചോദ്യത്തിന് ചില വിരുതന്മാര്‍ എഴുതിയ ഉത്തരം കണ്ട് ചിരി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലുമായി. വിരാട് കോലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഒരേസമയത്ത് കലാമണ്ഡലത്തില്‍ പഠിച്ചവരായിരുന്നുവെന്നും, കലാമണ്ഡലം ഹൈദരാലിയെ ഒരു പാട്ടുകാരനാക്കണമെന്ന് അദ്ദേഹത്തിന്റെ എളേപ്പക്കായിരുന്നു ആഗ്രഹമെന്നും, അതിനായി അദ്ദേഹത്തെ ചാനലിലെ റിയാലിറ്റി ഷോ ഓഡിഷനില്‍ പങ്കെടുപ്പിച്ചുവെന്നുമെല്ലാമാണ് ചില വിരുതന്മാര്‍ വെച്ചുകാച്ചിയിരിക്കുന്നത്. ഏപ്രില്‍ മൂന്നിന് ആരംഭിച്ച ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലെ ചില ഉത്തരങ്ങള്‍ കേട്ടാല്‍ ആര്‍ക്കും ചിരി നിര്‍ത്താനാകില്ലെന്നതാണ് സത്യം.

സോറി ആളുമാറിപ്പോയി...

സോറി ആളുമാറിപ്പോയി...

ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയിലാണ് പുലിക്കോട്ടില്‍ ഹൈദറെ സംബന്ധിച്ചും, കലാമണ്ഡലം ഹൈദരാലിയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും ഈ രണ്ട് പേരുകള്‍ പരസ്പരം മാറിപോയി. ചിലരാകട്ടെ ഈ പേരുകള്‍ അല്‍പം മോഡിഫൈ ചെയ്ത് കലാമണ്ഡലം ഹൈദര്‍ എന്നൊക്കെയാണ് എഴുതിയത്.

ഒരു പുലിമുരുകന്‍...

ഒരു പുലിമുരുകന്‍...

മാപ്പിളപ്പാട്ടില്‍ പുലിക്കോട്ടില്‍ ഹൈദര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു എന്നത് വ്യക്തമാക്കുക എന്നതായിരുന്നു ഒരു ചോദ്യം. ഈ ചോദ്യത്തിന് ഒരു വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം തുടങ്ങുന്നത് പുലിക്കോട്ടില്‍ ഹൈദര്‍ ഒരു പുലിമുരുകനായിരുന്നു എന്ന വാചകത്തോടെയാണ്.

വാര്‍ത്തയുടെ ഉള്ളടക്കവും മാറിപോയി...

വാര്‍ത്തയുടെ ഉള്ളടക്കവും മാറിപോയി...

തിരുന്നാവായ എന്നത് ചിലര്‍ തെരുവുനായ എന്ന വായിച്ചത് കാരണം ഉത്തരമാകെ മാറിപോയി. ഭാരതപ്പുഴയിലെ തിരുന്നാവായ പ്രദേശത്തെ വെള്ളം മലിനമാണെന്നും, ഇത് ജനങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നു എന്നുള്ളതിനെക്കുറിച്ച് ഒരു വാര്‍ത്ത തയ്യാറാക്കാനായിരുന്നു ചോദ്യം. തിരുന്നാവായ എന്നത് തെരുവുനായ എന്ന് വായിച്ച ചിലര്‍ നാട്ടിലെ രൂക്ഷമായ തെരുവുനായ ശല്യത്തെക്കുറിച്ചാണ് വാര്‍ത്ത തയ്യാറാക്കിയത്.

നളന്‍ തൊട്ടാല്‍ അപ്പോള്‍ വെള്ളംവരും...

നളന്‍ തൊട്ടാല്‍ അപ്പോള്‍ വെള്ളംവരും...

നളചരിതത്തില്‍ നളന് കിട്ടിയ വരങ്ങളെ സംബന്ധിച്ച് പരാമര്‍ശിക്കുന്ന ചോദ്യത്തിന് നളന്‍ തൊട്ടാല്‍ അപ്പോള്‍ തന്നെ പൈപ്പിലൂടെ വെള്ളം വരും എന്ന വരം നളന് ലഭിച്ചിരുന്നുവെന്നാണ് ഒരു വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം.

സ്വാതന്ത്ര സമരത്തിന് കാരണക്കാരന്‍ കിംവദന്തി...

സ്വാതന്ത്ര സമരത്തിന് കാരണക്കാരന്‍ കിംവദന്തി...

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരത്തില്‍ കിംവദന്തിയുടെ പങ്ക് എന്താണെന്ന ചോദ്യം കേട്ട ചിലര്‍ പിന്നൊന്നും ചിന്തിച്ചില്ല, എല്ലാത്തിനും കാരണം കിംവദന്തി ആയിരുന്നു എന്നും കിംവദന്തി എന്ന ഒറ്റ ഒരാളാണ് സ്വാതന്ത്രസമരത്തിന് കാരണക്കാരനായതെന്നുമെല്ലമാണ് ചിലര്‍ ഉത്തരമെഴുതിയത്. കിംവദന്തിയുടെ അവിഹിതമായ ഇടപെടലുകള്‍ സ്വാതന്ത്രസമരത്തിന് കാരണമായെന്നാണ് ഒരു വിരുതന്‍ എഴുതിയത്.

English summary
Higher secondary exam valuation, Funny answers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X