കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം:കേരളം രാജ്യത്തെ സമ്പൂര്‍ണ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമുള്ള സംസ്ഥാനമായി മാറാന്‍ പോകുന്നു. ഇടുക്കിയെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ അതിവേഗ ഇന്റര്‍നെറ്റ് ജില്ലയായി തിങ്കളാഴ്ച പ്രഖ്യാപിക്കും. വൈകാതെ കേരളത്തില്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം സാധാരണക്കാര്‍ക്ക് ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മാര്‍ച്ചിനുള്ളില്‍ കേരളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതോടെ 2015 ഓടെ ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭിച്ചു തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. 30,000 കോടി ചെലവിട്ടാണ് നാഷണല്‍ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക് പദ്ധതി നടപ്പാക്കുന്നത്. 1000 കോടി രൂപയുടെ പ്രവൃത്തിയാണ് കേരളത്തില്‍ നടക്കുന്നത്.

computer

എല്ലാ ജില്ലകളിലും കേബിള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേബിള്‍ ടിവിയുടെ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം വീടുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇത് ടൂറിസം മേഖലയ്ക്ക് മികച്ച രീതിയിലുള്ള സഹായം നല്‍കുന്നതായിരിക്കും. കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും സഹായകമാകും. സ്‌കൂളുകളില്‍ സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയും ഉയന്‍ നടപ്പാക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

English summary
Idukki will be declared the first district in India to have complete access to broadband internet through the National Optic Fibre Network.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X