കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎംഎംഎല്ലില്‍ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

  • By Meera Balan
Google Oneindia Malayalam News

കൊല്ലം: കെഎംഎംഎല്ലില്‍ ഗുരുതര സുരക്ഷാ വീഴ്ച മൂലാണ് വാതക ചോര്‍ത്തയുണ്ടായതെന്ന് റിപ്പോര്‍ട്ട്. എഡിജിപി എ ഹേമചന്ദ്രന്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിയ്ക്കുന്നത്. പഌന്റിലെ ഉദ്യോഗസ്ഥരെയും മറ്റും ചോദ്യം ചെയ്തതിന് ശേഷം അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സുരക്ഷാ വീഴ്ചയുണ്ടായതായി പറയുന്നത്.

കെഎംഎംഎല്ലില്‍ വാതക ചോര്‍ച്ചയുണ്ടായതിന് പിന്നില്‍ അട്ടിമറിയാണെന്ന് ആരോപണമുണ്ടായിരുന്നു. അടുത്തടുത്തായി രണ്ട് ദിവസങ്ങളിലാണ് കെഎംഎംഎല്ലില്‍ നിന്ന് വാതകം ചോര്‍ന്നത്. അട്ടിമറി സാധ്യതയെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ലെന്നാണ് സൂചന.

kmml

ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് മലിനീകരണ നിയന്ത്രണ ബോര്‍ഡും ചോര്‍ച്ചയ്ക്ക് ഉത്തരവാദികളാണ്. ചോദ്യ ഉണ്ടായ ആദ്യ ദിവസം വേണ്ട മുന്‍കരുതല്‍ എടുത്തിരുന്നില്ല. മാത്രമല്ല രണ്ടാമത്തെ ദിവസം പ്ളാന്റ് പ്രവര്‍ത്തിട്ടില്ലെന്ന് കള്ളം പറഞ്ഞു. ചോര്‍ച്ചയെ ലഘൂകരിയ്ക്കാന്‍ ശ്രമിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മാനേജ്‌മെന്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍.

English summary
Gas leak': Investigation team finds security lapses at KMML.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X