ഇറോമിന് പ്രണയ സാഫല്യം!! മണിപ്പൂരിന്റെ സമര നായിക ഇനി ഡെസ്മണ്ടിന് ജീവിത സഖി!!

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: മണിപ്പൂർ സമര നായിക ഇറോം ശർമിള വിവാഹിതയായി. ഗോവയിൽ സ്ഥിരതാമസക്കാരനായ ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുട്ടിനോവിനെയാണ് ഇറോം വിവാഹം കഴിച്ചത്. തമിഴ്നാട്ടിലെ കൊടൈക്കനാലിൽ വച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ലളിതമായ ചടങ്ങുകളോടെ ഇന്ന് രാവിലെയായിരുന്നു വിവാഹം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ വച്ചാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോ ഇറോമിനെ പറ്റി അറിയുന്നത്. പിന്നീട് ഒരിക്കല്‍ കോടതിയില്‍ വച്ച്  കൂടിക്കാഴ്ച നടത്തി. ഇതായിരുന്നു ആദ്യ കൂടിക്കാഴ്ച. 8 വര്‍ഷത്തെ പ്രണയമുണ്ട് ഇരുവര്‍ക്കുമിടയില്‍. അന്യ ദേശക്കാരനെ വിവാഹം കഴിക്കുന്നതിന് ഭീകര സംഘടനകളുടെയടക്കം ഭീഷണിയുണ്ട്.

irom sharmila

സൈന്യത്തിന്റെ പ്രത്യേക അധികാരമായ അഫ്സ്പയ്ക്കെതിരെ 16 വർഷം നീണ്ട സമരം കഴിഞ്ഞ വർഷം ഒഗസ്റ്റ് ഒമ്പതിനാണ് അവസാനിപ്പിച്ചത്. അതിനു ശേഷം പ്രജ(പീപ്പിൾസ് റിസർജെൻസ് ആൻഡ് ജസ്ററിസ് അലയൻസ്) എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വന്നു.

വിവാഹ ശേഷവും തന്റെ പോരാട്ടം തുടരുമെന്ന് ഇറോം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷം തമിഴ്നാട്ടിലായിരക്കും താമസിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങിയായിരിക്കില്ല സാമൂഹ്യ പ്രവർത്തകയായിട്ടായിരിക്കും പ്രവർത്തനമെന്നും അവർ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ച് അഫ്സ്പയെ നിരോധിക്കാൻ ഇന്ത്യൻ ഭരണകൂടത്തിൽ സമ്മർദം ചെലുത്തുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

English summary
irom sharmilas marriage.
Please Wait while comments are loading...