കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് എല്ലാവര്‍ക്കും വീട്, ബജറ്റില്‍ ലൈഫ് പദ്ധതിക്ക് 2500 കോടി

4,21000 ഭവനരഹിതര്‍ക്ക് നാലു ലക്ഷം രൂപയുടെ വീടുകള്‍ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കാണ് ഇത്തവണ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കിയത്. അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌നപദ്ധതികള്‍ക്കും ധനമന്ത്രി ഫണ്ട് വകയിരുത്തി. നൂറു ശതമാനം പേര്‍ക്കും പാര്‍പ്പിടം എന്നതാണ് സര്‍ക്കാരിന്റെ സ്വപ്‌നമെന്ന് ധനമന്ത്രി പറഞ്ഞു.

1

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500 കോടി വകയിരുത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഭൂമി ഏറ്റെടുക്കലിനും തരിശുഭൂമിയുടെ നിയമവശങ്ങള്‍ പഠിക്കുന്നതിനും സമിതിയെ നിയമിച്ച മുഖ്യമന്ത്രിയുടെ ലൈഫ് പദ്ധതിക്ക് വകയിരുത്തിയ തുക ഏറെ ഗുണം ചെയ്യും. അതേസമയം 4,21000 ഭവനരഹിതര്‍ക്ക് നാലു ലക്ഷം രൂപയുടെ വീടുകള്‍ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വീടുകള്‍ക്ക് രണ്ട് ലക്ഷം രൂപയും മറ്റുള്ളവയ്ക്ക് ഒരു ലക്ഷവും സര്‍ക്കാര്‍ ധനസഹായം നല്‍കും. ബാക്കി തുത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. ഭൂരഹിതര്‍ക്ക് ഫ്‌ളാറ്റ് അടിസ്ഥാനത്തിലുള്ള താമസ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

2

അതേസമയം 1200 ചതുരശ്ര അടി വീട്, രണ്ട് ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളവരെ ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് ഒഴിവാക്കുമെന്നും മാനദണ്ഡങ്ങളില്‍പ്പെട്ട് പുറത്താകുന്നവര്‍ക്കായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നും ഐസക്ക് സൂചിപ്പിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും വീട് വച്ച് പദ്ധതിയാണ് ലൈഫ് പദ്ധതി. പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതി കൂടിയാണിത്.

English summary
issac announces 2500 crore for housing project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X