കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി; സാമ്പത്തിക ഭദ്രതയിലേക്കെത്താന്‍ ചക്ക കൃഷി

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഹൈറേഞ്ചില്‍ ഇത് ചക്കയുടെകാലം.ചക്കയുടെ സമൃദ്ധി ഇടുക്കിക്കാര്‍ക്ക് വലിയ പ്രതീക്ഷയൊന്നും നല്‍കുന്നില്ലെങ്കിലും വരും നാളുകളില്‍ ഒരു പക്ഷെ ചക്ക ഇടുക്കിക്കും വലിയ സാമ്പത്തിക ഭദ്രത നേടി തന്നേക്കാമെന്ന സൂചനയാണ് പുറത്തു വരുന്നത്.നിലവില്‍ ഇടുക്കിയില്‍ നിന്ന് ചുളുവിലക്ക് ചക്കവാങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി വില്‍പ്പന നടത്തുന്ന ഇടനിലക്കാരാണ് ലാഭം കൊയ്യുന്നതെങ്കില്‍ സാധരണ കര്‍ഷകന് ഉയര്‍ന്ന വില ലഭ്യമാക്കുന്ന കൃഷി വകുപ്പിന്റെ ഇടപെടല്‍ വിപണിയിലുണ്ടാകുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

ഏറിയാല്‍ ഒരു ചക്കക്ക് പത്തോ ഇരുപതോ രൂപ. ഹൈറേഞ്ചുകാര്‍ക്ക് അതിലധികമൊന്നും ചക്കയില്‍ നിന്നും ലഭിക്കുന്നില്ല.എന്നാല്‍ ഇടുക്കിയില്‍ നിന്നും വെട്ടിയിറക്കുന്ന ചക്ക മലയിറങ്ങിയാല്‍ പിന്നെ ഇടനിലക്കാരന്റെ കീശവീര്‍പ്പിക്കുന്ന പ്രധാന വില്‍പ്പന വസ്തുവായി മാറിക്കഴിഞ്ഞു.കേളവും പിന്നിട്ട് അയല്‍ സംസ്ഥാനങ്ങളില്‍ എത്തിയാല്‍ ഒരു ചക്കക്ക് നൂറു മുതല്‍ ഇരുന്നൂറ് രൂപവരെയാണ് വില.മഴയത്ത് ചീഞ്ഞ് ഈച്ചയാര്‍ക്കുന്നതിലും നല്ലതല്ലോ കിട്ടുന്ന വിലയെന്നുകരുതിയാണ് ഓരോ ഹൈറേഞ്ച്കാരനും ഇടനിലക്കാരന്റെ കൊള്ളലാഭം തിരിച്ചറിഞ്ഞിട്ടും ചുളുവിലക്ക് ചക്കവെട്ടി നല്‍കുന്നത്.എന്നാല്‍ വരും നാളുകളില്‍ ഒരു പക്ഷെ ചക്ക ഇടുക്കിക്കും വലിയ സാമ്പത്തിക ഭദ്രത നേടി തന്നേക്കാമെന്ന സൂചനയാണ് കൃഷിവകുപ്പിന്റെ ഇടപെടലിലൂടെ പുറത്തു വരുന്നത്.ചക്ക കേരളത്തിന്റെ ഔദ്യോഗികഫലമായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്ലാവ് കൃഷിയുടെയും ചക്കവിപണനത്തിന്റെയും പ്രോത്സാഹനം ലക്ഷ്യമാക്കി 2019 പ്ലാവ് വര്‍ഷമായി ആചരിക്കുന്ന കാര്യം കൃഷിവകുപ്പിന്റെ ആലോചനയിലാണ്.കേരളത്തില്‍ പ്രതിവര്‍ഷം 30 കോടി ചക്കവിളയുന്നുവെന്നും അതില്‍ 35 ശതമാനം ചക്ക പാഴാകുന്നുവെന്നുമാണ് കൃഷിവകുപ്പിന്റെ കണക്ക്.ചക്ക ഉത്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഹൈറേഞ്ച് ഏറെ മുന്നിലാണ്.

chakkaidukki

വളമോ കീടനാശിനിയോ പ്രയോഗിക്കാത്ത ചക്ക ആരോഗ്യദായകമായ ആഹാരം കൂടിയാണെന്ന തിരിച്ചറിവാണ് ചക്കകൃഷിയെ പോത്സാഹിപ്പിക്കാനുള്ള കൃഷിവകുപ്പിന്റെ തീരുമാനത്തിനു പിന്നില്‍.ഇതിന്റെ ഭാഗമായി ചക്കയില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാക്ടറി തൃശൂരില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.ഇവിടേക്ക് ചക്ക ലഭ്യമാക്കാന്‍ വെജിറ്റബിള്‍ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ മുഖേന കര്‍ഷകരില്‍ നിന്നും ന്യായവിലക്ക് ചക്ക നേരിട്ട് സംഭരിക്കാനാണ് കൃഷിവകുപ്പിന്റെ നീക്കം.നീക്കം ഫലവത്തായാല്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി പറമ്പില്‍ ചക്കവിളയുന്ന ഏതൊരു കര്‍ഷകനും നേരിട്ട് ചക്കവ്യാപാരം നടത്താമെന്നത് ചക്കക്ക് തെല്ലും ക്ഷാമമില്ലാത്ത രാജ്യത്തേറ്റവും രുചികരമായ ചക്കവിളയിക്കുന്ന ഇടുക്കികാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

English summary
Jack fruit cultivation in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X