മരിക്കാന്‍ പേടിയില്ല, എന്നാല്‍ അത് പട്ടിയെപ്പോലെയാവില്ല: ജാമിദ ടീച്ചര്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: തനിക്ക് മരിക്കാന്‍ പേടിയില്ലെും എാല്‍ പട്ടിയെപ്പോലെ മരിക്കാന്‍ തയാറല്ലെന്നും ജാമിദ ടീച്ചര്‍. നിരന്തരം ഭീഷണി നേരിടുകയാണെന്നും എന്നാല്‍ ഇസ്ലാമിനു വേണ്ടി നല്ലത് ചെയ്‌തേ മരിക്കാന്‍ തയാറുള്ളൂവെന്നും അവര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ജാമിദ ടീച്ചര്‍ എക്യദാര്‍ഡ്യ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അവര്‍.

ചേകന്നൂരിനെ ഇല്ലാതാക്കിയവര്‍ തനിക്കെതിരെയും രംഗത്തുണ്ട്. എന്നാല്‍ ചേകന്നൂര്‍ ബാക്കിവെച്ചത് പൂരിപ്പിക്കുകയാണ് തന്റെ ക്ഷ്യം. വാളുകൊണ്ട് വെട്ടിപ്പിടിച്ച മതത്തിന് സമാധാനത്തിന്റെ ഭാഷ സംസാരിക്കാനാവില്ല. വോട്ടുചെയ്യുന്നതില്‍ തുല്യ പങ്കാളിത്തമുണ്ടെങ്കില്‍ എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ക്ക് തുല്യത ഉണ്ടാവണം. പുരുഷ മേധാവിത്വത്തിനെതിരെയുള്ള സ്ത്രീയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് മുത്തലാഖിനെതിരായ പോരാട്ടം.

hiv

ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനം സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു ഉദ്ഘാടനം ചെയ്യുന്നു.

മുത്തലാഖിനെതിരായ നിയമ നിര്‍മാണത്തിന് ബിജെപി തയാറാണെങ്കില്‍ അതിനോടൊപ്പം നില്‍ക്കാന്‍ താന്‍ തയാറാണ്. അഖില ഹാദിയ ആയത് മതം പഠിച്ചതിനു ശേഷമുള്ള മതപരിവര്‍ത്തനമല്ലെന്ന് തനിക്ക് നേരിട്ട് ബോദ്ധ്യമുള്ളതാണെന്നും ജാമിദ ടീച്ചര്‍ പറഞ്ഞു.

ഈ ചിത്രം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍... കിട്ടിയ ചീമുട്ടയേറ് ഇങ്ങനെ ആയിരുന്നോ?

ഐക്യദാര്‍ഡ്യ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബു ഉദ്ഘാടനം ചെയ്തു. കെ. ഷൈനു അദ്ധ്യക്ഷത വഹിച്ചു. ഹമീദ് ചേന്ദമംഗലൂര്‍, അലി അക്ബര്‍, സി. ഗംഗാധരന്‍, അബ്ദുള്‍ അലി മാസ്റ്റര്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, സുനില്‍കുമാര്‍ പുത്തൂര്‍മഠം, ബൈജു കൂമുള്ളി, മനോജ് കക്കോടി, ശശി കമ്മട്ടേരി എന്നിവര്‍ സംസാരിച്ചു. അഡ്വ. എ.സി. അംബിക, ശശികല ജയരാജ്, സി. എസ്. സത്യഭാമ എന്നിവര്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jamitha teacher about life and death

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്