ഈ ചിത്രം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍... കിട്ടിയ ചീമുട്ടയേറ് ഇങ്ങനെ ആയിരുന്നോ?

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  കിട്ടിയ ചീമുട്ടയേറ് ഇങ്ങനെ ആയിരുന്നോ / ഈ ചിത്രം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

  കോഴിക്കോട്: വിടി ബല്‍റാം എംഎല്‍എയ്ക്ക് നേരെ കല്ലേറും ചീമുട്ടയേറും വരെ സംഭവിച്ചരിക്കുന്നു. ഇത് രണ്ടാം തവണയാണ് ബല്‍റാമിന് നേര്‍ക്ക് ചീമുട്ടയേറ് ഉണ്ടായിരിക്കുന്നത്.

  ബല്‍റാമിന് നേര്‍ക്കുണ്ടായ അതിക്രമം അതിരുകടന്നതൊന്നും അല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ 'സഖാക്കള്‍' പറയുന്നത്. ബല്‍റാം ചെയ്തത് വച്ച് നോക്കിയാല്‍ ഈ പ്രതിഷേധം പോരെന്ന് പറയുന്നവരും കുറവല്ല.

  കൃഷ്ണന്‍കുട്ടി നായരുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ചീമുട്ടയോടൊപ്പം എന്ന ഹാഷ്ടാഗം ഇതിനോടൊപ്പം ഉണ്ട്.

  ബല്‍റാമിന് കല്ലേറ്

  ബല്‍റാമിന് കല്ലേറ്

  തൃത്താലയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു വിടി ബല്‍റാമിന് നേര്‍ക്ക് ചീമുട്ടയേറ് ഉണ്ടായത്. എന്നാല്‍ അതിനെ അപലപിക്കാനൊന്നും സൈബര്‍ സഖാക്കള്‍ തയ്യാറല്ല.

  കൃഷ്ണന്‍ കുട്ടി നായര്‍

  കൃഷ്ണന്‍ കുട്ടി നായര്‍

  ഒരു സിനിമയില്‍ കൃഷ്ണന്‍ കുട്ടി നായര്‍ പ്രസംഗിക്കുമ്പോള്‍ ചീമുട്ടയേറ് കൊള്ളുന്ന ഒരു രംഗമുണ്ട്. ആ ചിത്രമാണ് ഇപ്പോള്‍ ബല്‍റാം വിരുദ്ധര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരുക്കുന്നത്.

  ഹാഷ്ടാഗം ഉണ്ട്

  ഹാഷ്ടാഗം ഉണ്ട്

  ചീമുട്ടയോടൊപ്പം എന്ന ഹാഷ്ടാഗും സൈബര്‍ സഖാക്കള് ഈ ചിത്രത്തോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്. ജനകീയ പ്രതിഷേധം എന്ന രീതിയില്‍ ആണ് ഇതെല്ലാം പ്രചരിപ്പിക്കപ്പെടുന്നത്.

  ഏറിന്റെ വീഡിയോ

  ബാല്‍റാമിന് നേര്‍ക്ക് ചീമുട്ട എറിയുന്നതിന്റെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. പോലീസ് ജീപ്പിന് മുകളില്‍ കയറി നിന്നാണ് ഒരാള്‍ ചീമുട്ട എറിയുന്നത്.

  ചീമുട്ടയുടെ അവസ്ഥ

  ബല്‍റാമിന് നാട്ടുകാരുടെ ചീമുട്ടയേറ്... എന്നാലും ഓന്റെ തലയില്‍ പോയി വീണ ആ പാവം ചീമുട്ട എത്രത്തോളും ദുര്‍ഗന്ധം സഹിച്ചിട്ടുണ്ടാവും എന്നാണ് രശ്മി നായര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

  ഗോപാലസേന

  ഗോപാല സേനയ്ക്ക് കീഴടങ്ങില്ല എന്നായിരുന്നു വിടി ബല്‍റാം ആക്രമണത്തോട് പ്രതികരിച്ചത്. തന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദിയും പറഞ്ഞിട്ടുണ്ട് ബല്‍റാം.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Attack against VT Balram: A representative image spreading on Social Media.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്