പിണറായി മോദിക്ക് തുല്യം; തുറന്നടിച്ച് ജനയുഗം എഡിറ്റര്‍, ഒരു മുഖ്യമന്ത്രിയും പറയാത്തത്

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ പത്രാധിപര്‍ രാജാജി മാത്യു തോമസ്. പിണറായി വിജയന്റെ നിലപാടുകള്‍ ഒരു മുഖ്യമന്ത്രിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും തുല്യമായ നിലപാടുകളാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും മുന്‍ എംഎല്‍എ കൂടിയായ രാജാജി മാത്യു തോമസ് പറഞ്ഞു.

Rajaji

സിപിഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മാധ്യമ സെമിനാറിലാണ് പിണറായിയെ വിമര്‍ശിച്ച് ജനയുഗം എഡിറ്റര്‍ രംഗത്തെത്തിയത്. മാധ്യമങ്ങളോട് മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് ശരിയല്ല. സമീപനത്തിന്റെ പ്രശ്‌നമാണ്. ആശയ വിനിമയത്തിന് സാമൂഹിക മാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്നത് ആശാസ്യമല്ലെന്നും രാജാജി മാത്യു തോമസ് പറഞ്ഞു.

കടക്ക് പുറത്ത് എന്ന് ഇന്നേ വരെ ഒരു മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിട്ടില്ല. ഇടതുപക്ഷം ഇക്കാര്യത്തില്‍ ആലോചന നടത്തണമെന്നും താന്‍ നിലപാട് വ്യക്തമാക്കിയത് സമൂഹത്തിന് വേണ്ടിയാണെന്നും ജനയുഗം എഡിറ്റര്‍ പറഞ്ഞു.

സിപിഎം-സിപിഐ പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സമീപനങ്ങളെ വിമര്‍ശിച്ച് സിപിഐ പത്രത്തിന്റെ എഡിറ്റര്‍ തന്നെ രംഗത്തെത്തിയിട്ടുള്ളത്. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇടയാക്കിയേക്കും. ഇടുക്കിയില്‍ ഇരുപാര്‍ട്ടികളും നേരിട്ട് വാക്‌പോര് നടത്തുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. സിപിഎമ്മിന്റെ വാടകവീട്ടിലെ താമസക്കാരല്ല സിപിഐ എന്നാണ് ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Janayugam Editor Slams Chief Minister Pinarayi Vijayan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്