ജെഡിയു എല്‍ഡിഫിലെത്തിയാല്‍ യുഡിഎഫിന് കനത്ത നഷ്ടം; സിപിഐയെ റാഞ്ചും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലെ കേരളത്തിലെ ജെഡിയു യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തുമെന്ന് ഉറപ്പായതോടെ ഇതുസംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായി. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ജെഡിയു ചെറിയ പാര്‍ട്ടിയാണെങ്കിലും അവര്‍ മുന്നണി വിടുന്നത് കനത്ത നഷ്ടമാണുണ്ടാക്കുക.

സിബിഎസ്ഇ പരീക്ഷാ തീയതിയില്‍ വിവാദം; മാറ്റില്ലെന്ന് ബോര്‍ഡ്

ജെഡിയുവിന്റെ സാന്നിധ്യം മാതൃഭൂമി പത്രത്തിന്റെയും ചാനലിന്റെയും പിന്തുണകൂടിയാണ് യുഡിഎഫിന് നല്‍കിവന്നത്. എന്നാല്‍, മുന്നണി മാറുന്നതോടെ യുഡിഎഫിന് ഇത് നഷ്ടമാകും. സംസ്ഥാനത്തെ പ്രമുഖ മാധ്യമത്തിന്റെ പിന്തുണ നഷ്ടമാകുന്നത് ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

congress

ഇടതുപക്ഷത്തിന്റെ രണ്ടുവര്‍ഷത്തെ ഭരണവും യുഡിഎഫിലെയും കോണ്‍ഗ്രസിലെയും അഴിമതികളും കണക്കിലെടുത്താണ് വീരേന്ദ്ര കുമാറിന്റെ ചുവടുമാറ്റമെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ സോളാര്‍ കേസിലെ അഴിമതിയിലും ലൈംഗിക വിവാദത്തിലും പെട്ടതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണം ലഭിച്ചേക്കില്ലെന്ന വിലയിരുത്തലാണ് ജെഡിയുവിനുള്ളില്‍ ഉണ്ടായത്.

അതേസമയം, ജെഡിയു മുന്നണി വിട്ടാല്‍ സിപിഐയെ അടര്‍ത്തിയെടുക്കാനാണ് യുഡിഎഫ് നീക്കം. സിപിഎമ്മുമായി കടുത്ത ശത്രുതയിലേക്ക് നീങ്ങുന്ന സിപിഐ മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കിയിട്ടില്ലെങ്കിലും കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തിയാല്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വീരേന്ദ്ര കുമാറിന്റെ ചുവടുമാറ്റം സിപിഐ എത്തിയാല്‍ നികത്താനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.

English summary
Kerala JD(U) decides to move over to LDF, Kerala JD(U) to move LDF
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്