• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി വിജയന് മുന്നില്‍ കാനം രാജേന്ദ്രന്‍ പാര്‍ട്ടിയുടെ അസ്ഥിത്വം പണയം വച്ചെന്നു കെ സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കെ പി സി സി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്റെ പാര്‍ട്ടിയുടെ അസ്ഥിത്വം പണയം വച്ചെന്നു കെ. സുധാകരന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കും ഭാര്യയും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ആനീ രാജയ്ക്കും എതിരായ കേരള ഘടകത്തിന്റെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രസ്താവന.

കേരളത്തില്‍ ഭീതിദമായ രീതിയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ പ്രതികരിച്ച സി പി ഐയുടെ വനിതാ ദേശീയ നേതാവ് ആനി രാജയെ വിമര്‍ശിക്കുക വഴി സി പി എമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സി പി ഐ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു. മാത്രമല്ല, സംസ്ഥാന സെക്രട്ടറി അഖിലേന്ത്യ സെക്രട്ടറിയ തിരുത്തുകയാണെന്നും സുധാകരന്‍ വ്യക്തമാക്കി.

ഭരണ നേതൃത്വം വഹിക്കുന്ന സി പി എമ്മിനു സംഭവിക്കുന്ന വീഴ്ചകളെ പൊതു സമൂഹത്തിനു മുന്നില്‍ വിമര്‍ശിക്കാനും തിരുത്തല്‍ നടപടികള്‍ ആവശ്യപ്പെടാനും സി പി ഐക്കു മുമ്പ് സാധിച്ചിരുന്നു. ഇടതുപക്ഷമൂല്യം പലപ്പോഴും സി പി ഐ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സി പി ഐയുടെ ദേശീയ വനിതാ നേതൃത്വം ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍, വിമര്‍ശിച്ചവരെ തള്ളാനും ഭരണനേതൃത്വത്തെ തലോടാനുമാണ് കാനം തയാറായത്.

വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളിലും കൊലപാതകങ്ങളിലും കേരള സമൂഹം കടുത്ത ആശങ്കയിലാണ്. നീതിന്യായപീഠങ്ങളും ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കാനം രാജേന്ദ്രന്റെ നിലപാടുകള്‍ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്യാഗ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന പ്രസ്താവനയാണ് ആനി രാജയെ വിമര്‍ശനത്തിന് വിധേയമാക്കിയത്. ആനി രാജയെ പിന്തുണയ്ക്കുന്ന നിലപാടാണ് രാജയ്ക്ക് കുരുക്കായത്. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനത്തിന് വിരുദ്ധമായി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ച ജനറല്‍ സെക്രട്ടറി ഡി രാജയുടേത് ആശയക്കുഴപ്പമുണ്ടാക്കുന്ന നിലപാടാണെന്ന് വിമര്‍ശനം ഉയര്‍ന്നു. കൂടാതെ മഹിളാ ഫെഡറേഷന്റെ ദേശീയ നേതാവ് കൂടിയായ ആനി രാജയെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വനിതാ അംഗങ്ങളും രൂക്ഷമായും വിമര്‍ശിച്ചിരുന്നു.

ഒരു സംസ്ഥാനത്തെ നയപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിലേക്ക് അഭിപ്രായം പറയുമ്പോള്‍ ബന്ധപ്പെട്ട സംസ്ഥാന ഘടകവുമായി ചര്‍ച്ച ചെയ്യണമെന്ന ദേശീയ എക്‌സിക്യുട്ടീവ് തീരുമാനം ആനി രാജ ലംഘിച്ചെന്നാണ് സിപിഐ കേരളം ഘടകം ഉന്നയിരുന്ന പരാതി. എതിരാളികള്‍ക്ക് ആയുധം നല്‍കുന്നതാണ് ആനി രാജയുടെ വിമര്‍ശനമെന്ന വാദവും ഉയര്‍ന്നിരുന്നു.

മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍

ഇതിനിടെ, ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്‌ക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ സി പി ഐയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച്. കാനത്തിന്റെ പ്രസ്താവനയുട പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍ ദേശീയ നേതൃത്വത്തിന് കത്തു നല്‍കി.

ദേശീയ ജനറല്‍ സെക്രട്ടറിയെയും പാര്‍ട്ടിയെയും ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് കാനത്തിന്‍രെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കത്തില്‍ ഉന്നയിക്കുന്ന വിമര്‍ശനം. കാനത്തിന്റെ പ്രസ്താവനയിലെ അതൃപ്തി ചില നേതാക്കള്‍ നേരിട്ട് കേന്ദ്ര നേതാക്കളെ അറിയിച്ചെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കാനത്തിന്റെ പ്രസ്താവന ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യും .വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ പാര്‍ട്ടി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നാണ് സൂചന.

cmsvideo
  K SUDHAKARAN AGAINST PINARAYI VIJAYAN
  ജ്യോതികുമാർ ചാമക്കാല
  Know all about
  ജ്യോതികുമാർ ചാമക്കാല
  English summary
  K Sudhakaran says Kanam Rajendran pawned the existence of the party in front of Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X