വാള്‍ മുന കൊണ്ടും പരിചതലപ്പു കൊണ്ടും ഇതിഹാസം തീര്‍ത്ത കടത്തനാട്ടെ പോരാളികള്‍. അമ്പെയ്ത്ത് മത്സരത്തിലും കരുത്ത് കാട്ടുന്നു

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: വാള്‍ മുന കൊണ്ടും പരിചതലപ്പു കൊണ്ടും ഇതിഹാസം തീര്‍ത്തവരാണ് കടത്തനാട്ടെ പോരാളികള്‍. അമ്പെയ്ത്ത് മത്സരത്തിലും തങ്ങള്‍ ഒട്ടും പിറകല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പുറമേരിയിലെ വില്ലാളി വീരന്‍മാര്‍.

ഇന്ത്യയ്ക്ക് സ്വപ്ന സാക്ഷാത്കാരം: വഡോധരയില്‍ റെയില്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വകലാശാല

രണ്ട് വര്‍ഷമായി പുറമേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലക്ഷ്യ ആര്‍ച്ചെറി ആന്റ്് ഹെല്‍ത്ത് ക്ലബ് ടീം ജില്ലാ ടൂര്‍ണ്ണമെന്റില്‍ മിനി, സബ് ജൂനിയര്‍, ജൂനീയര്‍ വിഭാഗങ്ങളിലായി വാരി കൂട്ടി.

കഴിഞ്ഞ വര്‍ഷം തിരുവല്ലയില്‍ നടന്ന സംസ്ഥാന കേരളോത്സവത്തിലും പുറമേരിയുടെ ചുണക്കട്ടിികള്‍ സാന്നിധ്യമറിയിച്ചിരുന്നു.

ambaith

വയനാട് സ്വദേശി ശ്രീജിത്താണ് ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നത്. എല്ലാ ദിവസവും വൈകീട്ട്് മൂന്ന് മണിക്കൂര്‍ പരിശീലനം നടത്തും. കണ്ണൂരില്‍ നടക്കാനിരിക്കുന്ന സംസ്ഥാന ജൂനിയര്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷ്യം ടീം അംഗങ്ങള്‍. രഗുല്‍ ചന്ദ്രന്‍, അനുനന്ദ്, അനുദേവ്, ആശിഷക് , രഗില്‍, എന്നിവരാണ് ടീം അംഗങ്ങള്‍.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
kadathanadu fighters in archery competition also

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്