നടനും മിമിക്രി കലാകാരനുമായ കലാഭവൻ സാജൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ...

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ സാജൻ(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജൂൺ 19 തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. എറണാകുളം കോതമംഗലം സ്വദേശിയാണ് കലാഭവൻ സാജൻ.

കൊച്ചി മെട്രോയുടെ ആദ്യ യാത്ര ആഘോഷമാക്കി യാത്രക്കാർ! മെട്രോയിൽ കയറാൻ രാവിലെ മുതൽ വൻ ജനത്തിരക്ക്

താലിക്കെട്ടിന് ശേഷം നാണിച്ചുനിന്ന വധുവിനെ പോലീസ് പൊക്കി!കുടുങ്ങിയത് 5 യുവാക്കളെ കബളിപ്പിച്ച യുവതി

കരൾ രോഗം...

കരൾ രോഗം...

കരൾ രോഗ ബാധയെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മെഡിക്കൽ കോളേജിൽ

മെഡിക്കൽ കോളേജിൽ

നേരത്തെ, മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന സാജൻ, കിടക്ക ലഭ്യമല്ലാത്തതിനാൽ വാർഡിലെ തറയിൽ കിടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഐസിയുവിലേക്ക് മാറ്റി

ഐസിയുവിലേക്ക് മാറ്റി

ശനിയാഴ്ച രാത്രിയോടെ സാജനെ വാർഡിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെയും ജനറൽ മെഡിസിൻ വിഭാഗത്തിന്റെയും നേതൃത്വത്തിൽ വിദഗ്ദ ചികിത്സ നൽകി വരികയായിരുന്നു.

നില ഗുരുതരമായി

നില ഗുരുതരമായി

ഇതിനിടെ ഞായറാഴ്ച രാത്രിയോടെ നില ഗുരുതരമാകുകയും തിങ്കളാഴ്ച രാവിലെ മരണപ്പെടുകയുമായിരുന്നു. കരൾ രോഗം മൂർഛിച്ച അവസ്ഥയിലാണ് സാജനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മിമിക്രി കലാകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റും...

മിമിക്രി കലാകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റും...

മിമിക്രി കലാകാരനായ കലാഭവൻ സാജൻ മലയാള ചലച്ചിത്ര രംഗത്തെ അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്നു.

ഇരുപത്തഞ്ചോളം സിനിമകളിൽ...

ഇരുപത്തഞ്ചോളം സിനിമകളിൽ...

ഇരുപത്തഞ്ചോളം മലയാള സിനിമകളിൾ സാജൻ ശബ്ദം നൽകിയിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റെന്ന നിലയിൽ ചലച്ചിത്ര രംഗത്തെ അറിയപ്പെടുന്ന കലാകാരനായിരുന്നു സാജൻ.

മൃതദേഹം വീട്ടിലേക്ക് മാറ്റി...

മൃതദേഹം വീട്ടിലേക്ക് മാറ്റി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ അന്തരിച്ച സാജന്റെ മൃതദേഹം തിരുവല്ലം ചിത്രാഞ്ജലിക്ക് സമീപത്തുള്ള വീട്ടിലേക്ക് മാറ്റി. ഇവിടെ പൊതുദർശനത്തിന് വെച്ച ശേഷം സ്വദേശമായ കോതമംഗലത്തേക്ക് കൊണ്ടുപോകും.

English summary
kalabhavan sajan passed away.
Please Wait while comments are loading...