കുട്ടിക്കുപ്പായവുമായി പുലിമുരുഗന്റെ 'മൈന' ഫേസ്ബുക്ക് ലൈവില്‍... കുരുപൊട്ടിയ സദാചാരക്കാരുടെ പൊങ്കാല

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: പുലിമുരുകന്‍ ഫെയിം ആണ് കമാലിനി മുഖര്‍ജി. അതിന് മുമ്പ് കുട്ടിസ്രാങ്ക് എന്ന മമ്മൂട്ടി ചിത്രത്തില്‍ മലയാളികളെ ഞെട്ടിച്ചിട്ടുണ്ട് കമാലിനി. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്കില്‍ കമാലിനിയുടെ ശരീരപ്രദര്‍ശനം ആയിരുന്നു മല്ലൂസിനെ ഞെട്ടിച്ചത്.

Read Also: കക്കൂസില്‍ പോയാല്‍ ഫ്‌ലഷ് ചെയ്യാത്ത സൂപ്പര്‍ നടി, കുളിക്കാന്‍ മടിയ്ക്കുന്ന നടന്‍... ഞെട്ടും!!!

എന്നാല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തിയ കമാലിനിയെ സദാചാരക്കാര്‍ പൊങ്കാലയിടുന്ന കാഴ്ചയാണ് കണ്ടത്. വനിത ഫിലിം അവാര്‍ഡിലായിരുന്നു കമാലിനി ലൈവില്‍ എത്തിയത്.

കറുത്ത ഫ്രോക്കായിരുന്നു കമാലിനിയുടെ വേഷം. മാറിടം പാതിയും പുറത്ത്... ഇത്രയും കണ്ടാല്‍ മതിയല്ലോ ഫേസ്ബുക്കിലെ സദാചാരക്കാരുടെ കുരുപൊട്ടാന്‍...

വനിത ഫിലിം അവാര്‍ഡ്

വനിത ഫിലിം അവാര്‍ഡ് 2017 ല്‍ പങ്കെടുക്കാനെത്തിയതായിരുന്നു പുലിമുരുകന്‍ ഫെയിം കമാലിനി മുഖര്‍ജി. വനിതയുടെ ഫേസ്ബുക്ക് പേജിലാണ് കമാലിനിയെ അവതരിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് ലൈവ് ഉണ്ടായത്.

കറുത്ത കുട്ടിക്കുപ്പായം

കറുത്ത ഒരു ഗൗണ്‍ അണിഞ്ഞാണ് കമാലിനി വനിത ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയത്. ഫേസ്ബുക്ക് ലൈവിലും അങ്ങനെ തന്നെ. ഇത് കണ്ടപ്പോള്‍ സദാചാരവാദികളുടെ കുരുപൊട്ടി.

എഫ് ടിവി ആണോ...?

ഇതെന്താ ഫാഷന്‍ ടിവി ആണോ എന്നാണ് ചിലരുടെ സംശയം. ഓരോരോ ദുരന്തങ്ങളെന്ന് വിളിച്ചവരും കുറവല്ല.

ദരിദ്ര... തുണിയ്ക്ക് വകയില്ലത്രെ

കമാലിനിയുടെ അല്‍പം വസ്ത്രം കണ്ട് ചൊടിച്ചവര്‍ പറയാത്തതില്ല. ദരിദ്രയാണ്... തുണിക്ക് വകയില്ലെന്നൊക്കെയാണ് ചിലരുടെ പരിഹാസം. നല്ല ഒരു ഡ്രസ്സ് ഇടാമായിരുന്നു എന്ന് ഉപദേശിക്കുന്നവരും ഉണ്ട്.

മര്യാദയ്ക്ക് തുണിയുടുത്തൂടെ

ഇവള്‍ക്ക് മര്യാദയ്ക്ക് തുണിയുടുത്തൂടെ എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. എഫ് ടിവിയൊക്കെ എന്ത്... കഷ്ടം തന്നെ എന്ന് കമന്റ് ചെയ്തവരും ഉണ്ട്.

ഇത്രയൊക്കെ ഉണ്ടായിരുന്നോ എന്ന്

വളരെ മോശം ആയ പരാമര്‍ശങ്ങളും കടന്നുവരുന്നുണ്ട്. ചിലതൊന്നും പുറത്ത് പറയാന്‍പോലും കൊള്ളില്ല. സിനിമയില്‍ ഈ ഗ്ലാമര്‍ ഒന്നും കണ്ടില്ലല്ലോ എന്നാണ് ഒരാളുടെ സംശയം.

ഇതിലും ഇറക്കം കുറഞ്ഞ കുപ്പായം

ഫ്രോക്ക് ധരിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുക എന്നത് വലിയ കാര്യം ഒന്നും അല്ല. പക്ഷേ സദാചാരി മല്ലൂസിന് അതൊക്കെയാണ് വലിയ പ്രശ്‌നം. ഇതിലും ഇറക്കം കുറഞ്ഞ ഡ്രസ്സ് ഒന്നും കിട്ടിയില്ലേ എന്നാണ് വേറൊരാളുടെ ചോദ്യം.

മോഹന്‍ലാലിനെ ചേര്‍ത്ത്

കമാലിനി മുഖര്‍ജിയേയും മോഹന്‍ലാലിനേയും ചേര്‍ത്ത് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തിയവരും കുറവല്ല. കമാലിന് ഫ്രോക്ക് ഇട്ട് വന്നതാണ് ഇവരെക്കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത് എന്നതാണ് കഷ്ടം.

ശവങ്ങളെന്ന്

ഫേസ്ബുക്ക് ലൈവിലെ വീഡിയോ മുഴുവന്‍ കണ്ടതിന് ശേഷമാണ് ഈ ആക്രോശങ്ങളെല്ലാം. ശവങ്ങളെന്നും, ദുരന്തമെന്നും വിളിക്കുന്നവരെല്ലാം തന്നെ ആ വീഡിയോ മുഴുകന്‍ കണ്ട് 'ആസ്വദിച്ചവര്‍' തന്നെ ആകും.

നല്ല കേരളത്തനിമ

ചിലര്‍ അശ്ലീലം പറഞ്ഞാണ് അധിക്ഷേപിക്കുന്നതെങ്കില്‍ മറ്റ് ചിലര്‍ പരിഹാസം കൊണ്ടാണ്. ഇതാണ് കേരളത്തനിമയാര്‍ന്ന വസ്ത്രധാരണം എന്നാണ് ഒരു പരിഹാസം.

എല്ലാവരും പര്‍ദ്ദയിട്ട് നടക്കണോ?

കമാലിനിയെ പിന്തുണക്കുന്നവരും അപൂര്‍വ്വമായുണ്ട്. എല്ലാവരും പര്‍ദ്ദയിട്ട് നടക്കണം എന്നാണോ വിമര്‍ശിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്നാണ് ഒരാള്‍ ചോദിക്കുന്നത്.

അശ്ലീലം പറയുന്നവര്‍ക്ക് എന്ത് കിട്ടുന്നു

ആരെങ്കിലും അവള്‍ക്ക് ഒരു ഷര്‍ട്ട് ഇട്ട് കൊടുക്ക്, തുണി തന്നെ വേണ്ട, ഇവളൊന്നും ഇവിടെ ജനിക്കേണ്ടവളല്ല, മലയാളം പീസ് കണ്ട ഫീലിങ്.... ഇങ്ങനെ പോകുന്നു കമന്റുകള്‍.

സ്വന്തം ഭര്‍ത്താവിനെ കാണിച്ചാല്‍ പോരെ

ഇതൊക്കെ സ്വന്തം ഭര്‍ത്താവിനെ കാണിച്ചാല്‍ പോരെ എന്നാണ് മറ്റൊരാളുടെ ഉപദേശം. വസ്ത്രം മറയ്ക്കാനുള്ളതാണ്, പുറത്ത് കാണിക്കാനുള്ളതല്ലെന്ന് മറ്റൊരാളുടെ ഉപദേശം.

കുളിച്ചോണ്ടിരുന്നപ്പോള്‍ ഓടി വന്നതാണോ

കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഇറങ്ങി ഓടി വന്നതാണോ എന്നാണ് മറ്റൊരാളുടെ പരിഹാസം. പച്ചത്തെറി വിളിച്ച് ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുന്നവര്‍ക്ക് ഒരു കുറവും ഇല്ല.

സദാചാര ഊളകള്‍

വസ്ത്രധാരണം ഓരോരുത്തരുടേയും സ്വാതന്ത്ര്യം ആണ്. അതില്‍ കയറി ഇങ്ങനെ തെറിവിളിക്കുന്നവര്‍ സദാചാര ഊളകളാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. ലോകം കാണാത്തവരാണ് ഇത്തരത്തില്‍ ആഭാസ കമന്റുകളുമായി വരുന്നത് എന്ന് പറയുന്നവരും ഉണ്ട്.

ഇതാണ് കമാലിനി മുഖര്‍ജിയുടെ ആ വീഡിയോ. ഒന്നേകാല്‍ ലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടിട്ടുള്ളത്. നാനൂറോളം പേര്‍ കമന്റ് ചെയ്തിട്ടും ഉണ്ട്.

English summary
Moral mallus criticise Kamalini Mukherjee for wearing a frock in Facebook live. She was attenfing the Vanitha Film Award function.
Please Wait while comments are loading...