കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണനേയും കുടുംബത്തേയും വകവരുത്തിയത് മൂന്നാമന്‍? പൂജാരിയും മറ്റൊരാളും കസ്റ്റഡിയില്‍!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ കൂട്ടക്കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്. കൃഷ്മനേയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സാഹചര്യത്തെളിവുകളും ഈ സംശയം ബലപ്പെടുത്തിയിരുന്നു.

കേസിലെ പ്രധാനപ്രതികളായ അനീഷും ലിബീഷും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇതിനിടെ അനീഷിന് കൃഷ്ണനേയും കുടുംബത്തേയും ഇല്ലാതാക്കാന്‍ സമയം കുറിച്ച് കൊടുത്ത പൂജാരിയും പോലീസ് കസ്റ്റഡിയില്‍ ആയതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. വിവരങ്ങള്‍ ഇങ്ങനെ

കൃഷ്ണനുമായി ആത്മബന്ധം

കൃഷ്ണനുമായി ആത്മബന്ധം

തന്‍റെ വിവാഹം നടക്കുന്നതിനും വീട് മോടിപിടിപ്പിക്കുന്നതിനും വേണ്ടിയാണ് അനീഷ് കൃഷ്ണനെ സമീപിക്കുന്നത്. പൂജയ്ക്കായി അനീഷ് കൃഷ്ണന് 30,000 രൂപയും നല്‍കി. കൂടാതെ മറ്റൊരു സുഹൃത്തിന് ഒരു പൂജ ചെയ്ത് നല്‍കാനായി അനീഷ് ഇടനിലക്കാരനായി നില്‍ക്കുകയും ചെയ്തു. ഈ വകയില്‍ ഒന്നര ലക്ഷം രൂപ അനീഷ് സുഹൃത്തില്‍ നിന്ന് കൃഷ്ണന് വാങ്ങി നല്‍കി.

ഫലം കണ്ടില്ല

ഫലം കണ്ടില്ല

എന്നാല്‍ തന്‍റെ വിവാഹമോ മറ്റു കാര്യങ്ങളോ നടന്നില്ലെന്ന് മാത്രമല്ല സുഹൃത്തിന് വേണ്ടി ചെയ്ത പൂജകളും ഫലം കണ്ടില്ല. ഇതോടെ സുഹൃത്ത് അനീഷിനോട് ആ പണം തിരിച്ച് ആവശ്യപ്പെട്ടുവത്രേ. പലപ്പോഴായി പണം തിരികെ നല്‍കാന്‍ അനീഷ് കൃഷ്ണനോട് ആവശ്യപ്പെട്ടെങ്കിലും പണം തിരികെ നല്‍കാന്‍ കൃഷ്ണന്‍ തയ്യാറായില്ല.

കൊല്ലാന്‍ തന്നെ

കൊല്ലാന്‍ തന്നെ

ഇതോടെ കൃഷ്ണനോട് അനീഷിന് കടുത്ത വൈരാഗ്യമായി. ഇതോടെയാണ് കൃഷ്ണനെ കൊലപ്പെടുത്തണമെന്ന ചിന്തയിലേ്ക് അനീഷ് എത്തുന്നത്. എന്നാല്‍ അടിമുടി അന്ധവിശ്വാസക്കാരനായ അനീഷ് കൊല ചെയ്യുന്നതിനായി സമയം നോക്കാന്‍ ഒരു പൂജാരിയെ സമീപിച്ചു.

പിടിക്കപ്പെടില്ലെന്ന് ഉറപ്പ്

പിടിക്കപ്പെടില്ലെന്ന് ഉറപ്പ്

സമയം ഉത്തമമാണെന്നും പിടിക്കപ്പെടില്ലെന്നും പൂജാരി ഉറപ്പ് നല്‍കിയതിന് അനുസരിച്ചാണ് അനീഷും ലിബീഷും ചേര്‍ന്ന് കൊല നടത്തിയത്. കൃത്യം നടത്തിയശേഷം അനീഷ് തിരിച്ച് പൂജാരിയുടെ അടുത്തെത്തി. പിന്നീട് മൂന്ന് പേരും ചേര്‍ന്ന് കോഴിക്കുരുതി നടത്തിയത്രേ. പൂജാരിയും ഇതില്‍ പങ്കെടുത്തെന്ന അനീഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പൂജാരിയെ കസ്റ്റഡിയില്‍ എടുത്തത്.

സ്വര്‍ണ പണയം

സ്വര്‍ണ പണയം

കൃഷ്ണന്‍റെ വീട്ടില്‍ നിന്നും പ്രതികള്‍ അടിച്ചുമാറ്റിയ സ്വര്‍ണം വില്‍ക്കാന്‍ അനീഷിനേയും ലിബീഷനേയും സഹായിച്ചത് ലിബീഷിന്‍റെ ഒരു സുഹൃത്താണ്. ഈ സുഹൃത്തും പോലീസിന്‍റെ കസ്റ്റഡിയില്‍ ആയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് നേരിട്ട് കൊലയില്‍ പങ്കില്ലേങ്കിലും ഇവരും പ്രതിപട്ടികയില്‍ ഉള്‍പ്പെടും.

ശാസ്ത്രീയ പരിശോധന

ശാസ്ത്രീയ പരിശോധന

ശാസ്ത്രീയ പരിശോധനാ ഫലം കൂടി പുറത്തുന്നാല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച പൂര്‍ണ ചിത്രം ലഭിക്കുകയുള്ളൂ. ഇതിനിടെ അനീഷിനെ ഇന്ന് തെളിവെടുപ്പിനായി കമ്പകക്കാനത്തെ അനീഷിന്‍റെ വീട്ടില്‍ എ​ത്തിക്കും.

താളിയോലകളും സ്വര്‍ണാഭരണവും

താളിയോലകളും സ്വര്‍ണാഭരണവും

കൃഷ്ണന്‍റെ വീട്ടില്‍ നിന്നും പ്രതികള്‍ കവര്‍ന്ന താളിയോലകളും സ്വര്‍ണാഭരണങ്ങളും അനീഷിന്‍റെ വീട്ടിലാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. കൊലപാതകത്തിനിടെ അനീഷിന്‍റെ വതുകൈയ്യിലെ ചെറുവിരലിന്‍റെ നഖം ആര്‍ഷ കടിച്ച് കീറിയ പാടുകള്‍ പോലീസ് കണ്ടെത്തി.

മറ്റൊരാള്‍

മറ്റൊരാള്‍

അനീഷും ലിബീഷുമാണ് കേസിലെ പ്രധാന പ്രതികള്‍ എങ്കിലും മറ്റ് ചിലര്‍ക്ക് കൂടി കൊലപാതക്കത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. അതിന് പ്രധാന കാരണം ബന്ധുക്കളും നാട്ടുകാരും ഉയര്‍ത്തിയ ചില സംശയങ്ങളാണ്.

 മൃതദേഹം മറവ് ചെയ്തത്

മൃതദേഹം മറവ് ചെയ്തത്

നൂറ് കിലോയ്ക്ക് മുകളില്‍ ഭാരമുള്ള കൃഷ്ണനേയും നല്ലപോലെ ആരോഗ്യമുള്ള ഭാര്യ സുശീലയേയും ആരോഗ്യം കുറഞ്ഞ രണ്ട് പേര്‍ ചേര്‍ന്ന് എങ്ങനെ കീഴ്പ്പെടുത്തിയെന്നാണ് പ്രധാനസംശയം. മൃതദേഹങ്ങള്‍ മറവ് ചെയ്തതും ഇവര്‍ ഒറ്റയ്ക്കാണെന്ന മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.

കെട്ടിതാഴ്ത്തി

കെട്ടിതാഴ്ത്തി

കൊലപ്പെടുത്തിയ ശേഷം ഉടുത്ത മുണ്ടുകൊണ്ട് സ്വന്തം ശരീരത്തില്‍ കെട്ടിവലിച്ചാണ് മൃതദേഹങ്ങള്‍ ചാണകക്കുഴിയില്‍ മറവ് ചെയ്തത് എന്നാണ് അനീഷ് പറയുന്നത്. കഷ്ടിച്ച് 60 കിലോ പോലും ഇല്ലാത്ത അനീഷ് എങ്ങനെ മൃതദേഹം ശരീരത്തില്‍ കെട്ടിവലിച്ചു എന്നതും ദുരൂഹമായി തുടരുന്നു.

പോലീസിന്‍റെ മുക്കീന്‍റെ തുമ്പത്തുകൂടി

പോലീസിന്‍റെ മുക്കീന്‍റെ തുമ്പത്തുകൂടി

അടിമാലിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ ബൈക്കില്‍ ലിബീഷിന്‍റെ വീട്ടിലെത്തി പിന്നീട് മദ്യപിച്ച് മൂലമറ്റത്ത് പോയി ചൂണ്ടയിട്ട് അതുകഴിഞ്ഞ് 30 കിമി അപ്പുറത്തുള്ള കൃഷ്ണന്‍റെ വീട്ടില്‍ പോയെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്.

വിശ്വാസമില്ല

വിശ്വാസമില്ല

ഇവര്‍ സഞ്ചരിച്ച പാത പരിധിയില്‍ അഞ്ച് പോലീസ് സ്റ്റേഷനും നൈറ്റ് പട്രോളിങ്ങും ഉണ്ട്. അങ്ങനെയെങ്കില്‍ പോലീസ് ഇവരെ കണ്ടില്ലെന്നത് വിശ്വസിക്കാന്‍ ആകില്ലെന്ന് നാട്ടുകാര്‍ സംശയമുയര്‍ത്തിയിരുന്നു.

നാല് പേര്‍

നാല് പേര്‍

വണ്ണപുറത്ത് മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50),മകള്‍ ആര്‍ഷ കൃഷ്ണന്‍ (21),മകന്‍ ആദര്‍ശ് (17) എന്നിവരെയാണ് തിങ്കളാഴ്ചയോടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. വീടിന് പിന്നില്‍ ഉണ്ടായിരുന്ന കുഴിയില്‍ നിന്നാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തത്.

ചാണക കുഴിയില്‍

ചാണക കുഴിയില്‍

വീടിന് പുറത്തേക്ക് ആരേയും കാണാതായതോടെ പരിസരവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് 10 മീറ്റര്‍ അകലെയുള്ള നാലടി മാത്രം ആഴമുള്ള ചാണകകുഴിയില്‍ നിന്നാണ് നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

English summary
kampakakkanam murder case one more arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X