കണ്ണൂർ ബസ് അപകടം; ബസ് പഞ്ചറായ വിവരം ജീവനക്കാരെ വിളിച്ചറിയിച്ചിരുന്നു, കുടുതൽ വിവരം പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

പരിയാരം: പഴയലങ്ങാടി-പിലാത്തറ റോഡിൽ ബസ് ഇടിച്ചു 5 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതിനെ തുടർന്ന് ബസ് ഡ്രൈവർക്കെതിരെ മനഃപൂർനമായ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. കൂടാതെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായും അറിയിച്ചിട്ടുണ്ട്.

ആദ്യം ഓക്സിജൻ ഇക്കുറി...., യോഗിയുടെ യുപിയിൽ ശിശു മരണം തുടർക്കഥയാകുന്നു, കണ്ണടച്ച് അധികൃതർ

ബസിന്റെ ടയർ പഞ്ചറായ വിവരം കേടായ ബസിലെ ജീവനക്കാർ തൊട്ടു പിന്നാലെ വന്ന വിഘ്നേശ്വരയിലെ ജീവനക്കാരെ അറിയിച്ചിരുന്നത്രേ. ഇതിനെ തുടർന്നാണ് കടുത്ത വകുപ്പുകൾ ചുമർത്തിയത്. സാധാരണ ഗതിയിൽ ബസ് അപകടമുണ്ടായാൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുക്കുക. എന്നാൽ ബസ് കേടായ വിവരം നൽകിയിട്ടും അപകടം സംഭവിച്ചതിനെ തുടർന്നാണ് കൂടുത്ത വകുപ്പുകൾ ചുമർത്തിയത്.

ആദ്യം ഓക്സിജൻ ഇക്കുറി...., യോഗിയുടെ യുപിയിൽ ശിശു മരണം തുടർക്കഥയാകുന്നു, കണ്ണടച്ച് അധികൃതർ

ബസ് അപകടം

ബസ് അപകടം

ശനിയാഴ്ച രാത്രി 7.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മണ്ടൂർ പള്ളിയ്ക്ക് സമീപം പഴയലങ്ങാടിയിലേയ്ക്ക് പോകുകയായിരുന്ന ബസ് പഞ്ചറായതിനെ തുടർന്ന് അതിൽ നിന്ന് ഇറങ്ങിന അടുത്ത് ബസ് കാത്തു നിന്നിരുന്ന ആളുകളുടെ നേരെയാണ് ബസ് പാഞ്ഞുകയറി അപകടമുണ്ടായത്

ബസ് കേടായ വിവരം വിളിച്ചറിയിച്ചരുന്നു

ബസ് കേടായ വിവരം വിളിച്ചറിയിച്ചരുന്നു

ബസ് പഞ്ചറായ വിവരം വിഘ്നേശ്വരയിലെ ജീവനക്കാരെ വിളിച്ചു അറിയിച്ചിരുന്നുവെന്ന് കേടായ ബസ് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. വിവരം നൽകിയതിനു ശേഷമാണ് ഇത്തരത്തിലുള്ള അപകടം സൃഷ്ടിച്ചത്. അമിത വേഗതയിലാണ് ബസ് പാഞ്ഞു വന്നിരുന്നത്. നിർത്തി ആളിനെ എടുക്കാൻ ഇവർക്ക് ഉദ്യേശമുണ്ടായിരുന്നില്ല.

യാത്രക്കാരുടെ മൊഴി

യാത്രക്കാരുടെ മൊഴി

അമിത വേഗതയിലാണ് ബസ് പാഞ്ഞു വന്നിരുന്നത്. ബസ് നിർത്താൻ ഡ്രൈവർക്ക് ഉദ്യേശമുള്ളതായി തോന്നിയിരുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു. തുടർന്ന് കൈകാണിച്ചിട്ടും ആളുകളെ ഇടിച്ചു തെറിപ്പിച്ചു ബസ് മുന്നോട്ട് പോകുകയായിരുന്നു. മുന്നിൽ നിർത്തിയിട്ടരുന്ന പഞ്ചറായ ബസിൽ ഇടിച്ചതിനു ശേഷമാണ് ബസ് നിർത്തിയത്.

 ആശങ്കയിൽ ഉറ്റവർ

ആശങ്കയിൽ ഉറ്റവർ

പഴയലങ്ങാടിയിലേക്കുള്ള സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടെതെന്നുമാത്രമാണ് ആദ്യം പുറത്തു വിവരം . എന്നാൽ ബസിന്റെ പേരെ മറ്റു വിവരങ്ങളെ പുറത്തു വന്നിരുന്നില്ല, ഇതേടെ ജനങ്ങൾക്കിടയിൽ‌ പരിഭ്രാന്തി പരക്കുകയായിരുന്നു. സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താവരെ തിരഞ്ഞ് ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളേജിലും അപകടം നടന്ന സ്ഥലത്തും അന്വേഷിച്ചെത്തുകയായിരുന്നു. കൃത്യമായ വിവരം ലഭിക്കാത്തതാണ് ജനങ്ങളെ കൂടുതൽ ഭീതിയിലാക്കിയത്.

അപകട കാരണം‌‌‌

അപകട കാരണം‌‌‌

സംഭവം നടക്കുമ്പോൾ പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. കൂടാതെ റോഡിന്റെ ഈ ഭാഗത്തും വെളിച്ചവും ഉണ്ടായിരുന്നില്ല. ബസിനു കൈകാണിച്ച ആളുകളെ ഇടിച്ചു തെറിപ്പിച്ച ശേഷം ബസ് നിർത്താതെ മുന്നോട്ട് പോകുകയായിരുന്നു. തുടർന്ന് ബസിൽ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവർ ദേർമാൽ രുധീഷ് പിന്നീട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്

നരഹത്യ

നരഹത്യ

സാധാരണ ഗതിയിൽ ബസ് അപകടം സംഭവിച്ചാൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുക്കുന്നത്. എന്നാൽ വിവരം അറിയിച്ചിട്ടും അപകടം ഉണ്ടാക്കിയതിനെ തുടർന്ന് ബസ് ഡ്രൈവർ രുധീഷിനു നേരെ മനപൂർവമുള്ള നരഹത്യയ്ക്കാണ് കേസെടുത്തിയിരിക്കുന്നത്. കൂടാതെ ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അപകടം ഉണ്ടാക്കയി ബസിന്റെ പെർമിറ്റ് റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

English summary
a tragic incident, five persons lost their lives in an accident involving two private buses near Mandoor near Pilathara here on Saturday evening.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്