കണ്ണൂരിലെ പുഴ സംരക്ഷണത്തിന് പുഴയാത്രയും പുഴനടത്തവുമായി ജില്ലാ പഞ്ചായത്ത്

  • Posted By:
Subscribe to Oneindia Malayalam

ജില്ലയിലെ പുഴകള്‍ സംരക്ഷിക്കാന്‍ സമഗ്ര കര്‍മ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. നദികളെയും അവയിലേക്ക് വെള്ളമെത്തിക്കുന്ന തോടുകളെയും മാലിന്യമുക്തമാക്കുകയും ജലസമൃദ്ധമാക്കുകയും അവയൊഴുകുന്ന വഴികളിലെ ജനങ്ങളില്‍ മണ്ണ്-ജല സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.

ഐസിസില്‍ ചേര്‍ത്താല്‍ എത്ര കിട്ടും? ഷെഫിന്‍ ജഹാന്റെ ചോദ്യമെന്ന് അശോകന്‍... തെളിവുകള്‍ വേറേയും?

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ അഞ്ച് നദികളിലൂടെ ഡിസംബര്‍ 20നകം പുഴയാത്രകളും നദിക്കരകളിലൂടെ പുഴ നടത്തവും സംഘടിപ്പിക്കും. പുഴയാത്രകളില്‍ ജില്ലയിലെ കയാക്കിംഗ് ടീമുകള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. പുഴകളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം പുഴയിലെയും കരയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയുമാണ് യാത്രകളിലൂടെ ലക്ഷ്യമിടുന്നത്. വളപട്ടണം, ധര്‍മടം, അഞ്ചരക്കണ്ടി, കുപ്പം, കവ്വായി പുഴകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി വിജയിപ്പിക്കുന്നതിനായി പുഴകളുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളില്‍ പ്രദേശവാസികളെ പങ്കെടുപ്പിച്ച് പുഴസമ്മേളനങ്ങല്‍ സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

river

പുഴകളും തീരങ്ങളും മാലിന്യമുക്തമാക്കുന്നതോടൊപ്പം അവയുടെ തുടര്‍ സംരക്ഷണത്തിന് പ്രത്യേക സംവിധാനമുണ്ടാക്കാനും പദ്ധതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്കു പുറമെ, മണ്ണ് സംരക്ഷണ വകുപ്പ്, വനം വകുപ്പ്, സാമൂഹിക സംഘടനകള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പുഴകളുടെ തീരങ്ങളില്‍ മുളകള്‍, ചണക്കൂവകള്‍ എന്നിവ വച്ച് പിടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

നാടിന്റെ ജീവനാഡിയായി ഒഴുകുന്ന പുഴകളെക്കുറിച്ചും അവയുടെ ഉറവിടങ്ങളെയും കൈവഴികളെയും കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന നീര്‍ത്തട ഭൂപടങ്ങള്‍ ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ഓരോ പ്രദേശത്തിലൂടെയും ഒഴുകുന്ന തോടുകള്‍, അവ ചെന്നുചേരുന്ന പുഴകള്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനുതകുന്ന ഈ ഭൂപടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറും. ഈ ഭൂപടങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ അവയുടെ സംരക്ഷണവും പോഷണവും ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക.

ഇതിന്റെ മുന്നോടിയായി ബ്ലോക്ക് തലങ്ങളില്‍ ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ നവംബര്‍ 30നകം പൂര്‍ത്തീകരിക്കുമെന്നും പദ്ധതിയുടെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kannur district panchayat plans to save rivers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്