കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്തൂരി രംഗന്‍: ഇടുക്കിയില്‍ 48മണിക്കൂര്‍ ഉപരോധം

  • By Aswathi
Google Oneindia Malayalam News

Hartal
തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാനത്ത് ഇടത് പക്ഷം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ശബരിമല തീര്‍ത്ഥാടകരുടെ യാത്ര എന്നിവയ്ക്ക് ഹര്‍ത്താല്‍ ബാധിക്കുന്നില്ല. ഹര്‍ത്താലിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.

ഇതേ വിഷയത്തില്‍ ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ഉപരോധ സമരവും തുടങ്ങി. ജില്ലയിലെ പ്രധാന കവലകളില്‍ നൂറുകണക്കിന് ജനങ്ങള്‍ വഴിതടഞ്ഞ് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ സമരം ഉദ്ഘാടനം ചെയ്തു. റോഡില്‍ ഭക്ഷണം പാകപ്പെടുത്തി തെരുവലിരുന്ന് കഴിക്കാനാണ് തീരുമാനം. വ്യാപാരികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഒമ്പത് മണിമുതല്‍ മൂലമറ്റം പവര്‍ഹൗസും ഉപരോധിക്കുമെന്ന് സമിതി അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതയില്ല. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാനങ്ങളും അടച്ചിടുമെന്നും വാഹനങ്ങളിറക്കാതെ ജനങ്ങള്‍ സഹകരിക്കണമെന്നും സമരസമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഘടനകള്‍ക്ക് പുറമെ എല്‍ഡിഎഫിന്റെ പരോക്ഷ പിന്തുണയും ഉപരോധസമര സമിതിക്കുണ്ട്. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ എല്ലാജനങ്ങളും സമരത്തില്‍ പങ്കെടുക്കും.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടന്റെ അടിസ്ഥാനത്തല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് തൊട്ടുപിന്നാലെ മലയോരത്ത് പ്രതിഷേധം ശക്തമായതോടെ ഇടതുമുന്നണി പ്രാദേശിക ഹര്‍ത്താല്‍ നടത്തിയിരുന്നു. കൊട്ടിയൂരും താമരശ്ശേരിയും ആള്‍ക്കൂട്ടത്തിന്റെ വന്‍പ്രതിഷേധങ്ങളുയരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ആക്രമണം മുന്നില്‍ കണ്ട് വന്‍ പൊലീസ് സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആക്രമണങ്ങളുണ്ടാകരുതെന്ന് ഇടതുമുന്നണി അണികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതേസമയം, ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. എന്നാല്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ എല്ലാ സമരങ്ങളെയും കേരള കോണ്‍ഗ്രസ് എം പിന്തുണയ്ക്കുമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് മുസ്ലീം ലീഗും പ്രതികരിച്ചു.

English summary
Kasturirangan Report: The High Range Protection Committee Sunday announced a 48-hours road blockade starting from Sunday midnight. The Moolamattom power house siege also will begin at midnight today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X