കുരീപ്പുഴക്കെതിരെയുളള അക്രമത്തെ സാംസ്‌കാരിക കേരളം പ്രതിരോധിക്കുന്നു

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര : കവി കുരീപ്പഴ ശ്രീകുമാറിനെതിരെ നടന്ന അക്രമത്തില്‍ സാംസ്‌കാരിക കേരളം ശക്തമായി പ്രതിരോധിക്കുന്നതായി നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്‍. മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിസോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റുകാര്‍ പ്രസവം നിര്‍ത്തിയാല്‍ ഗള്‍ഫിലെ അറബികള്‍ രക്ഷപ്പെടും; കോടിയേരിയെ ട്രോളി കെഎം ഷാജി

വലിയ തോതിലുള്ള സാംസ്‌കാരിക പ്രതിരോധം ആവശ്യമുള്ള സങ്കീര്‍ണ്ണമായ കാലഘട്ടമാണിത്. വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിക്കുന്ന, ഇടപെടുന്ന മേഖലകളിലൊക്കെ അസ്ഥിരതയും അശാന്തിയും പടര്‍ത്തുന്ന ഭരണ സംവിധാനമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു. എഴുത്തുകാരും പത്രപ്രവര്‍ത്തകരും അക്രമത്തിനും ഭീഷണിക്കും ഇരയാകുന്നു. ശക്തമായ സാംസ്‌കാരിക പ്രതിരോധം നിലനില്‍ക്കുന്ന കേരളത്തിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നു.

poet

ഇതില്‍ അവസാനത്തേതാണ് കുരീപ്പുഴക്കെതിരായ അക്രമമെന്നും ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പി സുജ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.വി.സി പി മോഹനന്‍, സ്റ്റുഡന്റ് ഫെല്‍ഫെയര്‍ ഡീന്‍ ഡോ വത്സരാജ്, കോളേജ് പ്രിന്‍സിപ്പാള്‍ എം ചിത്രലേഖ, കവി വീരാന്‍ കുട്ടി, ജിനീഷ് പി.എസ്, ജാഫര്‍ ടി.ടി സംസാരിച്ചു. ജില്ലാ എക്‌സിക്കുട്ടീവ് നജ്മുസാക്കിബ് സ്വാഗതവും അതുല്‍ ടി നന്ദിയും പറഞ്ഞു.

English summary
Kerala against attack on Kureepuzha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്