കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് തരംഗത്തില്‍ കേരളം; താമരവിരിയിച്ച് നേമം... ചരിത്രം സൃഷ്ടിച്ച തിരഞ്ഞെടുപ്പ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ഇടതുതരംഗം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ബിജെപി അക്കൗണ്ട് തുറന്ന തെരഞ്ഞെടുപ്പില്‍ നാല് യുഡിഎഫ് മന്ത്രിമാര്‍ ഉള്‍പ്പെടെ പല പ്രമുഖരും കടപുഴകി. പല മണ്ഡലങ്ങളിലും പ്രവചനങ്ങള്‍ കാറ്റില്‍പറത്തിയ മിന്നുന്ന വിജയമാണ് എല്‍ഡിഎഫ് കൈവരിച്ചത്. പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജ് മൂന്ന് മുന്നണികളേയും ‍ഞെട്ടിച്ച് വിജയം സ്വന്തമാക്കി.

യുഡിഎഫിലെ നാലു മന്ത്രിമാരും സ്പീക്കറും പരാജയത്തിന്‍റെ രുചിയറിഞ്ഞു. മലബാറിലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ എല്‍ഡിഎഫ് തുടക്കം മുതല്‍ മിക്ക ജില്ലകളിലും ലീഡ് നിലനിര്‍ത്തി. മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈ നേടാനായത്. അതേസമയം, തൃശൂരിലും കൊല്ലത്തും യുഡിഎഫ് നിലംതൊട്ടില്ല.

CPM1

സിപിഎം യുവനേതാവ് എം സ്വരാജ് തൃപ്പുണിത്തുറയില്‍ മന്ത്രി കെ ബാബുവിനെതിരെ ആധികാരിക വിജയമാണ് കൈവരിച്ചത്. 5567 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം എല്‍ഡിഎഫ് സ്വന്തമാക്കി. ബാബുവിനു പുറമെ പികെ ജയലക്ഷ്മി, കെപി മോഹനന്‍, ഷിബു ബേബിജോണ്‍ എന്നീ മന്ത്രമാരും സ്പീക്കര്‍ എന്‍ ശക്തനും പരാജയമറിഞ്ഞു.

പൂഞ്ഞാറില്‍ ഇരു മുന്നണികളെയും ബിജെപിയെയും നേരിട്ട പിസി ജോര്‍ജ് 27,821 വോട്ടിന്റെ ഉഗ്രന്‍ വിജയമാണ് കൈവരിച്ചത്. ഇവിടെ കേരള കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജ് കുട്ടി അഗസ്തി രണ്ടാമതെത്തിയപ്പോല്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്കു പോയി. അഴീക്കോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി നികേഷ് കുമാര്‍ തോറ്റു. നേമത്ത് ഒ രാജഗോപാലിലൂടെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ നേട്ടമായി. കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിക്ക് ഒരു അംഗമുണ്ടാവുന്നത്.

സിപിഎമ്മിലെ ഏറ്റവും ശ്രദ്ധേയരായ പിണറായി വിജയന്‍, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ മികച്ച വിജയമാണ് കൈവരിച്ചത്. കണ്ണൂരിലെ ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയന്‍ 37,000ഓളം വോട്ടിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ 27,000ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ തോല്‍പ്പിക്കണമെന്ന് പ്രത്യേകം ആഹ്വാനം ചെയ്ത മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീന്‍ 12,000ല്‍പ്പരം വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമായി.

02.48: ബിഡിജെഎസിന് സമ്പൂര്‍ണ പരാജയം

02.40: കേരള കോണ്‍ഗ്രസ് (ജെ) 1

02.35: സിപിഎം ഏറ്റവും വലിയ ഒറ്റ കക്ഷി

02.32: ബിജെപിയെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് മോദിയുടെ ട്വീറ്റ്‌

02.30: പ്രതിപക്ഷ നേതാവികിലെന്ന് ഉമ്മന്‍ചാണ്ടി

02.27: 24652 വോട്ടുകള്‍ക്കാണ് ജഗതീഷ് തോറ്റത്

02.26:കെ ബാബുവിന്റെ വിശ്വാസത്തിന് തിരിച്ചടി

02.25: മധ്യ കേരളത്തില്‍ കോണ്‍ഗ്രസിന് വമ്പന്‍ പരാജയം

02.23:നാല് മന്ത്രിമാരും സ്പീക്കറും തോറ്റു

02.20:ആലപ്പുഴ മണ്ഡലത്തില്‍ ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലത്തിലും എല്‍ഡിഎഫിന് വിജയം

02.17: വടക്കാഞ്ചേരിയില്‍ പെട്ടി തുറന്നു

02.15: മുഖ്യമന്ത്രി ആരെന്ന് നാളെ തീരുമാനിക്കുമെന്ന് പ്രകാശ് കാരാട്ട്‌

02.12: കാസര്‍ക്കോട് സംഘര്‍ഷം, പോലീസ് ലാത്തി വീശി

02.10:കണ്ണൂര്‍ മണ്ഡലത്തില്‍ ആദ്യമായി എല്‍ഡിഎഫിന് ജയം

02.03: മഞ്ചേശ്വരത്ത് റീ കൗണ്ടിങ്ങിൽ മാറ്റമില്ല

01.58: വടക്കാഞ്ചേരിയില്‍ അനിശ്ചിതത്വം... 900 വോട്ടുള്ള വോട്ടിങ് യന്ത്രം തകരാറില്‍

01.56: പിസി ജോര്‍ജിന് മുഖ്യമന്ത്രിയേക്കാള്‍ 700 ലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു

01.56: കടുത്തുരുത്തിയില്‍ 42,152 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിനാണ് ജയിച്ചത്

01.55: വൈക്കത്ത് ആശയ്ക്ക് 24,584 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു

01.55: ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിന് 8899 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു

01.55: കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 33,632 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്

01.54: പുതുപ്പള്ളിയില്‍ 27,092 വോട്ടിന്റെ ഭൂപിപക്ഷമാണ് ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നത്

01.54: പൂഞ്ഞാറില്‍ പിസി ജോര്‍ജിന് 27,821 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷം ലഭിച്ചു

01.54: കാഞ്ഞിരപ്പിള്ളിയില്‍ 3890 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ ജയരാജന്‍ ജയിച്ചത്

01.54: പാലയില്‍ 4703 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി ജയിച്ചത്

01.53: ചങ്ങനാശ്ശേരിയില്‍ 1849 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിഎഫ് തോമസ് വിജയിച്ചു

01.21: ഇ ടി ടൈസന്‍ കൈപമംഗലത്ത് വിജയിച്ചു

01.20: കേരള കോണ്‍ഗ്രസ്സ് എല്ലാ സീറ്റുകളിലും തോറ്റു

01.19: അഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകരുത്

01.18: ചേര്‍ത്തലിയില്‍ പി തിലോത്തമന്‍ ജയിച്ചു

01.18: അവസാന റൗണ്ട് വോട്ടെണനല്‍ വൈകുന്നു. തപാല്‍ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം

01.17: പെരുമ്പാവൂരില്‍ സാജു പോള്‍ തോറ്റു

01.16: കല്‍പ്പറ്റയില്‍ ശശീന്ദ്രന്‍ ജയിച്ചു

01.15: കെസി ജോസഫ് ഇരിക്കൂറില്‍ വിജയിച്ചു

01.14: ഇപി ജയരാജന്‍ മട്ടന്നൂര്‍ വിജയിച്ചു

01.13:സണ്ണി ജോസഫ് പോരാവൂര്‍ വിജയിച്ചു

01.13: സി കൃഷ്ണന്‍ പനയ്യനൂരില്‍ വിജയിച്ചു

01.11: കൊടുവള്ളി കാരാട്ട് റസാഖ് വിജയിച്ചു

01.10: പെരിന്തല്‍മണ്ണ മഞ്ഞളാംകുഴി അലി വിജയിച്ചു

01.10: മഞ്ചേരി എം ഉമ്മര്‍ വിജയിച്ചു

01.04: വൈപ്പിന്‍ എസ് ശര്‍മ്മ വിജയിച്ചു

01.01: ജഗതീഷിനും നികേഷ് കുമാറിനും തോല്‍വി

12.58: ഹൈബി ഈടന്‍ എറണാകുളത്ത് മുന്നിൽ

12.57: പിറവത്ത് അനൂപ് ജേക്കബ് ജയിച്ചു

12.57: നേമത്ത് ഒ രാജഗോപാല്‍ ജയിച്ചു

12.53: പി തിലോത്തമന്‍ ചേര്‍ത്തലയില്‍ വിജയിച്ചു

12.53:ഏറ്റുമാനൂര്‍ സുരേഷ് കുറുപ്പ്

12.51: കൊട്ടാരക്കര ആയിഷാ പോറ്റി വിജയിച്ചു

12.47: സംസ്ഥാനത്ത് ഏഴിടത്ത് ബിജെപി രണ്ടം സ്ഥാനത്ത്‌

12.47: ഇരിങ്ങാലക്കുടയില്‍ കെവി അരുണന്‍ വിജയിച്ചു

12.46: കേരള കോണ്‍ഗ്രസിന് തിരിച്ചടി, നാലിടത്തും തോല്‍വി

12.46: പരാജയം അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

12.45: പുതുക്കാട് സി രവീന്ദ്രനാഥ് ജയിച്ചു

12.44: പി കെ ശശി ഷൊര്‍ണൂര്‍ വിജയിച്ചു

12.43: നെന്മാറയില്‍ കെ ബാബു ജയിച്ചു

12.43: 17483 വോട്ടിന് ഷാഫി പറമ്പില്‍ ജയിച്ചു

12.40: ജനവിധി മാനിക്കുന്നു, പ്രതീക്ഷിക്കാത്ത തിരിച്ചടിയെന്ന് ഉമ്മന്‍ചാണ്ടി

12.38: തോല്‍വിയില്‍ ഉമ്മല്‍ചാണ്ടിയ്ക്കും മുരളീധരും ചെന്നിത്തലിയ്ക്കും ഉത്തരവാദിത്വമെന്ന് പിസി ജോര്‍ജ്

12.37: പ്രതിപക്ഷ നേത്യത്വ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ഉമ്മല്‍ചാണ്ടി

12.36: വീണ ജോര്‍ജിന് 6879 വോട്ടിന് ജയം

12.35: മുല്ലക്കര രത്‌നാകരന്‍ ജയിച്ചു

12.34: തിരൂരങ്ങാടിയില്‍ 180 വോട്ടിന് അബ്ദുറബ് ജയിച്ചു

12.33: നിലമ്പൂരില്‍ പിവി അന്‍വര്‍ ജയിച്ചു

12.32: തൃപ്പുണിത്തുറയില്‍ എം സ്വരാജ് ജയിച്ചു

12.31: വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ വിജയം ഉറപ്പിച്ചു

12.30: ഉടുമ്പന്‍ചോലയില്‍ എംഎം മണി ജയിച്ചു

12.29: രാജു എബ്രഹാം വിജയിച്ചു

12.28: പോരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ ജയിച്ചു

12.27: ജമീല പ്രകാശന്‍ തോറ്റു

12.26:കേരളത്തില്‍ നാല് മന്ത്രിമാര്‍ തോറ്റു

12.23: 27821 വോട്ടുകള്‍ക്ക് പിസി ജോര്‍ജ് ജയിച്ചു

12.19: പാലക്കാട് ഷാഫി പറമ്പില്‍ ജയിച്ചു

12.16: കുന്നംകുള്ളത്ത് എസി മൊയ്തീന്‍ ജയിച്ചു

12.16: വടകരയില്‍ ആര്‍എംപി ഓഫീസുകള്‍ ഒരു കൂട്ടം ആളുകള്‍ തല്ലി തകര്‍ത്തു

12.14: കോട്ടയത്ത് തിരുവഞ്ചൂരിന് 30147 വോട്ടിന് ഭൂരിപക്ഷം

12.13: തിരൂരില്‍ സി മമ്മൂട്ടി വിജയിച്ചു

12.12: ഗുരുവായൂരില്‍ അബ്ദുള്‍ഖാദര്‍ വിജയിച്ചു

12.11: കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ വിജയിച്ചു

12.08: ആര്യാടന്‍ ഷൗക്കത്ത് തോറ്റു

12.08: അബ്ദുള്‍ റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചു

12.07: ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ വിജയിച്ചു

12.05: ആലുവയില്‍ അന്‍വര്‍ സാദത്ത് വിജയിച്ചു

12.05: ബാലുശ്ശേരിയില്‍ പുരുഷന്‍ കടലുണ്ടി വിജയിച്ചു

12.04: തലശ്ശേരിയില്‍ ഷംസീര്‍ അബ്ദുള്ള കുട്ടിയെ തോല്‍പ്പിച്ചു

12.03: മലമ്പുഴയില്‍ വിഎസ് ജയിച്ചു

12.00: കുന്നത്ത്‌നാട്ടില്‍ വിപി സജീന്ദ്രന്‍ വിജയിച്ചു

11.59: പിണറായി വിജയന്‍ 36905 വോട്ടിന് ജയിച്ചു

11.58: തൃശൂരും കൊല്ലവും എല്‍ഡിഎഫ് തൂത്തുവാരി

11.57: വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടി

11.57: പൂഞ്ഞാറില്‍ പിസി ജോര്‍ജ് ജയിച്ചു

11.54: പട്ടാമ്പി മുഹമ്മദ് മുഹ്‌സിന്‍ ജയിച്ചു

11.54: കൊല്ലത്ത് മുകേഷ് ജയിച്ചു

11.53പുനലൂരില്‍ കെ രാജു ജയിച്ചു

11.53: അരൂരില്‍ എഎം ആരിഫ് ജയിച്ചു

11.48: തൃപ്പുണിത്തുറയില്‍ ബാബു തോറ്റു

11.47: വടകരയില്‍ സി കെ നാണു

11.46: തിരുവല്ലയില്‍ മാത്യു ടി തോമസ്

11.44: കേരളത്തിൽ വർഗ്ഗീയ ശക്തികൾക്ക് ഇടമില്ലായെന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് ഡോ തോമസ് ഐസക്ക്. BJP അക്കൗണ്ട് തുറന്നാലും കേരളത്തിൽ രക്ഷയില്ല.BDJS ന്റ് കാര്യം തോടെ കഴിഞ്ഞെന്നും ഐസക്ക്

11.45: ചേലക്കരയില്‍ യു ആര്‍ പ്രദീപ് വിജയിച്ചു

11.44: നാട്ടികയില്‍ ഗീത ഗോപി വിജയിച്ചു

11.43: നെടുമങ്ങാട് സി ദിവാകരന്‍

11.40: ബേപ്പൂരില്‍ വികെസി മമ്മദ് കോയ

11.38: ആറന്‍മുളയില്‍ വീണ ജോര്‍ജ് ജയിച്ചു

11.36:മാനന്തവാടി ആര്‍ കേളു ജയിച്ചു

11.33:കൂത്തുപ്പറമ്പ് കെകെ ഷൈലജ വിജയിച്ചു

11.40:അടൂരില്‍ ചിറ്റയം ഗോപകുമാര്‍ വിജയിച്ചു

11.40:വാമനപുരത്ത് ഡികെ മുരളി ജയിച്ചു

11.32:ഒറ്റപാലത്ത് പി ഉണ്ണി വിജയിച്ചു

11.31:തൃശൂരില്‍ സുനില്‍കുമാര്‍ വിജയിച്ചു

11.29:കുട്ടിനാട് തോമസ് ചാണ്ടി വിജയിച്ചു

11.27:മാണി ജയിച്ചത് 4703 വോട്ടിന്

11.26: പാലയില്‍ കെഎം മാണി ജയിച്ചു

11.24:അരുവിക്കരയില്‍ ശബരിനാഥന്‍ ജയിച്ചു

11.21: ചങ്ങനാശ്ശേരിയില്‍ സ്എഫ് തോമസ് ജയിച്ചു

11.20: അങ്കമാലിയില്‍ റോജി ജോണ്‍ വിജയിച്ചിരിക്കുന്നു

11.19:പിസി ജോര്‍ജ് മുന്നേറുന്നു

11.17:ചവറയില്‍ മന്ത്രി ഷിബു ബേബി ജോണ്‍ തോറ്റു

11.16ആലപ്പുഴയില്‍ പ്രതിഭ ഹരി ജയിച്ചു

11.14: പയ്യന്നൂരില്‍ സി കൃഷ്ണന്‍ വിജയിച്ചു

11.12: ഉദുമയില്‍ കെ സുധാകരന്‍ തോറ്റു

11.11: നികേഷ് കുമാറിന് തോല്‍വി

11.09:തിരുവനന്തപുരത്ത് വിഎസ് ശിവകുമാര്‍ വിജയിച്ചു

11.05:കുന്നത്തൂര്‍ കോവൂര്‍ കുഞ്ഞുമോന്‍ വിജയിച്ചു

11.02: പത്താനപുരത്ത് കെബി ഗണേഷ് കുമാര്‍ ജയിച്ചു

11.01: തൃശൂരില്‍ യുഡിഎഫിന് സീറ്റില്ല

11.00: പിസി വിഷ്ണുനാഥ് മുന്നില്‍

10.57: നേമത്ത് താമര വിരിയുന്നു

10.55: മട്ടന്നൂരില്‍ ഇപി ജയരാജന്‍ വന്‍ഭൂരിപക്ഷത്തിന് ജയിച്ചു

10.54: കല്ല്യാശ്ശേരിയില്‍ ടിവി രാജേഷ് ജയിച്ചു

10.53: ആര്‍എസ്പിക്ക് സമ്പൂര്‍ണ തോല്‍വി

10.51:ആലപ്പുഴയില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 2 മണ്ഡലത്തില്‍ മാത്രം യുഡിഎഫ്‌

10.48: സുല്‍ത്താന്‍ ബത്തേരി ഐസി ബാലകൃഷ്ണന്‍ ജയിച്ചു

10.45: വിടി ബലറാമിന് വിജയം

10.44: കാസര്‍ക്കോട് നെല്ലിക്കുന്ന് വിജയിച്ചിരിക്കുന്നു

10.43: ചാത്തനൂരില്‍ ജയലാല്‍ ജയിച്ചു(എല്‍ഡിഎഫ്)

10.41: മാനന്തവാടിയില്‍ പികെ ജയലക്ഷ്മി പിന്നില്‍

10.46: വിഎസ് 12045 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു

10.40: നേമത്ത് രാജഗോപാലിന്റെ ലീഡ് 7000 വോട്ടിന്

10.39: കാഞ്ഞങ്ങാട് ചന്ദ്രശേഖരന്‍(എല്‍ഡിഎഫ്) ജയിച്ചു

10.38: മലപ്പുറത്ത് 12 സീറ്റുകളില്‍ യുഡിഎപ് മുന്നില്‍

10.37: കാഞ്ഞിരപ്പിള്ളിയില്‍ എന്‍ ജയരാജ് വിജയിച്ചു

10.36: കാഞ്ഞിരപ്പിള്ളി യുഡിഎഫിന്

10.33: നേമത്ത് രാജഗോപാലിന്റെ ലീഡ് കുറയുന്നു

10.32: തൃപ്പുണ്ണിത്തുറയില്‍ ബാബു ലീഡ് നേടുന്നു

10.31: ആറന്‍മുളയില്‍ വീണ ജോര്‍ജ് 5000 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു

10.29: പിസി ജോര്‍ജ് ലീഡ് 11,000 കടന്നു

10.27: കഴക്കൂട്ടത്ത് കടകംപ്പള്ളി ജയിച്ചു

10.23: വര്‍ക്കലിയില്‍ വി ജോയ് വിജയിച്ചിരിക്കുന്നു

10.222: തിരുവമ്പാടിയില്‍ എല്‍ഡിഎഫ് ജയിച്ചു

10.21: നെയ്യാറ്റില്‍കരയില്‍ ആന്‍സലന്‍ ജയിച്ചു

10.18: കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ മാത്രം എല്‍ഡിഎഫ്

10.17: കോട്ടയത്ത് വൈക്കത്ത് മാത്രമാണ് എല്‍ഡിഎഫിന് മുന്നേറുന്നത്‌

10.15: പിസ് ജോര്‍ജ് വന്‍ മുന്നേറ്റമാണ് പൂഞ്ഞാറില്‍ നടത്തിയിരിക്കുന്നത്

10.13: 1229 വോട്ടിന് മാണി ലീഡ് നേടുന്നു

10.10: തോമസ് ഐസക് 10995 വോട്ടിന് ലീഡ് ചെയ്യുന്നു

9.51: തിരൂരങ്ങാടിയില്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പിന്നില്‍

9.39: തൃശൂരിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

9.38: ആലപ്പുഴ ജില്ലയില്‍ എട്ടിടത്ത് എല്‍ഡിഎഫിന് മുന്നേറ്റം, യുഡിഎഫ് ഒരിടത്ത് മാത്രം

9.17: 90 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

9. 13: മലപ്പുറത്ത് അഞ്ചിടത്ത് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു

9.10: മന്ത്രിമാര്‍ക്ക് അടിപതറുന്നു

  • കൂത്തുപറമ്പില്‍ കെപി മോഹനന്‍ പിന്നില്‍
  • പിറവത്ത് അനൂപ് ജേക്കബ് പിന്നില്‍
  • കളമശ്ശേരിയില്‍ വികെ ഇബ്രാഹിംകുഞ്ഞ് പിന്നില്‍
  • തൃപ്പൂണിത്തുറയില്‍ കെ ബാബു പിന്നില്‍

9.09: കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുന്നില്‍

9.06: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത്

9.04: പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജ് മുന്നില്‍

9.03: പറവൂരില്‍ വിഡി സതീശന്‍ പിന്നില്‍

പോസ്റ്റല്‍ വോട്ടുകളില്‍ എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം

8.59: എല്‍ഡിഎഫിന്റെ ലീഡ് നില കേവല ഭൂരിപക്ഷം കവിഞ്ഞു

8.47: നേമത്ത് വീണ്ടും ഒ രാജഗോപാല്‍ മുന്നില്‍

8.46: മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം

8.43: യുഡിഎഫിന് മുന്നേറ്റം

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഒന്നേ മുക്കാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് മുന്നേറ്റം

55 മണ്ഡലത്തില്‍ യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു

44 മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു

8. 39: കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു

8.38: നേമത്ത് ഒ രാജഗോപാലിനെ പിന്നിലാക്കി വിഎസ് ശിവൻകുട്ടി ലീഡ് ചെയ്യുന്നു

8.37: പോരാട്ടം ഒപ്പത്തിനൊപ്പം... എല്‍ഡിഎഫും യുഡിഎഫും 47 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു

8.35: വോട്ടിങ് യന്ത്രങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണിത്തുടങ്ങി

8.33: പാലായില്‍ കെഎം മാണി മുന്നിലെത്തി

കൊല്ലം ജില്ലയിലെ എല്ലാ സീറ്റുകളിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു

നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത് പിന്നില്‍... പിവി അന്‍വര്‍ മുന്നില്‍

8.19: പാലായില്‍ കെഎം മാണി പിന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മുന്നില്‍

8.17: തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍ മുന്നില്‍

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി ലീഡ് ചെയ്യുന്നു

ധര്‍മടത്ത് പിണറായി വിജയന്‍ മുന്നില്‍

മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന്‍ ലീഡ് ചെയ്യുന്നു

8.13 : നേമത്ത് ഒ രാജഗോപാൽ മുന്നിൽ

8.12: ഒരു മണ്ഡലത്തിൽ എൻഡിഎ മുന്നിൽ

8.10: തലശ്ശേരിയിൽ എപി അബ്ദുള്ളക്കുട്ടി പിന്നിൽ

8.06: പത്തനാപുരത്ത് ഗണേഷ് കുമാർ മുന്നിൽ

8.00: വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണി തുടങ്ങുന്നത് പോസ്റ്റല്‍ വോട്ടുകളാണ്.

7.56: പോസ്റ്റല്‍ വോട്ട് ട്രെന്‍ഡ് 8.10 ഓടെ അറിയാന്‍ സാധിക്കും.

7.55: വോട്ടെണ്ണാന്‍ ഉദ്യോഗസ്ഥര്‍ എത്തി, സ്ട്രോങ് മുറികള്‍ തുറന്നു. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍

7.40: തിരഞ്ഞെടുപ്പ് ഫലം വണ്‍ഇന്ത്യയിലൂടെ-ഏറ്റവും പുതിയ വിവരങ്ങളുമായി ലൈവ് പേജ്

7.33: പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഒന്പത് മണിയോടെ ആദ്യ ട്രെന്‍ഡ് വ്യക്തമാകും.

നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയ്ക്ക് ആരംഭിയ്ക്കും. എട്ടരയോടെ തന്നെ ആദ്യ ഫല സൂചനകള്‍ ലഭ്യമാകും.

English summary
Kerala Assembly Election 2016 Counting and Results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X