കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടും നഗരവും ശിവരാത്രി ആഘോഷത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: നാടും നഗരവും തിങ്കളാഴ്ച ശിവരാത്രി ആഘോഷിക്കുന്നു. കേരളത്തിലെ ആലുവ, വൈക്കം, തൃശൂര്‍, തൃപ്രങ്ങോട്ട്, കല്ലേക്കുളങ്ങര, തിരുനക്കര എന്നിവിടങ്ങളിലെ ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷം പ്രധാനമാണ്. ശിവരാത്രിയോടനുബന്ധിച്ച് തെക്കന്‍ തിരുവിതാംകൂറില്‍ ശിവാലയ ഓട്ടം എന്ന ആചാരം നടത്തുന്നു.

ഭഗവാന്‍ ശിവന് ആപത്ത് വരാതിരിക്കാന്‍ പാര്‍വ്വതി ദേവി ഉറക്കമിളച്ചിരുന്ന ദിവസമാണ് ശിവരാത്രി എന്നാണ് ഐതീഹ്യം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ വര്‍ഷവും കുംഭ മാസത്തിലെ കറുത്ത ചതുര്‍ദശി ദിവസം ഭാരതം മുഴുവന്‍ ശിവരാത്രി ആഘോഷിക്കുന്നു.

Sivaratri

ഉറക്കമൊഴിഞ്ഞുള്ള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. ശിവസ്തുതികളും മന്ത്രവും ജപവുമായാണ് രാത്രി ശിവഭക്തര്‍ ഉറക്കമൊഴിഞ്ഞിരിക്കുന്നത്. വ്രതമെടുക്കുന്നവര്‍ പകല്‍ അരിഭക്ഷണം കഴിക്കാന്‍ പാടില്ല. ചില സ്ഥലങ്ങളില്‍ ചാണകമുണക്കി കത്തിച്ച ഭസ്മമെടുത്ത് ഭക്തര്‍ ദേഹമാസകലം പൂശുന്ന ചടങ്ങുമുണ്ട്. ഹൈന്ദവഭവനങ്ങളില്‍ പ്രത്യേക പലഹാരങ്ങളും ഉണ്ടാക്കുന്നു.

പാലാഴി മഥനവേളയില്‍ ലഭിച്ച കാളകൂടവിഷം ഭൂമിയില്‍ സ്പര്‍ശിച്ച് ജീവജാലങ്ങള്‍ക്ക് നാശം സംഭവിക്കാതിരിക്കനായി ആ വിഷത്തെ ശിവന്‍ പാനം ചെയ്തു. വിഷം തീണ്ടിയവര്‍ ഉപവസിക്കു ന്നതും ഉറക്കമൊഴിക്കുന്നതും പതിവാണ്. അതു പ്രകാരം ശിവന്‍ ചെയ്തപ്പോള്‍ മറ്റുള്ളവരും ഉപവസിക്കുകയും ഉറങ്ങാതെ ശിവസ്തുതികള്‍ ആലപിച്ച് വൃതം അനുഷ്ഠിക്കുകയും ചെയ്തത്രെ. ഇതാണ് ശിവരാത്രി അനുഷ്ഠാനത്തിന്റെ തുടക്കം.

English summary
Kerala celebrating maha sivaratri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X