• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രവാസികൾക്ക് നല്ലകാലം! ഷാർജയിൽ മലയാളികൾക്ക് ഫാമിലി സിറ്റി! വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും

  • By ഡെന്നീസ്

തിരുവനന്തപുരം: കേരളത്തിലെത്തിയ ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായി ഗവർണറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം കെടി ജലീൽ അടക്കമുള്ള മന്ത്രിമാരും

ഷാർജ ഭരണാധികാരിയെ കാണാനെത്തിയിരുന്നു.

മകളെയും കൂട്ടി ജസീലയുടെ പെൺവാണിഭം! പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ ഉമ്മയ്ക്ക് പണികൊടുത്തു!

മലയാളികളില്ലാതെ എന്ത് യുഎഇ! കേരളത്തെയും മലയാളികളെയും വാനോളം പുകഴ്ത്തി ഷാർജ സുൽത്താൻ

രാജ്ഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന സർക്കാർ ഏഴ് പദ്ധതികളും നിർദേശങ്ങളും മുന്നോട്ടുവെച്ചു. ഷാർജയിൽ ഫാമിലി സിറ്റി, അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നിർദേശങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ഷാർജ ഭരണാധികാരി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉറപ്പുനൽകി. ഗവർണർ ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത ശേഷമാണ് ഷെയ്ഖ് സുൽത്താൻ രാജ്ഭവനിൽ നിന്നും കോവളത്തെ ഹോട്ടലിലേക്ക് മടങ്ങിയത്.

കോഴിക്കോട് കോളേജ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ലോഡ്ജിൽ വീട്ടമ്മയായ സ്ത്രീയും കൂട്ടുകാരും

ഷാർജ ഫാമിലി സിറ്റി...

ഷാർജ ഫാമിലി സിറ്റി...

കേരളം മുന്നോട്ടുവെച്ച പ്രധാന പദ്ധതികളിലൊന്നാണ് ഷാർജ ഫാമിലി സിറ്റി. മലയാളികൾക്ക് വേണ്ടി കേരള സർക്കാരിന്റെ സഹകരണത്തോടെ ഷാർജയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഭവന പദ്ധതിയാണ് ഷാർജ ഫിലിം സിറ്റി. പത്ത്

അപ്പാർട്ട്മെന്റ് ടവറുകളാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന് പത്തേക്കർ ഭൂമി ആവശ്യം വരും. ആധുനിക ചികിത്സാ സൗകര്യങ്ങളടക്കം ഉൾപ്പെടുത്തിയാണ് ഫാമിലി സിറ്റി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ...

അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ...

ഷാർജയുമായി സഹകരിച്ച് രാജ്യാന്തര നിലവാരമുള്ള പബ്ലിക് സ്കൂളുകൾ, എൻജിനീയറിങ് കോളേജ്, മെഡിക്കൽ കോളേജ്, നൈപുണ്യ പരിശീലനകേന്ദ്രങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും കേരളം നിർദേശം വെച്ചിട്ടുണ്ട്.

സാംസ്ക്കാരിക കേന്ദ്രം...

സാംസ്ക്കാരിക കേന്ദ്രം...

കേരളത്തിന്റെ ചരിത്രവും സംസ്കാരവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മ്യൂസിയം, കലാവേദികൾ, ആയുർവേദ ടൂറിസം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള സാംസ്ക്കാരിക കേന്ദ്രം ആരംഭിക്കാനും കേരളം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ആയുർവേദ ഹബ്ബ്...

ആയുർവേദ ഹബ്ബ്...

ഷാർജയിൽ നിന്ന് വരുന്ന അതിഥികൾക്ക് വേണ്ടി കേരളത്തിൽ പ്രത്യേക ആയുർവേദ ടൂറിസം പാക്കേജുകൾ നൽകും. ഷാർജയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സാംസ്കാരിക കേന്ദ്രത്തിൽ കേരളത്തിന്റെ ആയുർവേദ ഹബ്ബും സ്ഥാപിക്കും.

പശ്ചാത്തല വികസന മേഖലയിൽ...

പശ്ചാത്തല വികസന മേഖലയിൽ...

അടുത്ത നാലുവർഷം കൊണ്ട് പശ്ചാത്തല വികസന മേഖലയിൽ 50,000 കോടി രൂപയുടെ മുതൽമുടക്കാണ് കേരളം വിഭാവനം ചെയ്യുന്നത്. പശ്ചാത്തല വികസനത്തിനുള്ള ഭാവി പദ്ധതികളിൽ ഷാർജയുടെ സഹകരണവും

പങ്കാളിത്തവുമാണ് കേരളം പ്രതീക്ഷിക്കുന്നത്.

ഐടി മേഖലയിൽ...

ഐടി മേഖലയിൽ...

ഐടി മേഖലയിൽ ഷാർജയും കേരളവും തമ്മിലുള്ള പരസ്പര സഹകരണമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഷാർജയിലെ യുവജനങ്ങളിൽ സാങ്കേതിക സംരംഭകത്വം വളർത്തിയെടുക്കുന്നതിൽ കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷനും പങ്കുവഹിക്കാൻ കഴിയും. ഷാർജയിലെ പ്രമുഖ കമ്പനികളുടെ ബാക്ക് ഓഫീസ് ഓപ്പറേഷൻ കേരളത്തിന്റെ സംവിധാനങ്ങളിൽ ചെയ്യാൻ കഴിയും.

ആരോഗ്യ പരിപാലനം...

ആരോഗ്യ പരിപാലനം...

നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഷാർജയുടെ സഹകരണത്തോടെ ലോക നിലവാരത്തിലുള്ള മെഡിക്കൽ സെന്റർ ആരംഭിക്കാനും കേരളത്തിന് ഉദ്ദേശ്യമുണ്ട്.

English summary
kerala cm pinarayi submitted several project plans to sharjah sheikh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more