കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ കൊവിഡ് വാക്‌സിന്‍ റിസര്‍ച്ച് ടീമില്‍ മലയാളിയും, കേരളത്തിന് അഭിമാനമായി തൃശൂരുകാരന്‍!!

Google Oneindia Malayalam News

പഴയന്നൂര്‍: ലോകം ഒന്നടങ്കം ഇപ്പോള്‍ കൊവിഡ് വാക്‌സിന് പിന്നാലെയാണ്. അമേരിക്കയിലും ഇത് സജീവമായി നടക്കുന്നുണ്ട്. യുഎസ്സിന്റെ വാക്‌സിന്‍ റിസര്‍ച്ച് ടീമിലേക്ക് ഒരു മലയാളിയും ഉള്‍പ്പെട്ടിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ച് അഭിമാനമാണ് ഇത്. ജോ ബൈഡന്‍ വന്നതോടെ വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൈവരിച്ചിരിക്കുകയാണ്. ആ ടീമിലേക്ക് മലയാളിയായ ഡോക്ടര്‍ ശ്യാം നമ്പുള്ളി എത്തുന്നത്. തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയാണ് ശ്യാം. പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ വാക്‌സിന്‍ റിസര്‍ച്ച് സെന്ററില്‍ നിന്നാണ് ഇത്തരമൊരു നേട്ടത്തിലേക്ക് ശ്യാം എത്തുന്നത്.

1

പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിക്ക് നേട്ടങ്ങള്‍ വേറെയുമുണ്ട്. പോളിയോ വാക്‌സിന്‍ ലോകത്തിലാദ്യമായി വികസിപ്പിച്ചെടുക്കുന്നത് പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയാണ്. അതേസമയം യുഎസ്സിലെ ഈ കേന്ദ്രം പൂനെയിലുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് വാക്‌സിന് വൈറസ് ശരീരത്തിലെത്തിയിട്ടുണ്ടെങ്കില്‍ അതിനെ തടയാനും നശിപ്പിക്കാനും കഴിവുണ്ടെന്നാണ് പ്രതീക്ഷ. ഈ വാക്‌സിന് ആന്റിബോഡികളെ ഉല്‍പ്പാദിപ്പിക്കാനും അതുവഴി വൈറസിനെ പ്രതിരോധിക്കാനാവുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സ്‌പൈക്ക് പ്രോട്ടീനില്‍ നിന്നാണ് വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ശ്യാം പറഞ്ഞു. ഇതുവഴി അഞ്ചാം പനിയെ പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു. അതേസമയം പരീക്ഷണത്തില്‍ അഞ്ചാം പനിയുടെ വാക്‌സിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രതിരോധ ശേഷിയുള്ള വാക്‌സിനായിട്ടാ ണ് ഇത് അറിയപ്പെടുന്നത്. മൂന്ന് ഘട്ട പരീക്ഷണങ്ങളും വിജയകരമായിരുന്നു. കുരങ്ങനില്‍ നടത്തിയ പരീക്ഷണങ്ങളും വിജയിച്ചു. ഡോ ശ്യാം വൈറോളജിസ്റ്റായിട്ടാണ് കരിയര്‍ ആരംഭിച്ചത്ി. പിന്നീട് റിസര്‍ച്ചില്‍ താല്‍പര്യം തോന്നി പിറ്റ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലേക്ക് മാറുകയായിരുന്നു.

പഴയന്നൂര്‍ ഹൈസ്‌കൂളില്‍ നിന്നും ഒറ്റപാലം എന്‍എസ്എസ് കോളേജില്‍ നിന്നുമാണ് പഠനം ശ്യാം പഠനം പൂര്‍ത്തിയാക്കിയത്. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മൈക്രോ ബയോളജിയില്‍ ബിരുദം നേടി, ഇംഗ്ലണ്ടിലേക്ക് ഉന്നത പഠനത്തിനായി പോവുകയായിരുന്നു ശ്യാം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിന്‍സില്‍ നിന്ന് മെഡിക്കല്‍ മൈക്രോ ബയോളജി ആന്‍ഡ് വൈറോളജി പിഎച്ച്ഡി എടുക്കുകയായിരുന്നു അദ്ദേഹം.

Recommended Video

cmsvideo
Joe Biden and Jill Biden took Pfizer vaccine shot

2010ല്‍ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ക്ലിനിക്കല്‍ വൈറോളജിസ്റ്റായി നിയമിതനാവുകയായിരുന്നു. 2012 മുതല്‍ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റായിരുന്നു ശ്യാം. പഴയന്നൂരിലെ വടക്കേത്തറ നമ്പുള്ള വീട്ടില്‍ നാരായണന്‍ നായരുടെയും രാധാ നായരുടെയും മകനാണ് ശ്യാം. ഭാര്യ നിഖില, മക്കള്‍ വാസുദേവ്, വരദ.

English summary
kerala doctor from thrissur included in covid vaccine research team of america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X