• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രളയക്കെടുതിയില്‍ നിന്ന് അയ്യന്‍കുന്നിനെ വീണ്ടെടുക്കാന്‍ കൈകോര്‍ത്തത് കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും

  • By desk

കണ്ണൂര്‍: കാലവര്‍ഷം ദുരിതം വിതച്ച അയ്യന്‍കുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ ഒരേ മനസ്സോടെ രംഗത്തിറങ്ങിയത് കുടുംബശ്രീ പ്രവര്‍ത്തകരും എന്‍ എസ് എസ് വളണ്ടിയര്‍മാരും സന്നദ്ധ സംഘടനകളും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച പഞ്ചായത്തുകളിലൊന്നായ അയ്യന്‍കുന്നില്‍ ദിവസങ്ങള്‍ നീണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് പല മേഖലകളും പൂര്‍വസ്ഥിതിയിലായത്. കാലവര്‍ഷം ശക്തി പ്രാപിച്ചപ്പോള്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഉരുള്‍പൊട്ടലിനെയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് നൂറുകണക്കിനു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപാര്‍പ്പിച്ചിരുന്നത്.

അയ്യന്‍കുന്ന് പഞ്ചായത്തില്‍ മാത്രം നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മുണ്ടയാംപറമ്പ്, കച്ചേരിക്കടവ്, കരിക്കോട്ടക്കരി എന്നിവിടങ്ങളിലെ സ്‌കൂളുകളിലും വാണിയപാറ പള്ളിയുടെ പാരിഷ് ഹാളിലുമായിരുന്നു ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. ക്യാമ്പുകള്‍ പിരിച്ചുവിടുന്നതിനു മുമ്പ് വീടുകള്‍ വാസയോഗ്യമാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് കുടുംബശ്രീ പ്രവര്‍ത്തകരും എന്‍ എസ് എസ് വളണ്ടിയര്‍മാരും ഏറ്റെടുത്തത്. സി ഡി എസിന്റെ നേതൃത്വത്തില്‍ മുന്നൂറോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് അഞ്ച് ദിവസങ്ങളിലായി നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ക്യാമ്പില്‍ ഭക്ഷണം ഉണ്ടാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്‍പന്തിയിലായിരുന്നു.

'മണ്ണും ചെളിയും കയറിയ വീടുകള്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കും എന്ന് മനസിലാക്കിയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് ശുചീകരണത്തിലേര്‍പ്പെട്ടത്. അവരുടെ അഞ്ച് ദിവസത്തെ അധ്വാനം കൊണ്ടാണ് പല വീടുകളും വാസയോഗ്യമായത്.' അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സെബാസ്റ്റ്യന്‍ പറഞ്ഞു.

അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജ്, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുന്നോത്ത് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരും പട്ടാരത്തെ സെമിനാരിയില്‍ നിന്നുള്ള വൈദിക വിദ്യാര്‍ത്ഥികളും ശുചീകരണ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. മണ്ണ് കോരിമാറ്റുന്നതിലും വീടിന്റെ സമീപ പ്രദേശങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിലുമായിരുന്നു വളണ്ടിയര്‍മാര്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇവര്‍ക്ക് പുറമേ മറ്റ് സന്നദ്ധ സംഘടനകളില്‍പ്പെട്ടവരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ വഴിപറമ്പില്‍ റോയിയുടെ വീട് കഴിഞ്ഞ അഞ്ച് ദിവസമായി ശുചീകരിക്കുകയാണ്. ഓരോ വാര്‍ഡിലെയും അംഗങ്ങള്‍ ഓരോ ദിവസങ്ങളില്‍ എത്തിയാണ് വീടിന്റെ പിറക് വശത്തെ മൂടിയ മണ്ണ് നീക്കം ചെയ്തത്.

English summary
There was a joint effort from the part of Kudumbashree workers, NSS students and local residents to rebuild Ayyankunnu Panchayath where landslides and flood made heavy destruction

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more