സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില
കൊച്ചി: കേരളത്തില്‍ ഒരാഴ്ച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്. വിപണി സാഹചര്യത്തില്‍ കാതലായ മാറ്റം വരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പലിശ നിരക്ക് കൂട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണ നയ തീരുമാനം ബുധനാഴ്ചയാണ്. മറ്റു പ്രധാന ബാങ്കുകളുടേത് വ്യാഴാഴ്ചയും.
നിലവിലെ സാഹചര്യത്തില്‍ ഒരു ബാങ്കുകളും പലിശ നിരക്ക് കൂട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നിക്ഷേപ വരുമാനം നഷ്ടമുണ്ടാക്കുമെന്ന് വന്‍കിട നിക്ഷേപകര്‍ കരുതുന്നു. ഇവര്‍ വീണ്ടും സ്വര്‍ണത്തിലേക്ക് തിരിഞ്ഞേക്കും. ഇതാണ് സ്വര്‍ണവില കൂടാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നത്. ഈ പ്രചാരണം വന്ന പിന്നാലെ സ്വര്‍ണവില വര്‍ധിക്കാന്‍ തുടങ്ങി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഇന്ന് വര്‍ധിച്ചു. അതായത്, ഒരു ഗ്രാമിന്റെ വില 14540 രൂപയാണ്. പവന് 116320 രൂപയും. വെള്ളിയുടെ വിലയും അല്‍പ്പം കയറി. ഗ്രാമിന് 275 രൂപയാണ് ഇന്ന് നല്‍കേണ്ടത്. പത്ത് ഗ്രാമിന് 2750 രൂപയുമായി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 5027 ഡോളറായി ഉയര്‍ന്നു.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11945 രൂപയും പവന് 95560 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, 14 കാരറ്റ് ഗ്രാമിന് 9305 രൂപ നല്‍കണം. പവന് 74440 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 6000 രൂപയാണ് വില. എട്ട് ഗ്രാമിന് 48000 രൂപയും. സ്വര്‍ണവില ഒരു ലക്ഷം കടന്നതിന് പിന്നാലെ കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് പ്രിയമേറിയിട്ടുണ്ട്.
പഴയ സ്വര്‍ണം വില്ക്കുന്നവര് ഹാപ്പി
ഈ മാസം ഒന്നിലെ സ്വര്‍ണവിലയില്‍ നിന്ന് ഇന്നലെ വരെയുള്ള കണക്കു പരിശോധിക്കുമ്പോള്‍ 11000 രൂപയുടെ കുറവ് വന്നിരുന്നു. ഏറ്റവും കുറഞ്ഞ പവന് വില രേഖപ്പെടുത്തിയത് തിങ്കളാഴ്ചയാണ്. ഇന്ന് വീണ്ടും ഉയര്‍ന്നതോടെ ഉപഭോക്താക്കള്‍ കാത്തിരിക്കാനാണ് സാധ്യത. അതേസമയം, പഴയ സ്വര്‍ണം വില്ക്കാനുള്ളവര്ക്ക് ഇനി പ്രതീക്ഷയുടെ നാളുകളാണ്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഇനിയും വില ഉയരും.
യുദ്ധത്തിന്റെ സാഹചര്യത്തില്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്നും അവ പിടിച്ചു നിര്‍ത്താന്‍ പലിശ നിരക്ക് കൂട്ടുമെന്നുമായിരുന്നു നിക്ഷേപകരുടെ പ്രതീക്ഷ. ഈ വേളയില്‍ ബോണ്ടുകളിലും ബാങ്കുകളിലും നിക്ഷേപിച്ച് വരുമാനം ഉണ്ടാക്കാമെന്നും അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടില്ല എന്ന വിവരം വന്നതോടെ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തിലേക്ക് തിരിയുകയാണ്.
ഡോളര്‍ സൂചിക കഴിഞ്ഞ ദിവസം 100 കടന്നിരുന്നു. എന്നാല്‍ ഇന്ന് 99.93 എന്ന നിരക്കിലാണ്. ഡോളര്‍ സൂചിക കുറഞ്ഞാല്‍ സ്വര്‍ണവില കൂടും. ക്രൂഡ് ഓയില്‍ ബാരല്‍ വില 102 ഡോളറിലെത്തിയിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 92.41 എന്ന നിരക്കിലാണ്. ഡോളറും ഇന്ത്യന്‍ രൂപയും മൂല്യം വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില താഴും. ഇന്ത്യന്‍ രൂപയുടെ കാര്യത്തില്‍ അത് പ്രതീക്ഷിക്കുന്നില്ല.
-
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications