Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു; ഇക്കാര്യം സംഭവിച്ചാല്‍ ഞെട്ടിക്കുന്ന വര്‍ധന വരും, ഇന്നത്തെ പവന്‍ വില

കൊച്ചി: ആഗോള വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയ സ്വര്‍ണം അല്‍പ്പം താഴ്ന്നു. ഇതിന്റെ പ്രതിഫലനം കേരളത്തിലെ വിപണിയിലും പ്രകടമായി. കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. വ്യാഴാഴ്ച രണ്ടു തവണ വില കൂടിയ ശേഷമാണ് വെള്ളിയാഴ്ച രാവിലെ വില കുറഞ്ഞിരിക്കുന്നത്. ആഭരണം വാങ്ങുന്നവര്‍ക്ക് ഇത് നേട്ടമാകും.

അതേസമയം, സ്വര്‍ണവില ഏത് സമയവും വലിയ കുതിപ്പ് നടത്താന്‍ പര്യാപ്തമായ സാഹചര്യം വിപണിയിലുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളുടെ ഭാവി സ്വര്‍ണവിലയില്‍ നിര്‍ണായകമാണ്. ക്രൂഡ് ഓയില്‍ വിലയിലും ഇക്കാര്യം നിര്‍ണായകമാണ്. അമേരിക്ക ഇറാന് ചുറ്റും പടക്കപ്പലുകളും യുദ്ധവിമാനങ്ങളും ഒരുക്കി 10 ദിവസത്തിനകം അനുകൂല തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

gold price kerala february 20

ആഗോള സാഹചര്യം ആശങ്കയില്‍ നില്‍ക്കുന്നതിനിടെ, കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയും ഒരു ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 114520 രൂപയാണ് വില. വ്യാഴാഴ്ച രാവിലെ 114760 രൂപയും ഉച്ചയ്ക്ക് 115320 രൂപയുമായിരുന്നു വില. പിന്നീടാണ് കുറവ് വന്നിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4991 ഡോളര്‍ ആണ് പുതിയ വില. ഇന്നലെ ഉച്ചയ്ക്ക് വലിയ മുന്നേറ്റം നടത്തിയ ശേഷം ഇടിയുകയായിരുന്നു. ഡോളര്‍ കരുത്ത് കൂടുന്ന ട്രെന്‍ഡ് കാണിക്കുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. ഡോളര്‍ സൂചിക ഇന്ന് 97.97 എന്ന നിരക്കിലാണുള്ളത്. ഡോളറും സ്വര്‍ണവും വിപരീത ദിശയില്‍ സഞ്ചരിക്കുന്ന വസ്തുക്കളാണ്.

സ്വര്‍ണം മാത്രമല്ല ആശങ്ക

അതേസമയം, രൂപയുടെ മൂല്യം സ്വര്‍ണവിലയില്‍ പ്രധാനമാണ്. ഡോളര്‍ രൂപ മൂല്യ വ്യത്യാസം കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ മാനദണ്ഡമാക്കാറുണ്ട്. 90.96 എന്ന നിരക്കിലാണ് ഇന്ന് രൂപയുള്ളത്. കഴിഞ്ഞാഴ്ച രൂപ കരുത്ത് കൂട്ടിയിരുന്നു എങ്കിലും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ രൂപയുടെ മൂല്യം ഇടിയുകയായിരുന്നു.

അമേരിക്കയും ഇറാനും കൊമ്പു കോര്‍ത്താല്‍ ആദ്യം വില കൂടുന്നത് ക്രൂഡ് ഓയിലിന് ആയിരിക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്ക് വരുന്നത് ഇറാനോട് ചേര്‍ന്നുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഈ വഴി ഇറാന്‍ ഏത് സമയവും അടച്ചേക്കാമെന്നാണ് പ്രചാരണം. അങ്ങനെ സംഭവിച്ചാല്‍ ക്രൂഡ് ഓയില്‍ വില ഉയരും. ആശങ്ക ഉടലെടുത്തതോടെ ക്രൂഡ് വില കൂടാന്‍ തുടങ്ങി.

ഇന്ന് ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 72 ഡോളറിലേക്ക് അടുക്കുകയാണ്. ഏറെ കാലത്തിന് ശേഷമാണ് ക്രൂഡ് വില ഇത്രയും ഉയരുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയ്ക്ക് ഇത് തിരിച്ചടിയാണ്. ഇന്ത്യയുടെ പണം വലിയ തോതില്‍ ക്രൂഡിന് വേണ്ടി ചെലവാക്കേണ്ടി വരും. രൂപയുടെ മൂല്യം ഇത് നഷ്ടപ്പെടുത്തുകയും ചെയ്യും. വ്യാപാര കമ്മി വര്‍ധിക്കാനും ഇടയാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+