സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിച്ചുകയറി. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയിലും വില ഉയരുകയാണ്. ഇതിന്റെ പ്രതിഫലനം കേരളത്തില്‍ പ്രകടമാകും. ഡോളര്‍ സൂചിക താഴ്ന്നിട്ടുണ്ട്. രൂപയുടെ മൂല്യവും കുറഞ്ഞു. അതേസമയം, ക്രൂഡ് ഓയില്‍ വില താഴുമെന്നാണ് കരുതുന്നത്. ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം കാണുന്നുണ്ട്.
പശ്ചിമേഷ്യയിലെ സംഘര്‍ഷം വൈകാതെ അയയുമെന്നാണ് കരുതുന്നു. യുദ്ധം അവസാനിക്കാന്‍ ആലോചിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. രണ്ടാഴ്ച്ചയ്ക്കകം അമേരിക്കന്‍ സൈന്യം പിന്മാറുമെന്നാണ് ട്രംപ് പറയുന്നത്. ഈ വാക്കുകള്‍ വിപണി ഏറ്റെടുത്തു എന്നാണ് മനസിലാകുന്നത്. വിപണി പഴയ പോലെ സജീവമായാല്‍ ഗള്‍ഫിലെയും ഇന്ത്യയിലെയും ആശങ്കകള്‍ നീങ്ങും.

കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 1440 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 180 രൂപയും കൂടി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില 13885 രൂപയാണ്. ഒരു പവന്റെ ഇന്നത്തെ വില 111080 രൂപയായി ഉയര്‍ന്നു. അതേസമയം, വെള്ളിയുടെ വിലയും ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ഗ്രാം സ്വര്‍ണത്തിന്റെ വില 255 ആയി. പത്ത് ഗ്രാമിന് 2550 രൂപയുമായി. സ്വര്‍ണത്തിന്റെ മറ്റു കാരറ്റുകളിലും വില ഉയര്‍ന്നിട്ടുണ്ട്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11410 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 91280 രൂപ നല്‍കണം. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8885 രൂപയും പവന് 71080 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5730 രൂപയും പവന് 45840 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4683 ആയി ഉയര്‍ന്നു. വ്യാപാരം നടക്കുന്നതിനാല്‍ ഇതില്‍ ഇനിയും മാറ്റം വന്നേക്കും.
ഒരു പവന് ആഭരണം വാങ്ങുന്നവരുടെ ചെലവ്
മാര്‍ച്ച് മാസത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 1.26 ലക്ഷം രൂപ വരെ ഉയര്‍ന്നിരുന്നു. 99000 രൂപ വരെ ഇടിയുകയും ചെയ്തു. ഇതിന് ശേഷം അല്പ്പമായി ഉയര്‍ന്നാണ് ഇന്നത്തെ വിലയില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ വന്‍കുതിപ്പുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍. ബാങ്കുകളും നിക്ഷേപകരും കൂടുതലായി സ്വര്‍ണത്തിലേക്ക് തിരിച്ചെത്തിയേക്കും.
അമേരിക്കന്‍ സൈന്യം ഇറാന് യുദ്ധത്തില്‍ നിന്ന് പിന്മാറിയാല് മേഖല വീണ്ടും ശാന്തമാകും. മറ്റു രാജ്യങ്ങളുടെ സഖ്യം തേടുമെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഇത് വിപണിക്ക് ഇപ്പോഴും ആശങ്ക സമ്മാനിക്കുന്നു. എങ്കിലും അമേരിക്കയുടെ പിന്മാറ്റം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം നിലയ്ക്കാന്‍ സഹായിക്കും. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ പഴയ അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തും.
ഇന്ന് ബ്രെന്റ് ക്രൂഡ് ബാരല്‍ വില 105 ഡോളറാണ്. ഡോളര്‍ സൂചിക 99.82 ആയി താഴ്ന്നു. രൂപയുടെ മൂല്യം 93.69 ആയി ഇടിഞ്ഞിട്ടുണ്ട്. ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്നവര്‍ക്ക് 1.20 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.10 ലക്ഷം കിട്ടിയേക്കും. വില കൂടുന്നതില്‍ ജ്വല്ലറി വ്യാപാരികളും ആശങ്കയിലാണ്. അവരുടെ വ്യാപാരം പഴയ നിലയിലേക്ക് ഒരിക്കലും മടങ്ങി വന്നേക്കില്ല.
-
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം















Click it and Unblock the Notifications