• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്‌ന സുരേഷ് വമ്പന്‍ സ്രാവ്, പോലീസ് തിരയുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍, സ്വര്‍ണക്കടത്ത് 8 തവണ!!

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷ് ചില്ലറക്കാരിയല്ല. ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. ഐടി സെക്രട്ടറി ഇവരുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. അതേസമയം സ്വപ്നയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇതിനിടയില്‍ ഇവര്‍ സോഷ്യല്‍ ആരോപണങ്ങള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട്.

ചെറിയ മീനല്ല

ചെറിയ മീനല്ല

സ്വപ്‌ന ചെറിയ മീനല്ലെന്ന് അന്വേഷണ സംഘം പറയുന്നു. ഇവര്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ ഒരു ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് സ്വപ്‌നയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. ആള്‍മാറാട്ടം നടത്തി മറ്റൊരു പരാതിക്കാരിയെ ഹാജരാക്കിയെന്നുമാണ് സ്വപ്‌നയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍. ഇതില്‍ പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്വര്‍ണക്കടത്ത് കേസും വന്നിരിക്കുന്നത്.

സ്വപ്‌ന എവിടെയാണ്

സ്വപ്‌ന എവിടെയാണ്

സരിത്ത് പിടിയിലായതിന് പിന്നാലെ ഒളിവില്‍ പോയ സ്വപ്നയെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. സ്വപ്‌നയ്ക്കായി കസ്റ്റംസ് സംഘം വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. അതേസമയം എട്ട് തവണയാണ് ഇവര്‍ സ്വര്‍ണം കടത്തി നല്‍കിയത്. ലോക്ഡൗണ്‍ കാലത്ത് മാത്രം മൂന്ന് തവണയാണ് ബാഗേജിലൂടെ സ്വര്‍ണം കടത്തിയത്. നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ ഈ ബാഗുകള്‍ പരിശോധിക്കില്ലെന്ന ധാരണയിലാണ് ഇത്രയും കാലം ഇവര്‍ സ്വര്‍ണം കടത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

പോലീസ് അടക്കം തിരഞ്ഞിട്ടും സ്വപ്നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവരുടെ പ്രൊഫൈലില്‍ പലരും അസഭ്യവര്‍ഷമാണ് നടത്തുന്നത്. ചിലര്‍ പരിഹാസവുമായെത്തിയതോടെയാണ് ഇവര്‍ പ്രതികരിച്ചത്. ഒരാളോട് ഞാന്‍ പേടിച്ച് കേട്ടോ എന്നായിരുന്നു കമന്റ്. നിങ്ങളുടെ ഒക്കെ കരച്ചില്‍ കേട്ടാല്‍ തോന്നും, നിന്റെയൊക്കെ വീട്ടില്‍ നിന്നെന്തോ എടുത്തതെന്ന്, പോവാന്‍ നോക്ക് ചേട്ടന്മാരെ എന്നും മറുപടിയുണ്ട്. കേരള ഭരണം കൂടെയില്ലേ എന്ന ചോദ്യത്തിന്, സംശയം ഉണ്ടോ എന്ന മറുപടിയുമുണ്ട്.

ആശ്വാസ വാക്കുകള്‍

ആശ്വാസ വാക്കുകള്‍

സ്വപ്നയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചവരുമുണ്ട്. മറുപടി കൊടുക്കാന്‍ ഒരാളെ വെച്ചോ എന്ന പരിഹാസത്തിന്, ചേട്ടന് റിപ്ലൈ ഇടാന്‍ ചിലപ്പോള്‍ ആലവെക്കേണ്ടി വരുമെന്ന പരിഹാസവും തിരിച്ച് നല്‍കുന്നുണ്ട്. ചിലര്‍ ഈ ചേച്ചയല്ലേ ഒളിവില്‍ പോയതെന്നും ചോദിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ഒരു മണിക്കൂറോളമായി ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മൂക്കിന്‍ തുമ്പത്ത് ഉണ്ടായിട്ടും അറസ്റ്റ് നടന്നിട്ടില്ല.

കൃത്യമായ കളികള്‍

കൃത്യമായ കളികള്‍

കസ്റ്റംസ് കമ്മീഷണര്‍ക്ക് ഒരാഴ്ച്ച മുമ്പാണ് വിവരം ലഭിച്ചത്. കേന്ദ്രത്തില്‍ നിന്ന് നേരത്തെ അനുമതി തേടിയിരുന്നു. ശുചിമുറി അടങ്ങുന്ന പെട്ടിയിലായിരുന്നു സ്വര്‍ണം. ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ കരാര്‍ എടുത്ത സജിത്ത് നേരത്തെ പുറത്തായിരുന്നു. എന്നാല്‍ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ കരാര്‍ നേടിയെടുക്കുകയായിരുന്നു. സ്വര്‍ണം കണ്ടെത്താനായില്ലെങ്കില്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നതിനാല്‍ വളരെ കരുതലോടെയാണ് കസ്റ്റംസ് പ്രവര്‍ത്തിച്ചത്. നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ അന്വേഷണത്തിനും തടസ്സമുണ്ട്.

താല്‍ക്കാലിക നിയമനമോ?

താല്‍ക്കാലിക നിയമനമോ?

സ്വപ്‌നയുടേത് താല്‍ക്കാലിക നിയമനമായിരുന്നുവെന്ന് ഐടി വകുപ്പ് നല്‍കുന്ന വിശദീകരണം. വലിയ അളവിലാണ് സ്വപ്‌നയും സംഘവും സ്വര്‍ണം കടത്തിയിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു. ഒരു ഇടപാടില്‍ നിന്ന് 25 ലക്ഷം രൂപയില്‍ അധികം ഇവര്‍ സമ്പാദിച്ചിരുന്നു. ഇത്രയും സാമ്പത്തിക ശേഷിയുണ്ടായിട്ടും സര്‍ക്കാരിന് കീഴിലെ ഐടി വകുപ്പില്‍ ജോലി നോക്കിയത് എന്തിനാണെന്നും അന്വേഷിക്കുന്നുണ്ട്. ഇത്രയും അളവില്‍ സ്വര്‍ണം ആര്‍ക്കാണ് കൈമാറിയതെന്നും അന്വേഷണത്തിന്റെ ഭാഗമാകും.

ഐടി സെക്രട്ടറിയുമായി ബന്ധം

ഐടി സെക്രട്ടറിയുമായി ബന്ധം

ഐടി സെക്രട്ടറി സ്വപ്‌നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. രാത്രി എട്ടോടെ എത്തുന്ന ഇയാള്‍ മദ്യപിച്ച് പൂസായി രാത്രി ഒരു മണിയോടെയാണ് പോവാറുള്ളതെന്നും വെളിപ്പെടുത്തലുണ്ട്. ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Kerala gold smuggling: swapna suresh active in social media but police searching for her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X