ജനങ്ങളെ 'ചിരിപ്പിക്കാന്‍' കേരള സര്‍ക്കാര്‍, ചെലവിടുന്നത് ലക്ഷങ്ങള്‍!!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പല്ല് സെറ്റ് ഫ്രീയായി നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. സാമൂഹിക നീതി വകുപ്പിന്റെ മന്ദഹാസം പദ്ധതി വഴിയാണ് പല്ല് സെറ്റ് നല്‍കുക. സംസ്ഥാനത്ത് 2017ല്‍ 1500 പേര്‍ക്ക് ഇതു നല്‍കും. 77 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതിനായി മാറ്റിവച്ചിരിക്കുന്നത്. 60 പിന്നിട്ട ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. യോഗ്യതയുള്ള സ്വകാര്യ ഡെന്റല്‍ കോളേജുകള്‍, മറ്റു ചികില്‍സാ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് അപേക്ഷ ക്ഷണിക്കാനാണ് സര്‍ക്കാരിന്റെ അടുത്ത പദ്ധതി. തുടര്‍ന്ന് സ്‌ക്രീനിങ് നടത്തി സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യും. ഒരാള്‍ക്കു പരാമവധി 5000 രൂപയാണ് പദ്ധതിയുടെ ഭാഗമായി ലഭിക്കുക.

pic

വയ്ക്കുന്നതിനു മുന്നോടിയായി പല്ല് പറിക്കാനുള്ള ചെലവുകള്‍ സ്ഥാപനങ്ങള്‍ക്കു തന്നെ വഹിക്കേണ്ടിവരും. ഗുണഭോക്താവില്‍ നിന്ന് പൈസയൊന്നും ഈടാക്കരുതെന്നാണ് നിര്‍ദേശം. ജില്ലകളില്‍ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ അങ്കണവാടി ജീവനക്കാരുടെ സഹോയത്തോടെയാണ് അപേക്ഷ സ്വീകരിക്കുന്നത്.

English summary
Kerala government to help old poor people to smile. government to give free teeth sets.
Please Wait while comments are loading...