കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി നല്‍കിയത് സൗഭാഗ്യം മാത്രമല്ല; കഴിഞ്ഞ ബമ്പര്‍ ജേതാവിന്റെ പണത്തിന് സംഭവിച്ചത്, ജയപാലന്‍ പറയുന്നു

Google Oneindia Malayalam News

കൊച്ചി: കേരളം ഇന്ന് ഒറ്റൊരു കാത്തിരിപ്പിലാണ്. 25 കോടിയുടെ ഓണം ബമ്പര്‍ ആര്‍ക്കടിക്കും. എല്ലാവരും ഇന്ന് രണ്ട് മണിയാകാനുള്ള കാത്തിരിപ്പിലാണ്. ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമാണ്. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ തവണ ഓണം ബമ്പര്‍ അടിച്ച ജയപാലന്‍ തന്റെ പണത്തിന് സംഭവിച്ചത് എന്താണെന്ന് പറയുകയാണ്. സംസ്ഥാന ഭാഗ്യക്കുറിയിലൂടെ ഭാഗ്യം മാത്രമല്ല തനിക്ക് ലഭിച്ചതെന്ന് ജയപാലല്‍ പറയുന്നു. 24 ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. ജയപാലന്റെ വാക്കുകളിലേക്ക്...

1

12 കോടി ലോട്ടറി അടിച്ച ജയപാലന് നികുതിയും കഴിച്ച് ഏഴ് കോടി രൂപയാണ് ലഭിച്ചത്. ലോട്ടറി അടിച്ചാല്‍ അടുത്ത രണ്ട് കൊല്ലത്തേക്ക് ആര്‍ക്കും പത്ത് പൈസ കൊടുക്കരുതെന്നാണ് ജയപാലന്‍ പറയുന്നത്. നമ്മുടെ ജീവിത സാഹചര്യമൊക്കെ ഉണ്ടാക്കി അതില്‍ നിന്ന് വരുമാനം ലഭിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവരെ സഹായിക്കാവൂവെന്ന് ജയപാലന്‍ പറയുന്നു.

2

മറുനീക്കവുമായി അശോക് ഗെഹ്ലോട്ട്; രാഹുലിനായി പ്രമേയം , ആദ്യ സംസ്ഥാന ഘടകമായി രാജസ്ഥാൻമറുനീക്കവുമായി അശോക് ഗെഹ്ലോട്ട്; രാഹുലിനായി പ്രമേയം , ആദ്യ സംസ്ഥാന ഘടകമായി രാജസ്ഥാൻ

ലോട്ടറി അടിച്ചതിന് ശേഷം വീണ്ടും ആദായ നികുതി സമര്‍പ്പിച്ചപ്പോള്‍ ഒരു കോടി 45 ലക്ഷം രൂപ വീണ്ടും നികുതി അടയ്‌ക്കേണ്ടി വന്നു. പണം വേറെ വഴിക്ക് ചെലവഴിച്ചിരുന്നെങ്കില്‍ സ്ഥലവും വീടും വിറ്റ് നികുതി അടയ്‌ക്കേണ്ടി വന്നേനെ. ആദായ നികുതി അടച്ചില്ലെങ്കില്‍ ഒരു മാസം 1,40000 രൂപ പുഴ അടയ്‌ക്കേണ്ട് വന്നേനെ.

3

ഓരോ മാസവും ഇത്തരത്തില്‍ തുക വന്ന് അധിക പിഴയായി അടടയ്‌ക്കേണ്ടി വരും. ലോട്ടറി അടിച്ച തുകയില്‍ നിന്ന് സ്ഥലം വാങ്ങിയിരുന്നെങ്കില്‍ ആ സ്ഥലം വിറ്റ് നികുതി അടയ്‌ക്കേണ്ടി വന്നേനെയെന്ന് ജയപാലന്‍ പറഞ്ഞു. സര്‍ക്കാര്‍ നികുതി പിടിക്കണം. എത്തരത്തില്‍ എല്ലാവരുടെയും കയ്യില്‍ നിന്ന് നികുതി പിടിച്ചാല്‍ സര്‍ക്കാരിന്റെ എല്ലാ പ്രതിസന്ധിയും അവസാനിക്കും. കൃത്യമായി നികുതി അടച്ചാല്‍ പണം തിരികെ ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

4

അതേസമയം, തനിക്ക് ലോട്ടറി അടിച്ച ശേഷം സഹായം ചോദിച്ച് നിരവധി പേര്‍ വിളിച്ചു. കേരളത്തിന്റെ തേക്കേയറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ളവര്‍ സഹായം ചോദിച്ച് വിളിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും തനിക്ക് സഹായിക്കാന്‍ സാധിക്കില്ല. തന്റെ കുടുംബത്തിലും നാട്ടിലുമുള്ള പാവപ്പെട്ടവരെ മാത്രമാണ് സഹായിച്ചതെന്ന് ജയപാല്‍ വ്യക്തമാക്കി.

5

തനിക്ക് ലഭിച്ച പണം ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുകയാണ്. അതില്‍ നിന്നുള്ള പലിശ മ്യൂച്ചല്‍ ഫണ്ടിലും നിക്ഷേപിച്ചു. കുറച്ച് തുക കൊണ്ട് സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് ജയപാലന്‍ പറഞ്ഞു.

6

അതേസമയം, സംസ്ഥാനത്തിന്റെ ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണ് തിരുവോണം ബംപറിന് ഇക്കുറിയുള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. എന്നാല്‍ വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനാകുന്ന ഭാഗ്യശാലിയ്ക്ക് ലഭിക്കുക.

7

25 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; വില്‍പ്പനയില്‍ റെക്കോര്‍ഡ്, ശേഷിക്കുന്നത് 1 ലക്ഷം ടിക്കറ്റുകള്‍25 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; വില്‍പ്പനയില്‍ റെക്കോര്‍ഡ്, ശേഷിക്കുന്നത് 1 ലക്ഷം ടിക്കറ്റുകള്‍

രണ്ടാം സമ്മാനം 5 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 10 പേര്‍ക്കാണ് മൂന്നാം സമ്മാനം. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്. കഴിഞ്ഞ വര്‍ഷം 12 കോടി രൂപ ആയിരുന്നു ഓണം ബംബറിന്റെ സമ്മാന തുക. ടിക്കറ്റ് വാങ്ങണമെങ്കില്‍ 300 രൂപയും നല്‍കണമായിരുന്നു.

വേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയവേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയ

English summary
Kerala Lottery Thiruvonam Bumper; last winner Jayapalan opens up about what happened to his money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X