കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതിയില്‍ വിശ്രമമില്ല; ഞായറാഴ്ചയാണെങ്കിലും കോഴിക്കോട്ടെ സർക്കാർ ഓഫിസുകൾ ഇന്ന് പ്രവർത്തിക്കും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാലവര്‍ഷക്കെടുതികളില്‍ ആയിരക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് നിർദേശിച്ചു. ഓഫിസുകൾ തുറന്നു പ്രവർത്തിക്കുന്നതായി മേലാധികാരികള്‍ ഉറപ്പുവരുത്തണം.

ഉള്ള്യേരി എം.ഡിറ്റ് എഞ്ചിനീയറിംഗ് കോളേജ് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. എം.ഡിറ്റ് ജീവനക്കാരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും സമാഹരിച്ച തുകയാണ് നല്‍കിയത്. എം.ഡിറ്റ് എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ എം. മെഹബൂബ്, സെക്രട്ടറി എ.കെ മണി, എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഹേശന്‍, പോളിടെക്‌നിക്ക് പ്രിന്‍സിപ്പാള്‍ ഹേമചന്ദ്രന്‍ തുടങ്ങി അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.

collectoratekozhikkode-1


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനത് ഫണ്ടില്‍ നിന്ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നല്‍കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ ഒരു മാസത്തെ ഓണറേറിയവും നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് അറിയിച്ചു.

ഹ്യൂമാനിറ്റി ട്രസ്റ്റ് - അല്‍ഹിന്ദ് ഫൗണ്ടേഷന്‍ കോഴിക്കോട്, ടൗണ്‍ബാങ്ക് എന്നിവ സംയുക്തമായി കേന്ദ്രീകൃത ദുരിതാശ്വാസ ഭക്ഷണ വിതരണം നടത്തി. പതിനഞ്ച് ക്യാമ്പുകളില്‍ 2400 അംഗങ്ങള്‍ക്ക് മൂന്ന് നേരമാണ് ഭക്ഷണ വിതരണം നടത്തുന്നത്. ആഗസ്റ്റ് 15 മുതല്‍ ക്യാമ്പ് അവസാനിക്കുന്നതുവരെ ഭക്ഷണ വിതരണം നടത്തും. ചാലപ്പുറം ഗവ. അച്ചുതന്‍ എല്‍.പി സ്‌കൂളിലാണ് അടുക്കള ഒരുക്കിയിട്ടുളളത്.

കൗണ്‍സിലര്‍. ഉഷാദേവി ടീച്ചര്‍, പി.കെ.എം സിറാജ്, വിദ്യാനന്ദ് പി. സിക്കന്തര്‍, പി.അബ്ദുള്‍ റഷീദ്, കെ അബ്ദുള്‍ റസാഖ്, ജാബിര്‍ മുഹമ്മദ്, ശരത്, വിപിന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. റയില്‍വേ സ്റ്റേഷനിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും കുടുങ്ങിയ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് രാത്രിയിലും ഭക്ഷണം വിതരണം ചെയ്തു. ഭക്ഷണം ആവശ്യമായി വരുന്ന ക്യാമ്പുകളില്‍ മുന്‍കൂട്ടി വിവരം നല്‍കിയാല്‍ ലഭ്യമാകുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895959433.

English summary
kerala flood updates government offices in kerala will work on sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X