കേരളത്തിലെ ആദ്യ ഡബിള്‍ ഡക്കര്‍ റോഡ് മൂവാറ്റുപുഴയില്‍!റോഡിന് മുകളില്‍ മറ്റൊരു റോഡ്,അതിശയിപ്പിക്കും

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ റോഡ് മൂവാറ്റുപുഴയില്‍ വരുന്നു. നഗരത്തിലെ വെള്ളൂര്‍ക്കുന്നം സിഗ്നല്‍ ജംങ്ക്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെ നിലവിലുള്ള റോഡിന്റെ മുകളില്‍ മറ്റൊരു റോഡ് ഇരുനിലയായി നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള സാധ്യത പഠനം ആരംഭിച്ചിട്ടുണ്ട്.

100 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എംസി റോഡും കൊച്ചി-ധനുഷ്‌കോടി ദേശീയപാതയും സംഗമിക്കുന്ന തിരക്കേറിയ നഗരമാണ് മൂവാറ്റുപുഴ. നഗരത്തിലെ റോഡിന് മുകളില്‍ മറ്റൊരു റോഡ് നിര്‍മ്മിക്കുന്നതിന് സാങ്കേതിക തടസമില്ലെന്നാണ് പ്രാഥമിക നിഗമനം.

റോഡിന് മുകളില്‍ മറ്റൊരു റോഡ്...

റോഡിന് മുകളില്‍ മറ്റൊരു റോഡ്...

മൂവാറ്റുപുഴയിലെ വെള്ളൂര്‍ക്കുന്നം സിഗ്നല്‍ മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വരെയുള്ള 20 മീറ്ററോളം വീതിയുള്ള റോഡിന് മുകളിലായാണ് മറ്റൊരു റോഡ് കൂടി നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ആദ്യത്തെ ഡബിള്‍ ഡക്കര്‍ റോഡാണ് മൂവാറ്റപുഴയിലേത്.

പൈലറ്റ് പ്രൊജക്ട്...

പൈലറ്റ് പ്രൊജക്ട്...

65 കോടി രൂപ മുതല്‍ 100 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിതെന്നും, കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. സംസ്ഥാനത്തെ പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന പദ്ധതിയാണിത്.

മധ്യഭാഗത്ത് പാര്‍ക്കിംഗിനും സ്ഥലം...

മധ്യഭാഗത്ത് പാര്‍ക്കിംഗിനും സ്ഥലം...

ഈ വിഭാഗത്തില്‍ ചില ഫ്‌ളൈഓവറുകളും കൊച്ചി മെട്രോയും മാത്രമേ സംസ്ഥാനത്ത് നിലവിലുള്ളു. എന്നാല്‍ സാധാരണ ഫ്‌ളൈ ഓവറുകളില്‍ നിന്നും വ്യത്യസ്തമായി. നിലവിലുള്ള 20 മീറ്റര്‍ റോഡിന്റെ മധ്യഭാഗത്ത് 4 മീറ്റര്‍ മുകള്‍നില നിര്‍മാണത്തിന് ഉപയോഗിക്കും. 8 മീറ്റര്‍ വീതിയില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതത്തിന് റോഡുണ്ടാകും. മധ്യഭാഗത്ത് പാര്‍ക്കിംഗിനും സ്ഥലം കണ്ടെത്താനാകും.

രണ്ട് പാലങ്ങളും സമാന്തരമായി...

രണ്ട് പാലങ്ങളും സമാന്തരമായി...

കച്ചേരിത്താഴം പാലത്തിന് മുകളിലും റോഡ് നിര്‍മ്മിക്കുന്നതിന് സാങ്കേതിക തടസമില്ലെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പാലങ്ങള്‍ സമാന്തരമായി പോകുന്നതുകൊണ്ട് ഇതിനു നടുവിലൂടെ ഇരു പാലങ്ങളിലേക്കും ഭാരം വീതിച്ച് നല്കുന്ന വിധത്തിലും മറ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും നിര്‍മ്മാണം സാധ്യമാണെന്നാണ് വിലയിരുത്തുന്നത്.

പദ്ധതി രൂപരേഖ ആറുമാസത്തിനകം...

പദ്ധതി രൂപരേഖ ആറുമാസത്തിനകം...

പ്രശസ്ത സ്ട്രക്ച്ചറല്‍ ആര്‍ടിസ്റ്റായ പ്രൊഫസര്‍ അരവിന്ദനുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം മേധാവി പെണ്ണമ്മയെ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതി രൂപരേഖയും എസ്റ്റിമേറ്റും ആറു മാസത്തിനകം തയ്യാറാക്കാനാണ് നിലവിലെ തീരുമാനം.

മൂവാറ്റുപുഴ മാതൃക...

മൂവാറ്റുപുഴ മാതൃക...

നിലവിലുള്ള റോഡ് വീതികൂട്ടാന്‍ സാധ്യമല്ലാത്തതിനാലാണ് ഇത്തരമൊരു പദ്ധതി ആലോചിക്കാന്‍ കാരണം. പുതിയ റോഡിനായി ഭൂമി ഏറ്റെടുക്കേണ്ടി വരുന്നതിലുള്ള കാലതാമസം, ഭൂമി ഏറ്റെടുക്കാന്‍ വേണ്ട ഭീമമായ പണച്ചെലവ് എന്നിവയൊന്നും ഇല്ലാത്ത ഇത്തരം പദ്ധതികളാണ് ഇനിയുള്ള കാലത്ത് അഭികാമ്യമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

ലക്ഷ്മിനായര്‍ക്കെതിരായ പരാതി പിന്‍വലിച്ചതെന്തിന്? വിദ്യാഭ്യാസ മന്ത്രി? പരാതിക്കാരന്‍ പറയുന്നത്!കൂടുതല്‍ വായിക്കൂ...

നാലാളു കൂടി നിന്നാല്‍ വെടിവയ്ക്കും!! സ്ത്രീകളെ ബലാത്സംഗം ചെയ്യും!! വിവാദത്തില്‍ കുടുങ്ങി കോടിയേരി!!കൂടുതല്‍ വായിക്കൂ...

English summary
kerala's first double decker road will build in muvattupuzha.
Please Wait while comments are loading...