സ്വർണ വില ഗ്രാമിന് 26000ത്തിന് മുകളിലേക്ക്, പവൻ വില 2.39 ലക്ഷവും..വെറും 4 കൊല്ലം കൊണ്ട് കുതിക്കും,പ്രവചനം
സംസ്ഥാനത്ത് സ്വർണ വിലയിൽ കഴിഞ്ഞ നാല് ദിവസമായി വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. നിലവിൽ 1.17 ലക്ഷത്തിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലുണ്ടായ ഇടിവാണ് കേരളത്തിലെ വിലയിടിവിനും കാരണമായത്. ഇറാൻ-യുഎസ് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കത്തിക്കയറിയത് പണപ്പെരുപ്പ ഭീഷണി ഉയർത്തിയതാണ് സ്വർണത്തിന് തിരിച്ചടിയായത്. ഡോളർ ശക്തിപ്പെട്ടതോടെ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തെ കൈവിട്ടു.
യുദ്ധം തുടരുന്ന കാലത്തോളം സ്വർണം സമാനരീതിയിലുള്ള ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡോളർ കരുത്ത് കാട്ടുമ്പോൾ സ്വർണത്തിന് തിരിച്ചുകയറാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു. അതേസമയം യുദ്ധം കഴിഞ്ഞാൽ സ്വർണ വില കയറുമോയെന്നതാണ് ചോദ്യം. എന്തായാലും സ്വർണം ദീർഘകാലത്തേക്ക് ഉയർന്ന് നിൽക്കാൻ തന്നെയാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സമീപകാലത്തെ മന്ദതകൾക്കിടയിലും മഞ്ഞലോഹം 2026 അവസാനത്തോടെ ഔൺസിന് 6,000 ഡോളറിലേക്കും ദശകാവസാനത്തോടെ 10,000 ഡോളറിലേക്കും എത്താൻ സാധ്യതയുണ്ടെന്ന് മുതിർന്ന സാമ്പത്തിക വിദഗ്ധനായ എഡ് യാർഡനി പ്രവചിക്കുന്നു. കിറ്റ്കോയുടെ കണക്കനുസരിച്ച്, നിലവിൽ സ്പോട്ട് സ്വർണ്ണത്തിന് ഔൺസിന് 5,017.70 ഡോളറും (ഏകദേശം ഗ്രാമിന് 161.32 ഡോളർ) സ്പോട്ട് വെള്ളിക്ക് ഔൺസിന് 80.45 ഡോളറും (ഏകദേശം ഗ്രാമിന് 2.59 ഡോളർ) ആണ് വില. 2026 അവസാനത്തോടെ സ്വർണ്ണവില ഔൺസിന് 6,000 ഡോളർ എത്തിയാൽ അത് നിലവിലെ വിലയുടെ 20 ശതമാനം വർദ്ധനവായിരിക്കും.
പണപ്പെരുപ്പ ഭയമോ ഉൽപ്പന്നങ്ങളുടെ ആവശ്യകതയോ അല്ല യാർഡനിയുടെ ഈ നിരീക്ഷണങ്ങൾക്ക് പിന്നിൽ. ഭൗമരാഷ്ട്രീയത്തിലും ആഗോള കരുതൽ ശേഖരത്തിലുമുണ്ടായ വലിയ മാറ്റങ്ങളും നിക്ഷേപകർക്ക് വൈവിധ്യമുള്ള പുതിയ ആസ്തികൾ കണ്ടെത്താനുള്ള ശ്രമങ്ങളുമാണ് പ്രധാന കാരണം. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് യു.എസ്സും യൂറോപ്പും ചേർന്ന് ഏകദേശം 300 ബില്യൺ ഡോളറിന്റെ റഷ്യൻ സെൻട്രൽ ബാങ്ക് കരുതൽ ശേഖരം മരവിപ്പിച്ച സംഭവത്തിലാണ് സ്വർണ്ണത്തിന്റെ ഇപ്പോഴത്തെ മുന്നേറ്റത്തിന്റെ ഉത്ഭവമെന്ന് ബ്ലൂംബെർഗ് അഭിമുഖത്തിൽ യാർഡനി ചൂണ്ടിക്കാട്ടി.
ഈ സംഭവം ആഗോളതലത്തിൽ സർക്കാരുകളെയും നിക്ഷേപകരെയും അവരുടെ സമ്പത്ത് സൂക്ഷിക്കുന്ന രീതിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ചു. ഏതെങ്കിലും സർക്കാരിന്റെ നിയന്ത്രണത്തിലല്ലാത്ത ആസ്തികൾ കൂടുതൽ ആകർഷകമായി തോന്നിയ ഈ സാഹചര്യത്തിലാണ് പ്രധാന ലോഹമായ സ്വർണ്ണം ശ്രദ്ധേയമാകുന്നത്. നിലവിൽ ഔൺസിന് 5,000 ഡോളറിനടുത്ത് നിലനിൽക്കുന്നുണ്ടെങ്കിലും, സ്വർണ്ണവിലയെ മുകളിലേക്ക് തള്ളിവിടുന്ന ശക്തികൾ ഇപ്പോൾ മാത്രമാണ് തുടങ്ങുന്നതെന്നും യാർഡനി കൂട്ടിച്ചേർത്തു.സ്വർണ്ണത്തിന്റെ കഴിഞ്ഞകാല പ്രകടനം ശ്രദ്ധേയമാണ്: 30 ദിവസത്തിൽ 3.87%, 6 മാസത്തിൽ 39.07%, 1 വർഷത്തിൽ 70.77%, 5 വർഷത്തിൽ 195.57%, കഴിഞ്ഞ 20 വർഷത്തിൽ 980.51% എന്നിങ്ങനെയാണ് വില വർദ്ധനവ് രേഖപ്പെടുത്തിയത്.
കേരളത്തിലെ വില
സ്വർണ വില 6000 ഡോളറിലേക്ക് എത്തിയാൽ കേരളത്തിൽ ഒരു പവൻ വില 1.50 ലക്ഷത്തിന് മുകളിലേക്ക് പോകും. അതായത് ഗ്രാം വില 16,000ത്തിന് മുകളിൽ. നിലവിൽ 14000ത്തിന് തൊട്ട് മുകളിലാണ് ഗ്രാം വില. ഔണ്‍സിന് 10,000 രൂപയായാൽ ഗ്രാം വില 26000ത്തിന് മുകളിലേക്കും പവൻ വില 2.39 ലക്ഷത്തിന് മുകളിലുമാകും.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം














Click it and Unblock the Notifications