കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളെ വിഷം കുടിപ്പിക്കും!പെപ്സി കോള ബഹിഷ്ക്കരണത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറുന്നു...

സംഘടനയിലെ ചില നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഏകോപന സമിതി സെക്രട്ടേറിയേറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: കോള കമ്പനികളുടെ ജലചൂഷണത്തിനെതിരെയാണ് തമിഴ്‌നാട്ടിലെ വ്യാപാരികള്‍ ആ തീരുമാനമെടുത്തത്. ഇനിമുതല്‍ പെപ്‌സിയും കോളയും സംസ്ഥാനത്ത് വില്‍ക്കില്ലെന്നായിരുന്നു തമിഴ്‌നാട്ടിലെ വ്യാപാരികളുടെ തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ അവര്‍ അത് നടപ്പാക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെ വ്യാപാരികളുടെ പ്രതിഷേധം കണ്ടാണ് കേരളത്തിലെ വ്യാപാരികളും കോള കമ്പനികള്‍ക്കെതിരെ തിരിഞ്ഞത്. സംസ്ഥാനത്ത് വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായിരിക്കുന്ന സമയത്ത് വെള്ളമൂറ്റുന്ന കോള കമ്പനികള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പെപ്‌സി, കോള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്.

എന്നാല്‍, സംഘടനയിലെ ചില നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഏകോപന സമിതി സെക്രട്ടേറിയേറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. പെപ്‌സി, കോള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറുമെന്നാണ് സൂചന.

കേരളത്തിലും...

കേരളത്തിലും...

കോള കമ്പനികളുടെ ജലചൂഷണത്തിനെതിരയാണ് തമിഴ്‌നാട്ടിലെ വ്യാപാരികള്‍ കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്ത് വില്‍ക്കില്ലെന്ന തീരുമാനമെടുത്തത്. തമിഴ്‌നാട്ടിലെ വ്യാപാരികളുടെ തീരുമാനത്തെ പിന്തുടര്‍ന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കോള ഉല്‍പ്പന്നങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.

രൂക്ഷ വിമര്‍ശനം...

രൂക്ഷ വിമര്‍ശനം...

എന്നാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ സംഘടനയ്ക്കുള്ളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണുണ്ടായത്. ഏകോപന സമിതിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ നേതാക്കളുടെ ഈ തീരുമാനത്തിനെതിരെ പല അംഗങ്ങളും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ...

സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ...

സംസ്ഥാനത്ത് കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന തീരുമാനത്തില്‍ നിന്നും വ്യാപാരികല്‍ പിന്മാറുന്നുവെന്നാണ് അറിയുന്നത്. സംഘടനയ്ക്ക്കത്ത് നിന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനത്തിന്‍ നിന്ന് പിന്മാറുന്നത്. എന്നാല്‍ കോള ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്നും വ്യാപാരികള്‍ക്ക് അഭിപ്രായമുണ്ട്.

സഹകരിക്കാമെന്ന് വ്യാപാരികള്‍...

സഹകരിക്കാമെന്ന് വ്യാപാരികള്‍...

യോഗത്തിനു ശേഷം വ്യാപാരികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ കോള വില്‍പ്പന നിയന്ത്രണത്തില്‍ തീരുമാനമെടുത്താല്‍ സഹകരിക്കാമെന്നും വ്യാപാരികള്‍ അറിയിച്ചു.

ഉല്‍പ്പന്നങ്ങള്‍ തിരികെ നല്‍കാനും...

ഉല്‍പ്പന്നങ്ങള്‍ തിരികെ നല്‍കാനും...

പെപ്‌സി കോള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്നാണ് വ്യാപാരികള്‍ നേരത്തെ അറിയിച്ചിരുന്നത്. ഉല്‍പ്പന്നങ്ങള്‍ വാങ്ങിവെച്ച വ്യാപാരികള്‍ അതെല്ലാം തിരികെ നല്‍കാനും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കോള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപാരികള്‍ക്കിടയില്‍ നിന്നും എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് പിന്മാറ്റത്തിന് കാരണമായിരിക്കുന്നത്.

English summary
kerala traders will not boycott pepsi and cola products.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X