കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി കെകെ ഷൈലജ ആര്‍എസ്എസ് പരിപാടിയില്‍; വിവാദം പുകയുന്നു, സൈബര്‍ സഖാക്കളോട് പകരം വീട്ടീ ബല്‍റാമും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ആര്‍എസ്എസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് വിവാദമാവുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ വിജ്ഞാന്‍ ഭാരതി നടത്തിയ വേള്‍ഡ് ആയൂര്‍വേദിക് കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനചടങ്ങില്‍ മന്ത്രി പങ്കെടുത്തതാണ് വിവാദങ്ങള്‍ക്ക് കാരണം.

പരിപാടിയിലേക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും അവരാരും പരിപാടിക്ക് എത്തിയിരുന്നില്ല. ഏതായാലും സോഷ്യല്‍ മീഡിയിയില്‍ വലിയ വിവാദങ്ങള്‍ക്കാണ് ഈ സംഭവം ഇടംകൊടുത്തിരിക്കുന്നത്. വിടി ബല്‍റാം ഉള്‍പ്പടേയുള്ളവര്‍ ഇതില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.. വിശദാംശങ്ങള്‍ ഇങ്ങനെ..

കെകെ ശൈലജ പങ്കെടുത്തത്

കെകെ ശൈലജ പങ്കെടുത്തത്

കേന്ദ്രത്തിലേയും ഗുജറാത്തിലേയും ആയുഷ് മന്ത്രാലയത്തിന്റെയും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ആയൂര്‍വേദ ഫൗണ്ടേഷന്റേയും സഹകരണത്തോടെ വിജ്ഞാന്‍ ഭാരതി നടത്തിയ പരിപാടിയിലാണ് മന്ത്രി കെകെ ശൈലജ പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ..

ആയുര്‍വേദ കോണ്‍ഗ്രസ്

ആയുര്‍വേദ കോണ്‍ഗ്രസ്

അഹമ്മദാബാദില്‍ വച്ച് നടന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രത്യേക പ്രഭാഷണം നടത്തി. കേരളീയ ആയുര്‍വേദത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തും.

നടപടികള്‍ ആരംഭിച്ചു

നടപടികള്‍ ആരംഭിച്ചു

ഇത്തരത്തില്‍ കേരളീയ ആയുര്‍വേദത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂരില്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. ലോകത്തെമ്പാടു നിന്നും ആയുഷ് വിഭാഗത്തില്‍ താത്പര്യമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവ് ഫെബ്രുവരി മാസത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

ആയുഷ്

ആയുഷ്

ജീവിതശൈലീ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുഷ് മേഖല മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. ഏഷ്യയിലാദ്യമായി സ്പോര്‍ട്സ് ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ തൃശൂര്‍ ജില്ലയില്‍ ഉദ്ഘാടന സജ്ജമായിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ആര്‍എസ്എസ് പരിപാടി

ആര്‍എസ്എസ് പരിപാടി

ഇതിന് പിന്നാലെയാണ് മന്ത്രി പങ്കെടുത്തത് ആര്‍എസ്എസ് പാരിപാടിയിലാണെന്ന ആരോപണം ഉയരുന്നത്. പണ്ട് സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ സൈബര്‍ സഖാക്കള്‍ വിമര്‍നം നടത്താറുള്ള സംഭവം ഓര്‍മിപ്പിച്ച് വിടി ബല്‍റാമും മന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

ബല്‍റാം പറയുന്നത്

ബല്‍റാം പറയുന്നത്

അഞ്ചെട്ട് വര്‍ഷം മുന്‍പ് എന്റെ സ്വന്തം മണ്ഡലത്തില്‍ സേവാഭാരതിയുടെ ഒരു ആംബുലന്‍സിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചതിന്റെ ഫോട്ടോ ഇപ്പോഴും എല്ലായിടത്തും ഒട്ടിച്ചു നടക്കുന്ന സിപിഎമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടത്തോടായി പറയുന്നു.

ഗുജറാത്ത് വരെ പോയി

ഗുജറാത്ത് വരെ പോയി

സംസ്ഥാന മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ഷൈലജ അങ്ങ് ഗുജറാത്ത് വരെ പോയി ആര്‍എസ്എസ് പോഷക സംഘടനയായ വിജ്ഞാന്‍ ഭാരതിയുടെ പരിപാടിയില്‍ ആവേശപൂര്‍വ്വം പങ്കെടുത്തതിനേക്കുറിച്ച് ന്യായീകരണങ്ങളുമായി ഉടന്‍ കടന്നു വരേണ്ടതാണ്.

എന്ത് അടുപ്പമാണ് ഉള്ളത്

എന്ത് അടുപ്പമാണ് ഉള്ളത്

ഇന്ത്യയിലെ മറ്റ് എല്ലാ ആരോഗ്യ മന്ത്രിമാരും ബഹിഷ്‌ക്കരിച്ച ഈ ആര്‍എസ്എസ് പരിപാടിയില്‍ മെനക്കെട്ട് പങ്കെടുക്കാന്‍ മാത്രം എന്ത് അടുപ്പമാണ് അവരോട് ഈ സിപിഎം മന്ത്രിക്കുള്ളത്? മന്ത്രി ഷൈലജ പങ്കെടുക്കുന്ന ഈ പരിപാടിക്കായി വരുന്ന ചെലവുകള്‍ സംസ്ഥാന സര്‍ക്കാറാണോ വഹിക്കുന്നത് എന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ടെന്നും ബല്‍റാം അഭിപ്രായപ്പെടുന്നു.

വിശദീകരണം

വിശദീകരണം

അതേസമയം ആര്‍എസ്എസ് പരിപാടിയില്‍ മന്ത്രി പങ്കെടുത്തു എന്ന ആരോപണം ശക്തമായപ്പോള്‍ മന്ത്രിയുടെ ഭാഗം വിശദീകരിച്ചും ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ പരിപാടി കുറേക്കാലമായി നടക്കുന്ന പരിപാടിയാണെന്നാണ് കെജി ജേക്കബ് ഉള്‍പ്പടേയുള്ള വര്‍ വ്യക്തമാക്കുന്നത്.

ചര്‍ച്ചയാണ് മുഖ്യം

ചര്‍ച്ചയാണ് മുഖ്യം

ആയുര്‍വ്വേദത്തെക്ക്കുറിച്ചുള്ള ചര്‍ച്ചയാണ് മുഖ്യം. ഇതുമായിബന്ധപ്പെട്ടു ഇന്ത്യയിലും വിദേശത്തുമുള്ള കുറെയേറെ പ്രമുഖര്‍ പങ്കെടുക്കും. കുറച്ചു നല്ല ചര്‍ച്ചകള്‍ നടക്കും. ഒരു എക്‌സിബിഷന്‍ ഉണ്ടാകും. പ്രധാനപ്പെട്ട ആയുര്‍വേദ സ്ഥാപനങ്ങള്‍ എല്ലാംതന്നെ പങ്കെടുക്കും. കേരളത്തില്‍നിന്നും ഉണ്ടാകും.

കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ

കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ

വിജ്ജ്ഞാന ഭാരതിയ്ക് ആര്‍എസ്എസ് ആഭിമുഖ്യം ഉണ്ടാകുമായിരിക്കും. അതുകൊണ്ട്? അങ്ങിനെയെങ്കില്‍ അവരുടെ വെബ് സൈറ്റ് പ്രകാരം മിക്കവാറും വര്ഷം ഇത് നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണെന്നും കെജെ ജേക്കബ് വ്യക്തമാക്കുന്നു.

ആഭ്യന്തരമന്ത്രി പങ്കെടുക്കുമോ

ആഭ്യന്തരമന്ത്രി പങ്കെടുക്കുമോ

ഈ വിശദീകരണത്തിനുള്ള മറുപടിയെന്നോണം വിടി ബല്‍റാം വീണ്ടും ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.. 'കേന്ദ്ര ആഭ്യന്തര വകുപ്പും വിശ്വ ഹിന്ദു പരിഷത്തും ചേര്‍ന്ന് നടത്തുന്ന എട്ടാമത് വേള്‍ഡ് ആന്റി ടെററിസ്റ്റ് ഡേ സമ്മേളനത്തില്‍ ഇന്ത്യയില്‍ ഏറ്റവും നല്ല ക്രമസമാധാന പാലനമുള്ള കേരളത്തിന്റെ ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്?'

ഫേസ്ബുക്ക് പോസ്റ്റ്

ബല്‍റാം

രണ്ടാമത്തെ പോസ്റ്റ്

വിടി ബല്‍റാം

കെകെ ഷെെലജ

ഫേസ്ബുക്ക് പോസ്റ്റ്

English summary
kk shylaja in rss program in gujrath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X