കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയുടെ വരവില്‍ ഭയന്ന് സിപിഐ; എല്‍ഡിഎഫില്‍ വന്‍ രാഷ്ട്രീയമാറ്റമുണ്ടായേക്കും

  • By Anwar Sadath
Google Oneindia Malayalam News

ഇടുക്കി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മഹാസമ്മേളനം കോട്ടയത്ത് ചേരാനിരിക്കെ പാര്‍ട്ടി ഇടതുപക്ഷത്തേക്കെന്ന് സൂചനകള്‍. കോണ്‍ഗ്രസും യുഡിഎഫും പഴയ എതിര്‍പ്പ് മാണിയോട് കാട്ടുന്നില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാലുവാരല്‍ ഉണ്ടാകുമെന്നാണ് കേരള കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഉറപ്പിക്കുന്നത്.

ഓഖിയില്‍ ഭീഷണിയുമായി ക്രിസ്ത്യന്‍ സഭ; സര്‍ക്കാരിനെതിരെ വിലപേശലിന് നീക്കം
അതുകൊണ്ടുതന്നെ ഒരു പരീക്ഷണത്തിന് മുതിരാതെ ഇടതുപക്ഷവുമായി സഹകരിക്കാനാണ് കെ എം മാണിയുടെയും ജോസ് കെ മാണിയുടെയും തീരുമാനം. എന്നാല്‍, കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് വരാന്‍ ഒരുങ്ങുമ്പോള്‍ എല്‍ഡിഎഫില്‍ തടസവാദവുമായി പതിവുപോലെ സിപിഐ രംഗത്തെത്തിക്കഴിഞ്ഞു.


കേരള കോണ്‍ഗ്രസ് (എം) നെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. മാണിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ വരവ് ഇടതുപക്ഷത്തുള്ള തങ്ങളുടെ സ്വാധീനം ഇല്ലാതാക്കുമെന്ന ഭയമാണ് സിപിഐയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്.

സോളാര്‍ കേസില്‍ പ്രതിയായ ഒരാളുടെ പാര്‍ട്ടിയെ ഇടതുമുന്നണിക്കൊപ്പം കൂട്ടേണ്ടതില്ലാണ് കാനം രാജേന്ദ്രന്‍ പറയുന്നത്. മാണി ഗ്രൂപ്പിനെ തൈലം തളിച്ച് മുന്നണിയിലേയ്ക്ക് ആനയിക്കില്ലെന്നും അദ്ദേഹം സൂചനനല്‍കി. നേരത്തെയും കെഎം മാണിയുടെ അഴിമതി ചൂണ്ടിക്കാട്ടി സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അഴിമതിക്കാരായ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് സംബന്ധിച്ച് അനുകൂല തീരുമാനമെടുത്ത സിപിഐ കേരള കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് രാഷ്ട്രീയ നിലനില്‍പിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തിയാല്‍ സിപിഐ യുഡിഎഫിലേക്ക് പോയേക്കുമെന്ന വാദവും ശക്തമാണ്.

English summary
KM Mani's new move may rework Kerala's political alignments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X