ഓഖിയില്‍ ഭീഷണിയുമായി ക്രിസ്ത്യന്‍ സഭ; സര്‍ക്കാരിനെതിരെ വിലപേശലിന് നീക്കം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് സര്‍ക്കാരിനെതിരെ വിലപേശാന്‍ സഭയുടെ നീക്കം. സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടും തൃപ്തരാകാത്ത സഭ പ്രക്ഷോഭം നടത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

യുഎസ് തീരുമാനം പലസ്തീനെതിരായ യുദ്ധപ്രഖ്യാപനമെന്ന് ഹമാസ്; എങ്ങും പ്രതിഷേധ പ്രകടനങ്ങള്‍

ഓഖി ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സ്വീകാര്യമല്ലെന്നാണ് സഭയുടെ നിലപാട്. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ചല്ല പാക്കേജ് തയാറാക്കാനെന്നും സഭ ലത്തീന്‍ രൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര ആരോപിക്കുന്നു. നേരത്തെ മന്ത്രിമാര്‍ക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങള്‍ക്ക് സമാനമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ochki

വലിയൊരു വിഭാഗം വോട്ടുകളുള്ള തീരദേശ മേഖലയില്‍ ലത്തീന്‍ കത്തോലിക്കയ്ക്ക് സ്വാധീനമുണ്ട്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ സേവനം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുന്ന സഭയാണ് ഓഖി ചുഴലിക്കാറ്റുണ്ടായപ്പോഴും പ്രദേശത്ത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ താരതമ്യേന മികച്ച പാക്കേജ് പ്രഖ്യാപിച്ചിട്ടും സഭ ഭീഷണിയുമായി രംഗത്തെത്തിയത് ദുരൂഹമാണ്. സര്‍ക്കാര്‍ പാക്കേജില്‍ പ്രതിപക്ഷ കക്ഷികളൊന്നും തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. മാത്രമല്ല, തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ മികച്ച പാക്കേജാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചതും. വസ്തുതകള്‍ ഇങ്ങനെയാണെന്നിരിക്കെ സഭ മന:പൂര്‍വം പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുകയാണെന്നാണ് സൂചന.


English summary
Cyclone Ockhi; Latin Catholic Council against kerala govt
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്