Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി പഴയ കൊച്ചിയല്ല; തൊഴിൽ സാധ്യതയിൽ നാലാം സ്ഥാനവുമായി കുതിപ്പ്, കേരളത്തിന്റെ ടാലന്റ് ഹബ്ബ്!

കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ തൊഴിൽ സാധ്യത കൽപ്പിക്കപ്പെടുന്ന നഗരങ്ങളിൽ ഒന്നായി വളരുകയാണ് കൊച്ചി. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2026 പ്രകാരം, തൊഴിൽ സാധ്യതകളിൽ കൊച്ചിക്ക് നാലാം സ്ഥാനമാണ് ഇപ്പോഴുള്ളത്. ഡൽഹി, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ മെട്രോ നഗരങ്ങളെ പിന്തള്ളിയാണ് കൊച്ചി ഈ നേട്ടം കൈവരിച്ചത്. പ്രധാന മേഖലകളിലെ അവസരങ്ങൾ വർധിക്കുന്നതോടെ ഒരു പ്രധാന ടാലന്റ് ഹബ്ബായി കൊച്ചി മാറുന്നു എന്നതിന്റെ സൂചന കൂടിയാണിത്.

റിപ്പോർട്ട് അനുസരിച്ച്, എല്ലാ വിദ്യാഭ്യാസ മേഖലകളിലും രാജ്യത്തിന്റെ ശരാശരിയായ 56 ശതമാനത്തേക്കാൾ വളരെ ഉയർന്നതാണ് കൊച്ചിയുടെ 77 ശതമാനം തൊഴിൽ സാധ്യത സ്കോർ. ഒരു ഉദ്യോഗാർത്ഥിക്ക് ജോലിയ്ക്ക് ആവശ്യമായ കഴിവ്, അഭിരുചി, വിഷയ പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തിൽ തൊഴിലിന് സജ്ജമായവരുടെ അനുപാതമാണ് ഈ സ്കോർ സൂചിപ്പിക്കുന്നത്.

kochijoboffers

ഇടിഎസ് (എഡ്യൂക്കേഷണൽ ടെസ്റ്റിംഗ് സർവീസ്) എഐസിടിഇ, സിഐഐ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് (എഐയു) എന്നിവയുമായി സഹകരിച്ച് പ്രസിദ്ധീകരിച്ചതാണ് ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട്. ഗ്ലോബൽ എംപ്ലോയബിലിറ്റി ടെസ്‌റ്റ് എഴുതിയ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളിൽ നിന്നുള്ള വിവരങ്ങളും വിവിധ മേഖലകളിലെ തൊഴിലുടമകളിൽ നിന്നുള്ള പ്രതികരണങ്ങളും വിശകലനം ചെയ്‌താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ലഖ്‌നൗ (79 ശതമാനം), പൂനെ (79 ശതമാനം), ബെംഗളൂരു (78 ശതമാനം) എന്നീ നഗരങ്ങൾക്കൊപ്പമാണ് കൊച്ചി (77 ശതമാനം) ഈ പട്ടികയിൽ ഇടംപിടിച്ചത്. 'ലഖ്‌നൗ, കൊച്ചി പോലുള്ള ടയർ-2 നഗരങ്ങൾ മികച്ച ടാലന്റ് ഹബ്ബുകളായി വളരുന്നു' എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് പരമ്പരാഗത മെട്രോ നഗരങ്ങളുടെ ആധിപത്യത്തിൽ നിന്ന് മാറുന്ന പ്രവണത എടുത്തു കാണിക്കുന്ന ഒന്നാണ്.

വനിതാ പ്രൊഫഷണലുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ആദ്യ 10 സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കേരളത്തിലെ മികച്ച തൊഴിൽ സാഹചര്യങ്ങളെയും സ്ത്രീകളുടെ ഉയർന്ന തൊഴിൽ പങ്കാളിത്തത്തെയും ഇത് സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള തൊഴിൽ സാധ്യത നിരക്ക് 72 ശതമാനമാണ്. ഉത്തർപ്രദേശ് (79 ശതമാനം), മഹാരാഷ്ട്ര (75 ശതമാനം), കർണാടക (74 ശതമാനം), ഡൽഹി (71 ശതമാനം) എന്നിവയ്ക്ക് പിന്നിൽ അഞ്ചാം സ്ഥാനത്താണ് കേരളം.

വിദ്യാഭ്യാസപരവും നൈപുണ്യപരവുമായ മികച്ച ആവാസവ്യവസ്ഥ കാരണം വടക്കൻ, തെക്കൻ സംസ്ഥാനങ്ങൾ യുവാക്കളുടെ തൊഴിൽ സാധ്യതകളിൽ മുന്നിലാണെന്നും റിപ്പോർട്ട് പറയുന്നു. വിദ്യാഭ്യാസ യോഗ്യതകളുടെ കാര്യത്തിൽ, എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് (ബിഇ/ബിടെക്) എല്ലാ പ്രായ വിഭാഗങ്ങളിലും 70.15 ശതമാനം തൊഴിൽ സാധ്യത രേഖപ്പെടുത്തി.

എംബിഎ ബിരുദധാരികൾക്ക് ഇത് 72.76 ശതമാനം ആയിരുന്നു, കഴിഞ്ഞ വർഷം ഇത് 78 ശതമാനം ആയിരുന്നു. ഇത് മാനേജീരിയൽ, വിശകലന കഴിവുകളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത്. കൊമേഴ്‌സ് ബിരുദധാരികളുടെ തൊഴിൽ സാധ്യത 62.81 ശതമാനം ആയി മെച്ചപ്പെട്ടു. ഇത് ധനകാര്യ, ബിസിനസ്സ് മേഖലകളിലെ വർദ്ധിച്ചുവരുന്ന ആവശ്യകത പ്രതിഫലിപ്പിക്കുന്നു. സയൻസ് ബിരുദധാരികൾക്ക് 58 ശതമാനത്തിൽ നിന്ന് 61 ശതമാനം ആയി ഉയർന്നു.

കൊച്ചിയുടെ അക്കാദമിക മികവും നൈപുണ്യത്തിലൂന്നിയ വിദ്യാഭ്യാസവുമാണ് ഈ വിജയത്തിന് കാരണമെന്ന് കെടിയു വൈസ് ചാൻസലർ ശിവപ്രസാദ് കെഎ അഭിപ്രായപ്പെട്ടു. 'തൊഴിൽ സാധ്യതകൾക്ക് മുൻഗണന നൽകുന്ന നിരവധി സ്ഥാപനങ്ങൾ കൊച്ചിയിലുണ്ട്. കുസാറ്റിലെ ഷിപ്പ് ടെക്നോളജി വിഭാഗത്തിന് എല്ലാ വർഷവും 100 ശതമാനം പ്ലേസ്മെന്റ് ലഭിക്കുന്നു. ഭാവിയിലേക്കുള്ള മികച്ചൊരു ടാലന്റ് പൂൾ കെട്ടിപ്പടുക്കുന്നതിലായിരിക്കണം ഇനി നമ്മുടെ ശ്രദ്ധ' അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ പുരോഗമനപരമായ നയങ്ങളും അതിവേഗ അടിസ്ഥാന സൗകര്യ വികസനവുമാണ് കൊച്ചിയുടെ മികച്ച പ്രകടനത്തിനും സംസ്ഥാനത്തിന്റെ ഉയർന്ന റാങ്കിംഗിനും പ്രധാന പങ്ക് വഹിച്ചതെന്നാണ് കേരള സ്‌റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയും വ്യക്തമാക്കുന്നു. നിലവിൽ കൊച്ചിയുടെ കുതിപ്പ് ശരിയായ ദിശയിൽ തന്നെയാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+