കടകംപള്ളി 'ശശിയായി'!! മോദിയില്ലാതെ എന്ത് ഉദ്ഘാടനമെന്ന് പിണറായി...കൊച്ചി മെട്രോ വൈകും!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം വൈകാന്‍ സാധ്യത. മെയ് 30ന് തന്നെ ഉദ്ഘാടനം നടക്കുമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് ഉദ്ഘാടന കര്‍മം നിര്‍വഹിക്കാനാണ് തീരുമാനിച്ചിരുന്നത്. മോദിയുടെ സൗകര്യത്തിനായി അന്തമായി കാത്തിരിക്കില്ലെന്നും മെയ് 30നു തന്നെ ഉദ്ഘാടനം നടക്കുമെന്നും കടകംപിള്ളി പറഞ്ഞിരുന്നു.

മാവോയിസ്റ്റുകളുടെ ലക്ഷ്യം പിണറായി വിജയന്‍; മാവോയിസ്റ്റ് വേട്ട ശക്തമാക്കിയത് പിണറായി, പകരം വീട്ടും!

ഡ്രൈവിങ് ടെസ്റ്റ്...അത്ര കടുപ്പമാവില്ല!! അവര്‍ കനിഞ്ഞു, പഴയ ടെസ്റ്റ് അവസാനിക്കുന്നു!!

തിയ്യതി തീരുമാനിച്ചിട്ടില്ല

കടകംപള്ളി പറഞ്ഞതില്‍ നിന്നും തികച്ചും വിഭിന്നമായ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ തിയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് പിണറായി വ്യക്തമാക്കിയത്.

കത്ത് അയച്ചു

മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തന്നെ കൊണ്ടുവരാനാണ് സംസ്ഥാനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തെ ക്ഷണിച്ച് ഏപ്രില്‍ 11ന് കത്ത് അയച്ചിരുന്നെന്നും പിണറായി വ്യക്തമാക്കി. എന്നാല്‍ ആ കത്തിന് ഇതു വരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 മന്ത്രിയും തിരുത്തി

മെട്രോയുടെ ഉദ്ഘാടന തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് പിണറായി വ്യക്തമാക്കിയതോടെ കടകംപള്ളിയും തിരുത്തി. മോദിയെ ഒഴിവാക്കിയുള്ള ഉദ്ഘാടനമെന്നല്ല താന്‍ വിവരിച്ചതെന്നും അദ്ദേഹത്തിന് എത്താന്‍ കഴിയില്ലെങ്കില്‍ എന്തു ചെയ്യുമെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി മലക്കംമറിഞ്ഞു.

വിവാദമായി

കടകംപള്ളിയുടെ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണവുമായി പിണറായി രംഗത്തുവന്നത്. ബിജെപിയും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെയാണ് ഉദ്ഘാടനം തീരുമാനിച്ചിരുന്നതെന്നും ഇതു ശരിയായില്ലെന്നും ബിജെപി ആരോപിച്ചിരുന്നു.

മോദി യൂറോപ്പില്‍

കൊച്ചി മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ച മെയ് 30ന് മോദി യൂറോപ്യന്‍ പര്യടനത്തിലായിരിക്കും. ജൂണ്‍ നാലിനാവും പ്രധാനമന്ത്രി തിരിച്ചുവരിക. ജൂണ്‍ നാലു മുതല്‍ ആറു വരെയാണ് മോദിക്കു സൗകര്യമുള്ളതെന്ന് അറിയിച്ചിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

English summary
Pinarayi vijayan says Kochi metro's inaugaration date is not finalised.
Please Wait while comments are loading...