ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച കോടിയേരി പാകിസ്താനിലെ താരം... ഞെട്ടിപ്പിക്കുന്ന പാകിസ്താൻ വാർത്ത!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മനാണ് കുറച്ച് ദിവസമായി പാകിസ്താനിലെ താരം. ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച വിവാദ പ്രസ്താവന പാകിസ്താൻ പത്രങ്ങൾ ആഘോഷിക്കുകയാണ്.

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പേരുകേട്ട കണ്ണൂരിൽ അഫ്സ്പ നടപ്പാക്കണമെന്ന ബിജെപിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും, അഫ്സ്പ നടപ്പാക്കിയ സ്ഥലങ്ങളിൽ സൈന്യം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയുമാണെന്ന പ്രസ്താവന വിവാദമായിരുന്നു. ഈ പ്രസ്താവനയാണ് പാകിസ്താൻ മാധ്യമങ്ങൾ ഇപ്പോൾ ആയുധമാക്കിയിരിക്കുന്നത്.

 പാകിസ്താൻ പത്രങ്ങൾ

പാകിസ്താൻ പത്രങ്ങൾ

സൈന്യം സ്ത്രീകളെ ബാലാത്സംഗം ചെയ്യുമെന്ന കോടിയേരിയുടെ പ്രസ്താവനയെ ഉദ്ധരിച്ചാണ് ദ നേഷൻ, ദി എക്സ്പ്രസ് ട്രൈബ്യൂൺ എന്നീ പത്രങ്ങൾ രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ പിണറായിയും പറഞ്ഞു?

നേരത്തെ പിണറായിയും പറഞ്ഞു?

അഫ്സ്പ നടപ്പിലാക്കിയാൽ പട്ടാളം സ്ത്രീകളെ പീഡിപ്പിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതായും ആരോപണം ഉയർന്നിരുന്നു.

 രാജ്യദ്രോഹ പരാമർശം

രാജ്യദ്രോഹ പരാമർശം

കോടിയേരിയുടെ സൈന്യത്തെ കുറിച്ചുള്ള പരാമർശം ആദ്യം റിപ്പോർട്ട് ചെയ്തത് ജനം ടിവിയായിരുന്നു. പിന്നീട് ദേശീയ മധ്യങ്ങൾ ഇത് ഏറ്റെടുക്കുകയായിരുന്നു.

 പട്ടാള നിയമത്തിലെ മോശം പ്രവണത

പട്ടാള നിയമത്തിലെ മോശം പ്രവണത

എന്നാൽ താൻ സൈന്യത്തിന് എതിരായി സംസാരിച്ചു എന്ന രീതിയിൽ വരുന്ന പ്രചരണം ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പട്ടാള നിയമത്തിന്റെ മോശം പ്രയോഗത്തെ കുറിച്ചാണ് താൻ പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 കോടിയേരി പിന്നീട് തിരുത്തി

കോടിയേരി പിന്നീട് തിരുത്തി

അഫ്സ്പ പോലുള്ള നിയമങ്ങൾ നടപ്പിലാക്കിയ സ്ഥലങ്ങളിൽ പട്ടാളവും ജനങ്ങളും തമ്മിലുള്ള സംഘർഷമാണ് ഉണ്ടാകുന്നത്. കശ്മീരിലും അത് കാണാൻ സാധിക്കുമെന്നാണ് പറഞ്ഞത്. പട്ടാളത്തോട് ആദരം മാത്രമാണെന്നും പിന്നീട് കോടിയേരി തിരുത്തിയിരുന്നു.

 പട്ടാളത്തിന്റെ തീരുമാനം സാഹചര്യങ്ങൾക്കനുസരിച്ച്

പട്ടാളത്തിന്റെ തീരുമാനം സാഹചര്യങ്ങൾക്കനുസരിച്ച്

സാഹചര്യങ്ങൾ അനുസരിച്ചാണ് സൈന്യത്തിന് എന്തും ചെയ്യാനുള്ള അധികാരമുള്ളൂവെന്ന് പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞിരുന്നു.

വാർത്തകൾ അറിയാൻ വൺിൻ്ത്യ സന്ദർശിക്കൂ

വാർത്തകൾ അറിയാൻ വൺിൻ്ത്യ സന്ദർശിക്കൂ

വിവാഹ വേദിയിലെത്തിയവർ ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി; വധു... ഹോ! സമ്മതിക്കണം!! വീഡിയോ! കൂടുതൽ വായിക്കൂ

മഞ്ജു വാര്യരുടെ വിവാഹം ഉറപ്പിച്ചു, വരന്‍ മുംബൈയില്‍ നിന്നുള്ള ബിസിനസ്സുകാരന്‍ ?കൂടുതൽ വായിക്കൂ

English summary
CPM State secretary Kodiyeri Balakrishnan on Pakistan Medmedia
Please Wait while comments are loading...