കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആര്‍എസ്പിയിലേക്ക് മടങ്ങുന്നു?; ഇടതുമുന്നണി തഴഞ്ഞുവെന്ന് കുഞ്ഞുമോന്‍

Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷം മുന്നണി വിപൂലീകരിക്കാന്‍ എല്‍ഡിഎഫ് തയ്യാറായത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. 25 വര്‍ഷമായി മുന്നണിയോട് സഹകരിക്കുന്ന ഐഎന്‍എല്‍, വിരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ദള്‍, കേരള കോണ്‍ഗ്രസ്-ബി, ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കേരള കോണ്‍ഗ്രസ് എന്നിവരെയായിരുന്നു എല്‍ഡിഎഫ് പുതുതായി മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്.

കൂടാതെ സികെ ജാനുവിന്റെ പാര്‍ട്ടിയെ മുന്നണിയോട് സഹകരിപ്പിക്കാനും തീരുമാനമുണ്ടായി. മുന്നണി ശക്തമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറാവുക എന്നതായിരുന്നു സിപിഎം ലക്ഷ്യം. എന്നാല്‍ മുന്നണി വിപുലീകരണത്തില്‍ തഴഞ്ഞതിനെ തുടര്‍ന്ന് രൂക്ഷമായ പ്രതികരണവുമായി കോവൂര്‍ കുഞ്ഞുമോന്‍ രംഗത്ത് എത്തിയിരിക്കുന്നത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.. വിശദാംശങ്ങല്‍ ഇങ്ങനെ..

ഇടതുമുന്നണി വിപൂലീകരണം

ഇടതുമുന്നണി വിപൂലീകരണം

നാല് പാര്‍ട്ടികളെ പുതുതായി ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപൂലീകരണം നടത്തിയതിന് പിന്നാലെ പൊട്ടിത്തെറിച്ച് കുന്നത്തൂര്‍ എംഎല്‍എയും ആര്‍എസ്പി ലെനിനിസ്റ്റ് നേതാവുമായ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ രംഗത്ത് എത്തിയിരുന്നു. ഇടതു മുന്നണി തന്നോട് ചെയ്തത് കൊടും ചതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇടതുപക്ഷ ബന്ധം സംശയത്തില്‍

ഇടതുപക്ഷ ബന്ധം സംശയത്തില്‍

ഇപ്പോള്‍ മുന്നണിയില്‍ എടുത്ത പാര്‍ട്ടികള്‍ക്കുള്ള ഇടതുപക്ഷ ബന്ധം സംശയത്തിലാണ്. എല്ലാ കാലാത്തും ഇടതുമുന്നണിയെ ശക്തിപ്പെടുത്തിയിട്ടുള്ള തന്റെ പാര്‍ട്ടിയെ പൂര്‍ണ്ണമായും അവഗണിക്കുന്ന നിലപാടാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതം ചെയ്ത് എഎ അസീസ്

സ്വാഗതം ചെയ്ത് എഎ അസീസ്

കോവൂര്‍ കുഞ്ഞുമോന്റെ ഈ പ്രതികരണത്തിന് പിന്നാലെയാണ് അദ്ദേത്തിന്റെ ആര്‍എസ്പിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എഎ അസീസ് രംഗത്തെത്തിയത്. ആരുവന്നാലും സ്വീകരിക്കണമെന്ന നിലപാടാണ് ആര്‍എസ്പിക്കുള്ളതെന്നും അസീസ് പറഞ്ഞു.

തിരിച്ചു പോക്ക്

തിരിച്ചു പോക്ക്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ആര്‍എസ്പി ലെനിനിസ്റ്റും കോവൂര്‍ കുഞ്ഞുമോനും. മാതൃസംഘടയനിലേക്കുള്ള തിരിച്ചു പോക്ക് ഇപ്പോള്‍ ചര്‍ച്ചയിലില്ലെന്ന കുഞ്ഞുമോന്‍ വ്യക്തമാക്കുന്നെങ്കിലും സാധ്യതകളെ അദ്ദേഹം പൂര്‍ണ്ണായും തള്ളിക്കളയുന്നില്ല.

തിരഞ്ഞെടുപ്പിന് മുമ്പ്

തിരഞ്ഞെടുപ്പിന് മുമ്പ്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലെടുത്തില്ലെങ്കില്‍ ശക്തമായ തീരുമാനം എടുക്കേണ്ടി വരും എന്ന് കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കുന്നു. തൃസംഘടനയിലേക്കുള്ള മടക്കമോ, അതല്ലെങ്കില്‍ ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് യുഡിഎഫ് സഹകരണോ ആണ് കുഞ്ഞുമോന് മുന്നില്‍ തെളിഞ്ഞു കിടക്കുന്ന വഴികള്‍.

ഇടതുമുന്നണി തഴഞ്ഞു

ഇടതുമുന്നണി തഴഞ്ഞു

പാര്‍ട്ടിയെ ഇടതുമുന്നണി തഴഞ്ഞകാര്യം ജനുവരി നാലിന് ചേരുന്ന സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. മുന്നണി പ്രവേശനത്തില്‍ എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താനും കുഞ്ഞുമോന്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ 4 പാര്‍ട്ടികളെ പുതുതായി ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ തീരെ ചെറിയ കക്ഷിയാ ആര്‍എസ്പി ലെനിനിസ്റ്റിനെ കൂടി ഉള്‍പ്പെടുത്താന്‍ എല്‍ഡിഎഫ് തയ്യാറായേക്കില്ല.

തിരശ്ശീല വീഴും

തിരശ്ശീല വീഴും

ഇത് കുഞ്ഞുമോന്റെ എല്‍ഡിഎഫ് ബന്ധത്തിന് തിരശ്ശീല ഇടുമെന്നാണ് ആര്‍എസ്പി കരുതുന്നത്. ഈ സാഹചര്യത്തിലാണ് കുഞ്ഞുമോനെ ആര്‍എസ്പിയിലേക്ക് ക്ഷണിച്ചുകൊണ്ട് എഎ അസീസ് രംഗത്ത് എത്തിയത്.

നാല് തവണ

നാല് തവണ

കഴിഞ്ഞ നാല് തവണയായി കുന്നത്തൂരിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് കുഞ്ഞുമോന്‍. ആര്‍എസ്പി ഇടതുമുന്നണി വിട്ടതോടെ കോവൂര്‍ കുഞ്ഞുമോന്‍ പാര്‍ട്ടി വിടുകയും എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

2016

2016

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ സീറ്റ് എല്‍ഡിഎഫ് കുഞ്ഞുമോന് വിട്ടുകൊടുത്തതോടെ മണ്ഡലത്തിലെ രാഷ്ട്രീയം സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചു. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയാണ് നാലാം തവണ കോവൂര്‍ കുഞ്ഞുമോന്‍ മത്സരത്തിനിറങ്ങിയത്.

ഇടതുകോട്ട

ഇടതുകോട്ട

2001 മുതല്‍ കുന്നത്തൂര്‍ മണ്ഡലം കോവൂര്‍ കുഞ്ഞുമോനൊപ്പമാണ്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 71923 വോട്ടുകളാണ് കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ നേടിയത്. കൊല്ലം ജില്ലയെ ഇടതുകോട്ടയാക്കി മാറ്റുന്നതില്‍ സ്ഥിരത പുലര്‍ത്തിയ ഒരു മണ്ഡലം കൂടിയാണ് കുന്നത്തൂര്‍.

English summary
kovoor kunjumons response on ldf expansion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X